കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവരണി പെണ്‍വാണിഭക്കേസ്; ആറ് പ്രതികള്‍ കുറ്റക്കാര്‍

Google Oneindia Malayalam News

കോട്ടയം: പൂവരണി പെണ്‍വാണിഭ കേസില്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ അഞ്ച് പേരെ കോടതി വെറുതെ വിട്ടു. ഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് (സ്‌പെഷ്യല്‍) ജഡ്ജ് കെ ബാബുവാണ് വിധി പ്രസ്താവിച്ചത്.

പ്രതികളുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും. മുഖ്യപ്രതി ലിസി, പ്രാവിന്‍കൂട് സ്വദേശിനി ജോമിനി, ഭര്‍ത്താവ് ജ്യോതിഷ്, തങ്കമണി എന്നറിയപ്പെടുന്ന മിനി, കൊല്ലം സ്വദേശി സതീഷ് കുമാര്‍, തൃശ്ശൂര്‍ സ്വദേശി രാജി എന്നിവരാണ് കുറ്റക്കാര്‍.

Rape

ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ 12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. 2014 ഏപ്രില്‍ 29ന് ആരംഭിച്ച വിചാരണ രണ്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. വിചാരണക്കെതിരെ രണ്ടാം പ്രതി ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ സ്ത്രീ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പലര്‍ക്കായി കൈമാറി എന്നാണ് കേസ്.

ലൈംഗീക പീഡനങ്ങളെ തുടര്‍ന്ന് എയ്ഡ്‌സ് ബാധിതയായ പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോകല്‍, വില്‍പ്പന നടത്തല്‍, മാനഭംഗം, ബലാത്സംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 183 പേരുടെ സാക്ഷിപട്ടികയാണ് ഹാജരാക്കിയത്. സാക്ഷികളുടെ എണ്ണം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ കേസാണ് പൂവരണി കേസ്.

English summary
Poovarani case: One to six accused are culprit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X