• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുടെ സ്വപ്നം തല്ലിക്കെടുത്തി മോഹൻലാൽ, രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപനം

cmsvideo
  രാഷ്ട്രീയം എനിക്ക് പറ്റിയതല്ലെന്ന് മോഹൻലാൽ | Oneindia Malayalam

  ഹൈദരാബാദ്: മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനവും ലോക്‌സഭാ

  തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവും സംബന്ധിച്ച് ചൂടുളള ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. എങ്ങും മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമോ എന്ന ചോദ്യം മാത്രം. ലാലിനെ മത്സര രംഗത്ത് ഇറക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്.

  തിരുവനന്തപുരത്ത് മോഹന്‍ലാലിനെ മത്സരിപ്പിച്ച് സീറ്റ് നേടിയെടുക്കാം എന്നുളള ബിജെപി സ്വപ്‌നം തല്ലിക്കെടുത്തിയിരിക്കുകയാണ് നടന്‍. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് തന്റെ തീരുമാനം ഒടുക്കം ലാല്‍ പുറത്ത് വിട്ടിരിക്കുന്നു.

  മോഹൻലാലിന്റെ പ്രതികരണം

  മോഹൻലാലിന്റെ പ്രതികരണം

  മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നുളള അഭ്യൂഹങ്ങള്‍ പരന്ന് തുടങ്ങിയിട്ട് ദിവസങ്ങളായി. ലാലിനോട് അടുത്ത വൃത്തങ്ങളെല്ലാം അദ്ദേഹം മത്സരിക്കുന്നതിനുളള സാധ്യത തള്ളിക്കളഞ്ഞിരുന്നു. ആരാധകരാകട്ടെ വലിയ പ്രതിഷേധവും ഉയര്‍ത്തി. ഒടുവില്‍ എല്ലാ വിധത്തിലുളള ആകാംഷകള്‍ക്കും അന്ത്യം കുറിച്ച് മോഹന്‍ലാല്‍ ആദ്യമായി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

  ലാലിന്റെ തുറന്ന മറുപടി

  ലാലിന്റെ തുറന്ന മറുപടി

  മലയാള മനോരമയ്ക്കും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്കും നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ തന്റെ തീരുമാനം തുറന്ന് പറഞ്ഞിരിക്കുന്നത്. സിനിമാ രംഗത്ത് നിന്നും നിരവധി പേര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നും ചോദ്യം. അതിന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ലാല്‍ കൊടുത്ത മറുപടി ഇങ്ങനെ.

  രാഷ്ട്രീയം പറ്റിയ പണിയല്ല

  രാഷ്ട്രീയം പറ്റിയ പണിയല്ല

  ''രാഷ്ട്രീയം എന്റെ മേഖല അല്ല. ഞാന്‍ എല്ലായ്‌പ്പോഴും അഭിനേതാവ് ആയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അഭിനയ ജീവിതത്തില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ നിരവധി ആളുകള്‍ നമ്മളെ ആശ്രയിച്ചുണ്ടാകും. അത് കൈകാര്യം ചെയ്യുക ഒട്ടും എളുപ്പമല്ല. രാഷ്ട്രീയത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ല, അതുകൊണ്ട് തന്നെ താല്‍പര്യവുമില്ല''

  പറയുന്നതിൽ വേദനയുണ്ട്

  പറയുന്നതിൽ വേദനയുണ്ട്

  അതേസമയം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ കുറച്ച് കൂടി വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് താന്‍ പല തവണ പറഞ്ഞ കാര്യമാണെന്നും അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നതില്‍ വേദനയുണ്ട് എന്നുമാണ് മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നത്.

  തനിക്കും രാഷ്ട്രീയമുണ്ട്

  തനിക്കും രാഷ്ട്രീയമുണ്ട്

  തനിക്ക് വ്യക്തമായ രാഷ്ട്രീയ അഭിപ്രായമുണ്ട്. എന്നാല്‍ അക്കാര്യം പൊതുവേദിയില്‍ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സാധ്യതയുളള ആളുകളുടെ പേര് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത് സ്വാഭാവികമാണ്.. അക്കാര്യത്തില്‍ തെറ്റൊന്നും പറയാനില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

  വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്

  വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്

  അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അതത് വ്യക്തിയാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതൊന്നും സമ്മര്‍ദം ചെലുത്തി ചെന്നിരിക്കാവുന്ന കസേരയാണ് എന്ന് താന്‍ കരുതുന്നില്ല. തല്‍ക്കാലം തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.

  താൻ പ്രേക്ഷകർക്കൊപ്പം

  താൻ പ്രേക്ഷകർക്കൊപ്പം

  താന്‍ അറിയാവുന്ന ഒരു തൊഴില്‍ ചെയ്ത് ജീവിക്കുകയാണ്. ആ തൊഴിലില്‍ തന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. തന്നെ തിരുത്തുകയും തന്നിലുണ്ടെന്ന് ചിലരെങ്കിലും കരുതുന്ന നടനെ പുറത്ത് എത്തിക്കുകയും ചെയ്യുന്നത് പ്രേക്ഷകരാണ്. താന്‍ നില്‍ക്കുന്നത് അവരോട് ഒപ്പമാണ് എന്ന് പറയാനും മോഹന്‍ലാല്‍ മറന്നില്ല.

  ആകാംഷയ്ക്ക് അവസാനം

  ആകാംഷയ്ക്ക് അവസാനം

  കാണികളില്‍ ഓരോരുത്തര്‍ക്കും ഉളളത് പോലെ തനിക്കും ഒരു രാഷ്ട്രീയമുണ്ട്. ഓരോരുത്തരില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നത്, തന്നെ കൂടുതല്‍ തിരുത്തുകയും നന്നായി ജോലി ചെയ്യാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതോടെ മോഹന്‍ലാല്‍ മത്സരിക്കുമോ ഇല്ലയോ എന്നുളള സംശയങ്ങള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.

  English summary
  Politics in not my cup of tea, says Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X