കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനൂര്‍ പുഴ ശുചീകരണം തുടരന്നു; പങ്കെടുക്കുന്നത് നൂറുക്കണക്കിനു പേര്‍

  • By Desk
Google Oneindia Malayalam News

താമരശ്ശേരി: പൂനൂര്‍ പുഴ ശുചീകരണ പരിപാടിയായ പുഴയാത്രയില്‍ രണ്ടാമത്തെ ദിവസവും പങ്കെടുത്തത് നൂറുകണക്കിന് പേര്‍. ആദ്യദിവസം പൂര്‍ത്തിയാവാത്ത സ്ഥലങ്ങളിലാണ് ഇന്നലെയും ശുചീകരണം നടന്നത്. ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയ പൂനൂര്‍ പഴയപാലം, മഠത്തുംപൊയില്‍ ഭാഗത്താണ് ഇന്നലെ കാര്യമായി ശുചീകരണം നടന്നത്.

പൂനൂര്‍ ടൗണിലെ കടകളില്‍ നിന്ന് കവറുകളിലാക്കി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പുഴയില്‍ തള്ളുന്നുണ്ട്. പൂനൂര്‍ ടൗണിലെ വ്യാപാരികളെ അടുത്ത ദിവസം തന്നെ പുഴയില്‍ മാലിന്യം തള്ളുന്നതിനെതിരെ ബോധവത്കരണം നടത്തും. തുടര്‍ന്നും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സ്‌ക്വാഡിനെ നിയോഗിക്കും. പഴയപാലത്തില്‍ നിന്ന് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സി.സി. ടിവി കാമറ സ്ഥാപിക്കാനും ആലോചനയുണ്ട്.

River cleaning

കോളിക്കല്‍ ഭാഗത്ത് നടന്ന ശുചീകരണത്തിന് ബ്ലോക്ക് മെംബര്‍ റംല കുഞ്ഞി, ഷമീര്‍ മോയത്ത്, ഷാഫി സക്കരിയ്യ, അസൈനാര്‍, സലാം മാസ്റ്റര്‍ കോളിക്കല്‍, മോയത്ത് മുഹമ്മദ്, മുജീബ് വേണാടി, ജൗഹര്‍ കോളിക്കല്‍, ഫസീല അസൈനാര്‍, ഉസൈന്‍ വി.പി എന്നിവര്‍ നേതൃത്വം നല്‍കി.

പൂനൂരില്‍ നടന്ന ശുചീകരണത്തിന് ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, പി.എസ് മുഹമ്മദലി, പി.പി ഗഫൂര്‍, ഹമീദലി തേക്കുംതോട്ടം, പുല്ലടി റസാഖ്, സി.പി റഷീദ്, ഷമീര്‍ ബാവ, ഹാരിസ് അവേലം, മുഹമ്മദ് കെന്റക്, മുജീബ് ,അഷ്‌റഫലി അവേലം, യൂസുഫ് എസ്റ്റേറ്റ്മുക്ക്, വാരിസ് കോളിക്കല്‍, അസീസ് തേക്കുംതോട്ടം, അഷ്‌റഫ് നെല്ലിക്കല്‍, ഷമീര്‍ കോളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മഠത്തുംപൊയില്‍ ഭാഗത്തെ ശുചീകരണത്തിന് സലീം വട്ടക്കണ്ടി, സിദ്ദീഖ് സ്‌കൈവേ, എം.പി അഷ്‌റഫലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English summary
Poonoor river cleanliness works started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X