പൊമ്പിളൈ ഒരുമൈക്ക് മാവോയിസ്റ്റ് ബന്ധം? പ്രവർത്തകൻ അറസ്റ്റിൽ!! സമരത്തെ തകർക്കാനുള്ള നീക്കം!!

  • Posted By:
Subscribe to Oneindia Malayalam

ഇടുക്കി : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകൻ കരുതൽ അറസ്റ്റിൽ. പൊമ്പിളൈ ഒരുമൈ പ്രവർത്തകനായ മനോജിനെയാണ് മൂന്നാര്‍ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

മനോജിന് മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും അതിനെ കുറിച്ച് ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയിലെടുത്ത‌ത്.മാവോയിസ്റ്റുകളുമായി ഇയാൾ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും മാവോയിസ്ററ് നേതാക്കൾ ഇയാളുടെ വീട്ടിൽ തങ്ങിയിട്ടുണ്ടെന്നും ഇന്റലിജൻസ് വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനോജിനെ അറസ്റ്റ് ചെയ്തത്

pombilai orumai

മൂന്നാറില്‍ 2016ല്‍ നടന്ന സ്ത്രീ തൊഴിലാളികളുടെ സമരത്തെ വിജയിപ്പിക്കുന്നതില്‍ സജീവമായി ഇടപെട്ടിരുന്ന പ്രവര്‍ത്തകനാണ് മനോജ്. സര്‍ക്കാരുമായി സമരസമിതി ചര്‍ച്ചക്ക് പോയപ്പോള്‍ മനോജും സംഘത്തിലുണ്ടായിരുന്നു.ഇയാളാണ് സമരത്തിന്റെ സൂത്രധാരനെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

അതേസമയം മൂന്നാറില്‍ പൊമ്പളൈ ഒരുമൈ ജൂലൈ 30ന് ഭൂസമരം ആരംഭിക്കാനിരിക്കുകയാണ്. സമരത്തിന്റെ പ്രധാന പ്രവര്‍ത്തകൻ മനോജാണ്. മനോജിനെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി പൊലീസ് കസ്റ്റഡിയിലെടുത്തത് ഭൂസമരത്തെ തകര്‍ക്കാനാണെന്ന് ഭൂഅധികാര സംരക്ഷണ സമിതി പറഞ്ഞു.

English summary
pombilai orumai worker in custody accused for maoist relation
Please Wait while comments are loading...