കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലർ ഫ്രണ്ട് ഹർത്താല്‍ ആരംഭിച്ചു: സംസ്ഥാനത്തുടനീളം കനത്ത സുരക്ഷ, നേതാക്കളെ ദില്ലിയിലെത്തിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: നേതാക്കള്‍ക്കെതിരയാ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടിയില്‍ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ) ആരംഭിച്ച ഹർത്താല്‍ സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ 6 മണി മുതല്‍ വൈകീട്ട് ആറ് മണി വരേയാണ് ഹർത്താല്‍. രാവിലെ കെ എസ് ആർ ടിസികളും അത്യാവശ്യം മറ്റ് സ്വകാര്യ വാഹനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ കുറച്ച് കൂടി സമയം കഴിയുമ്പോള്‍ ഹർത്താലിന്റെ സ്വഭാവം മാറുമോ എന്നുള്ളത് സംബന്ധിച്ച് ആശങ്കയുണ്ട്. അതിരാവിലെയുള്ള ഓട്ടം അവസാനിപ്പിച്ച് വീടുകളിലേക്ക് പോവുമെന്നുമാണ് നഗരങ്ങളിലെത്തിയ ഓട്ടോ ഡ്രൈവർമാർ അറിയിക്കുന്നത്.

'നായികയേക്കാള്‍ നിറം കൂടുതല്‍; ജൂനിയർ താരമായ തന്നെ കറുപ്പിച്ച് അഭിനയിപ്പിച്ചു': സൂര്യ ജെ മേനോന്‍'നായികയേക്കാള്‍ നിറം കൂടുതല്‍; ജൂനിയർ താരമായ തന്നെ കറുപ്പിച്ച് അഭിനയിപ്പിച്ചു': സൂര്യ ജെ മേനോന്‍

അതിശക്തമായ സുരക്ഷയാണ് സംസ്ഥാനത്ത്

ഹർത്താലിന്റെ പശ്ചാത്തലത്തില്‍ അതിശക്തമായ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യാനാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ നിർദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പോലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള

ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി ഐ ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ ഡി ജി പി എന്നിവര്‍ക്കാണ്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും എന്നും അനിൽ കാന്ത് അറിയിച്ചു.

150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ്

150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ ഐ എ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും പിടികൂടിയ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ഇവരെ ഒരു മാസത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത മറ്റ് 14 പേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയിലേക്കു കൊണ്ടുപോകാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന നേതാക്കളെ എൻ ഐ എ അന്യായമായി

സംഘടനയുടെ ദേശീയ, സംസ്ഥാന നേതാക്കളെ എൻ ഐ എ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഹർത്താലെന്നും സഘടന അറിയിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ

അതേസമയം പോപ്പുലർ ഫ്രണ്ടിന് പിന്തുണയുമായി വെല്‍ഫയർ പാർട്ടി രംഗത്ത് എത്തി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ) ഓഫീസുകളിൽ ഇ ഡി - എൻ ഐ എ റെയ്ഡും പി എഫ് ഐ, എസ് ഡി പി ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതും, ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരോടുള്ള സംഘ്പരിവാറിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്നും ഇതിലൂടെ മറു ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്

പ്രതിപക്ഷത്ത് നിലയുറപ്പിച്ചവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പി ചിദംബരം, ഡി കെ ശിവകുമാർ, സഞ്ജയ് റാവത്ത്, അഅ്സം ഖാൻ, തോമസ് ഐസക് തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കളെയും ട്വീസ്റ്റ സെതൽവാദ് അടക്കം നിരവധി ആക്ടിവിസ്റ്റുകളെയും ഇത്തരത്തിൽ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അത്തരം വേട്ടകളുടെ ഭാഗമാണ് പോപ്പുലർ ഫ്രണ്ടിനെതിരെയും നടക്കുന്നത്.

ആർ എസ് എസിന് വിടുപണിയെടുക്കുന്ന ഏജൻസികളായി

ആർ എസ് എസിന് വിടുപണിയെടുക്കുന്ന ഏജൻസികളായി മാറിയ ഇ ഡിയും എൻ ഐ എയും ഇസ്‍ലാമോഫാബിയ സൃഷ്ടിക്കാനും പരമാവധി ശ്രമിക്കുന്നു. ഭരണകൂട ഭീകരതയാൽ ജനാധിപത്യ പ്രവർത്തനങ്ങളുടെ ഇടം രാജ്യത്ത് അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ നിശബ്ദത വെടിഞ്ഞ് അതിശക്തമായ പ്രക്ഷോഭം നടത്താൻ എല്ലാ രാഷ്ട്രീയ - ബഹുജന പ്രസ്ഥാനങ്ങളും മുന്നോട്ട് വരണം. ഭരണകൂടത്തിന്റെ അന്യായമായ വേട്ടക്കെതിരെ ജനാധിപത്യ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

 'നല്ല അച്ഛനും അമ്മയ്ക്കും പിറന്നവർ ഈ പണി ചെയ്യില്ല'; ഇത് ആള് വേറെയാണ്,നിങ്ങള്‍ക്ക് അറിയില്ല: റോബിന്‍ 'നല്ല അച്ഛനും അമ്മയ്ക്കും പിറന്നവർ ഈ പണി ചെയ്യില്ല'; ഇത് ആള് വേറെയാണ്,നിങ്ങള്‍ക്ക് അറിയില്ല: റോബിന്‍

English summary
popular front hartaal, popular front hartal today , popular front raid , popular front arrest news , popular front news , kerala latest news , malayalam news , പോപ്പുലർ ഫ്രണ്ട് ഹർത്താൽ, പോപ്പുലർ ഫ്രണ്ട് റെയ്ഡ്, പോപ്പുലർ ഫ്രണ്ട് എൻഐഎ വാർത്ത,പോപ്പുലർ ഫ്രണ്ട് അറസ്റ്റ്, കേരള വാർത്ത
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X