ഫഹദ് ഫാസിൽ അറസ്റ്റ് ഒഴിവാക്കി... അടുത്തത് അമലയും സുരേഷ് ഗോപിയും; അടപടലം കുടുക്കാന്‍ ക്രൈംബ്രാഞ്ച്

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ഫഹദിന് മുന്‍കൂര്‍ ജാമ്യം, പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമല്ല | Oneindia Malayalam

  ആലപ്പുഴ: വാഹന രജിസ്‌ട്രേഷന്‍ വിവാദത്തില്‍ ഫഹദ് ഫാസിലിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പായി. ഫഹദ് ഫാസിലിന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ ഫഹദിന്റെ വിഷയത്തില്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്നതാണ് സത്യം.

  ഫഹദ് ഫാസിലിനെതിരെ ക്രൈം ബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റൊരു കാര്‍ കൂടി ഫഹദ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

  കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ഫഹദ് ഫാസിലിനും അമല പോളിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രണ്ട് പേരും ഹാജരായില്ല. എന്തായാലും ഫഹദ് ഫാസിലിന് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം കിട്ടിക്കഴിഞ്ഞു. എന്നാല്‍ അമല പോളിന്റെ സ്ഥിതി എന്താകും?

  മുന്‍കൂര്‍ ജാമ്യം

  മുന്‍കൂര്‍ ജാമ്യം

  ആലപ്പുഴ ജില്ല സെഷന്‍സ് കോടതിയാണ് ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതുകൊണ്ട് തന്നെ ഇനി അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് സാങ്കേതികമായെങ്കിലും പറയാം. പക്ഷേ, പുതിയതായി രജിസ്റ്റര്‍ ചെയ്ത കേസിന്റെ കാര്യത്തില്‍ എന്ത് സംഭവിക്കും എന്നാണ് അറിയേണ്ടതുള്ളത്.

  മറ്റൊരു കാര്‍ കൂടി

  മറ്റൊരു കാര്‍ കൂടി

  പോണ്ടിച്ചേരി രജിസ്‌ട്രേഷനില് ഫഹദ് ഫാസിലിന് മറ്റൊരു കാര്‍ കൂടിയുണ്ട് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. ഈ സംഭവത്തിലാണ് ഫഹദിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ കാര്‍ കേരളത്തില്‍ ഓടുന്നില്ലെന്ന വാദമാണ് ഫഹദ് ഉന്നയിക്കുന്നത്.

  അതും തെറ്റോ

  അതും തെറ്റോ

  രണ്ടാമത് വാങ്ങിയ കാര്‍ കേരളത്തിലല്ല ഓടുന്നത് എന്ന ഫഹദിന്റെ വാദം മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിക്കുന്നില്ല. വാഹനം എറണാകുളത്ത് ഓടുന്നതായി ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ ഉടന്‍ നികുതി അടക്കാന്‍ ഫഹദിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

  അമല പോളും കോടതിയില്‍

  അമല പോളും കോടതിയില്‍

  കഴിഞ്ഞ ദിവസം അമല പോളും ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായിരുന്നില്ല. തിരക്കുകള്‍ കാരണം മറ്റൊരു ദിവസം അനുവദിക്കണം എന്നാണ് ആവശ്യം. എന്നാല്‍ ഇതിനിടെ അമല പോളും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

  കാത്തിരിക്കണം

  കാത്തിരിക്കണം

  ഹൈക്കോടതിയില്‍ അമല പോള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മാറ്റി വച്ചിരിക്കുകയാണ്. ജനുവരി അഞ്ചിനായിരിക്കും കോടതി ഇത് വീണ്ടും പരിഗണിക്കുക. അതിന് മുമ്പ് അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം ഉണ്ട്.

  സുരേഷ് ഗോപിയെ ചോദ്യം ചെയ്തു

  സുരേഷ് ഗോപിയെ ചോദ്യം ചെയ്തു

  എന്തായാലും സൂപ്പര്‍ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപി ക്രൈം ബ്രാഞ്ചിന് മുമ്പില്‍ ഹാരജായി. ഇദ്ദേഹത്തില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

  ലക്ഷങ്ങളുടെ വെട്ടിപ്പ്

  ലക്ഷങ്ങളുടെ വെട്ടിപ്പ്

  ആഡംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വകയില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ നികുതി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ വ്യാജ വിലാസങ്ങളില്‍ ആണ് ഈ കാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നത് കേസിന്‍ഘെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Pondichery Car Registration Case: Anticipatory bail for Fahad Fazil

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്