Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂജ ബംബര്‍ വിജയി പുറത്ത് വരില്ല?: മുന്നില്‍ അനൂപിന്റെ ദുരനുഭവം, രാമചന്ദ്രനും കിട്ടും ഒരു കോടി

ഗുരുവായൂർ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബംമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞിട്ട് 24 മണിക്കൂർ പിന്നിടാറായെങ്കിലും വിജയിയെ ഇതുവരെ കണ്ടെത്തിയില്ല. JC 110398 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്.

ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്ന് കിഴക്കേനടയിലെ പായസ ഹട്ട് എന്ന കട നടത്തുന്ന സബ് ഏജന്റ് രാമചന്ദ്രൻ വാങ്ങിച്ച് വിറ്റ ടിക്കറ്റാണ് സമ്മാനം നേടിയത്. നാട്ടുകാരും ലോട്ടറി ഏജന്റും വിജയിയെ ഇന്നലെ മുതല്‍ തിരയുകയാണെങ്കിലും ഇതുവരെ ആളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

തുടക്കത്തില്‍ തന്നെ വിറ്റുപോയ ടിക്കറ്റിനാണ്

തുടക്കത്തില്‍ തന്നെ വിറ്റുപോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നാണ് ഐശ്വര്യ ലോട്ടറി ഏജൻസിയിലെ ജീവനക്കാർ പറയുന്നത്. ടിക്കറ്റ് ഉടമസ്ഥന്‍ കരസ്ഥമാക്കിയിട്ട് ഏകദേശം രണ്ടുമാസത്തിലേറെയായിട്ടുണ്ടാവും. നാട്ടുകാർ തന്നെയാണ് വിജയി എന്ന് പറയാന്‍ കഴിയില്ല, ധാരാളം ഭക്തർ വരുന്ന സ്ഥലമായതിനാല്‍ പുറത്ത് നിന്നുള്ളവരാവാനും സാധ്യതയുണ്ടെന്നാണ് രാമചന്ദ്രന്‍ പറയുന്നത്.

തിരുവോണം ബംമ്പർ കഴിഞ്ഞയുടനെ വിറ്റ ടിക്കറ്റാണ്

തിരുവോണം ബംമ്പർ കഴിഞ്ഞയുടനെ വിറ്റ ടിക്കറ്റാണ്. അന്ന് സമ്മാനം അടിച്ചവരൊക്കെ ഒന്നും രണ്ടും ടിക്കറ്റൊക്കെ സന്തോഷത്തില്‍ വാങ്ങിപ്പോയിരുന്നു. അവരില്‍ ആരാണ് വിജയി എന്ന് അറിയാന്‍ സാധിച്ചിട്ടില്ല. എനിക്കും ഒരു ലോട്ടറി അടിച്ചത് പോലെയാണ്. ഏതാണ് ഒരു കോടിയിലേറെ രൂപ കിട്ടും. കമ്മീഷനൊക്കെ കഴിച്ച് 80 ലക്ഷത്തോളം കയ്യില്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും രാമചന്ദ്രന്‍ വ്യക്തമാക്കുന്നു.

പായസം ഹട്ട് എന്ന ഷോപ്പാണ് രാമചന്ദ്രന്‍ നടത്തുന്നത്

പായസം ഹട്ട് എന്ന ഷോപ്പാണ് രാമചന്ദ്രന്‍ നടത്തുന്നത്. ഇവിടെ മകനൊപ്പം ചോർന്ന് പായസത്തിനൊപ്പം ഭാഗ്യക്കുറി ടിക്കറ്റുകളും രാമചന്ദ്രന്‍ വില്‍ക്കാറുണ്ട്. സ്ഥിരമായി ഐശ്വര്യ ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വാങ്ങാറുള്ളത്. പൂജാ ബംമ്പറിന്റെ 250 ഓളം ടിക്കറ്റ് ഐശ്വര്യയില്‍ നിന്ന് വാങ്ങി വിറ്റിട്ടുണ്ട്. അതിലൊന്നിനാണ് ബമ്പര്‍ അടിച്ചതെന്നും അദ്ദേഹം പറയുന്നു. 40 വർഷമായി ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയ തുക സമ്മാനം താന്‍ വിറ്റ ടിക്കറ്റിന് ലഭിക്കുന്നത്.

Friendship: ആ സുഹൃത്തിനെ വിശ്വസിക്കാമോ? യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ അറിയാം, ഇതാ ചിലവഴികള്‍

ഓണം ബംമ്പർ ജേതാവിന്റെ ദുരനുഭവം

ഓണം ബംമ്പർ ജേതാവിന്റെ ദുരനുഭവം മുന്നിലുള്ളതിനാലാണ് പുജാ ബംമ്പർ വിജയ് പുറത്ത് വരാതിരിക്കുന്നതെന്ന അഭിപ്രായവും ശക്തമാണ്. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അനൂപിനായിരുന്നു ഓണം ബംമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത്. നറുക്കെടുപ്പിന്റെ അന്ന് വൈകീട്ട് തന്നെ വിവരം മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞിരുന്നു.

വീട്ടില്‍ കയറാന്‍ കഴിയാത്ത സാഹചര്യമാണ്

എന്നാല്‍ പിറ്റേ ദിവസം മുതല്‍ വീട്ടില്‍ കയറാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായതെന്ന് പിന്നീട് അനൂപും കുടുംബവും വ്യക്തമാക്കിയിരുന്നു. മുഴുവന്‍ സമയവും സഹായം തേടി വീട്ടില്‍ ആളുകളുടെ വരവാണ്. ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. പൈസ കയ്യില്‍ കിട്ടിയിട്ടില്ലെന്ന് അറിയിച്ചാലും വീട്ടില്‍ നിന്ന് ഒഴിഞ്ഞ് പോവാന്‍ ഇവർ തയ്യാറല്ലെന്നായിരുന്നു അനൂപ് അന്ന് പറഞ്ഞത്.

ലോട്ടറി അടിച്ച അന്ന് മുതൽ ഓരോ ആവശ്യങ്ങളുമായി

ലോട്ടറി അടിച്ച അന്ന് മുതൽ ഓരോ ആവശ്യങ്ങളുമായി നിരവധി പേർ വിളിച്ച് തുടങ്ങി. ഇടതടവില്ലാതെ ഫോൺ അടിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ അങ്ങ് തൊട്ട് ഇങ്ങോളം ഉള്ളവർ ഇക്കൂട്ടത്തിൽ ഉണ്ട്. ഫോണെടുത്താൻ അപ്പോൾ കരച്ചിലും ദുരിതം പറച്ചിലുമാണ്. രാവിലെ മുതല്‍ വീട്ടിലേക്ക് എത്തുന്നു. എത്രയാളോട് സമാധാനം പറയും. അതുകൊണ്ട് തന്നെ വീട്ടില്‍ നില്‍ക്കാന്‍ പറ്റുന്നില്ലെന്നും അനൂപ് വ്യക്തമാക്കിയിരുന്നു. പിന്നീട് ഇദ്ദേഹത്തിന് സ്വന്തം വീട് വിട്ട് മറ്റൊരിടത്തേക്ക് താമസം മാറ്റേണ്ടിയും വന്നു. ഈ അനുഭവം മുന്നിലുള്ളതിനാലാണ് പുജാ ബംമ്പർ വിജയി പുറത്ത് വരാത്തതെന്നാണ് വിലയിരുത്തലുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+