300 മുടക്കിയാൽ കൈയ്യിൽ കിട്ടുക 12 കോടിയാണേ..പൂജാ ബംബർ ടിക്കറ്റ് വേഗം വാങ്ങാം, നറുക്കെടുപ്പ് 22 ന്
തിരുവനന്തപുരം: പൂജാ ബമ്പർ നറുക്കെടുപ്പ് 22ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. 12 കോടിയാണ് ഒന്നാം സമ്മാനം. മുൻ വർഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നാല് കോടിപതികളെയാണ് സൃഷ്ടിക്കുക.
മുൻ വർഷം 10 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം ഇക്കുറി 12 കോടി ആക്കി ഉയർത്തിയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജനങ്ങളിലേയ്ക്ക് ഇറങ്ങിയത്. 300 രൂപ മുടക്കിൽ ഭാഗ്യത്തിന്റെ സ്വപ്നലോകത്തേക്ക് കടന്നുകയറാൻ ജനങ്ങളുടെ ആവേശത്തിനൊപ്പം ലോട്ടറി വകുപ്പും മുന്നേറുകയാണ്. 16ന് വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം (31,30,000) ടിക്കറ്റുകളാണ് വിറ്റുപോയത്.

10 ലക്ഷം വീതം സമ്മാനം നൽകി 10 പേരെ ലക്ഷാധിപതികളാക്കുന്ന (ഓരോ പരമ്പരയിലും രണ്ട് വീതം) മൂന്നാം സമ്മാനവും അഞ്ച് പരമ്പരകൾക്ക് മൂന്നു ലക്ഷം വീതം നൽകുന്ന നാലാം സമ്മാനവും അഞ്ചാം സമ്മാനമായി അഞ്ച് പരമ്പരകൾക്ക് രണ്ടു ലക്ഷം വീതവും നൽകുന്ന വിധത്തിലാണ് സമ്മാനഘടന.
ആറ് മുതൽ ഒൻപതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയും നൽകും. ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ സീരീസുകളിലാണ് ടിക്കറ്റ് വിൽപ്പന. കേരള സംസ്ഥാന ഭാഗ്യക്കുറി വിൽപ്പന ഏജന്റുമാരും ലോട്ടി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓൺലൈൻ, വ്യാജ ടിക്കറ്റുകളിൽ വഞ്ചിതരാകരുതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.. നറുക്കെടുപ്പ് ഫലം www.statelottery.kerala.gov.in ൽ ലഭ്യമാകും.
അതേസമയം ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ 25 കോടി ആയിരുന്നു. കോയമ്പത്തൂർ സ്വദേശികളായ സ്വാമിനാഥൻ, പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവർക്കായിരുന്നു സമ്മാനം ലഭിച്ചത്. വാളായാറിൽ അപകടത്തിൽപ്പെട്ട് കിടക്കുകയായിരുന്ന സുഹൃത്തിനെ കണ്ട് മടങ്ങുന്ന വഴിയ്ക്കായിരുന്നു ഇവർ ടിക്കറ്റ് എടുത്തത്. മൂന്ന് ടിക്കറ്റുകളായിരുന്നു ഇവർ എടുത്തിരുന്നത്. ഇതിൽ ഒന്നിനായിരുന്നു സമ്മാനം ലഭിച്ചത്. 25 കോടിയിൽ ഏജന്റ് കമ്മീഷനും നികുതിയുമൊക്കെ കുറച്ച് 15.75 കോടി രൂപയാണ് ഒന്നാം സമ്മാനക്കാരന് ലഭിക്കുക. സർ ചാർജും സെസും കൂടി 2.86 കോടി രൂപ ഇതിൽ നിന്ന് വീണ്ടും അടക്കണം. ബാക്കി 12.88 രൂപയായിരിക്കും ജേതാവിന് ലഭിക്കുക.












Click it and Unblock the Notifications