അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പതക്കം കാണാനില്ല, 2 മേല്‍ശാന്തിമാര്‍ക്ക് വിലക്ക് !!!

  • By: മരിയ
Subscribe to Oneindia Malayalam

അമ്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ രണ്ട് മേല്‍ശാന്തിമാര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തി. തിരുവാഭരണത്തിലെ പതകം കാണാതായതുമായി ബന്ധപ്പെട്ടാണ് നടപടി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ശ്രീകോവിലില്‍ കയറുന്നതിന് വിലക്കുണ്ട്.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

ക്ഷേത്രത്തില്‍ മൂന്ന് മേല്‍ശാന്തിമാരാണ് ഉള്ളത്. ഇവരേയും 16 ജീവനക്കാരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വര്‍ഷങ്ങളായി ക്ഷേത്ര മേല്‍ശാന്തി ആയി ജോലി ചെയ്യുന്ന ആളേയും മറ്റൊരു ശാന്തിക്കാരനുമാണ് വിലക്കുള്ളത്.

അറിയിച്ചില്ല

അറിയിച്ചില്ല

തിരുവാഭരണപ്പെട്ടിയുടെ താക്കോള്‍ സൂക്ഷിയ്ക്കുന്ന മേല്‍ശാന്തിയും സഹശാന്തിക്കാരനും പതക്കം കാണാതായ വിവരം ദേവസ്വം അഡ്മിനിസ്‌ട്രേറ്ററെ അറിയിച്ചില്ലെന്നതാണ് കുറ്റം. ആറാട്ടുദിവസം പതക്കം കാണാതായെങ്കിലും കുറച്ച് ദിവസങ്ങള്‍ ശേഷമാണ് ദേവസ്വം അധികൃതര്‍ ഇക്കാര്യം അറിയുന്നത്.

കിണര്‍ വറ്റിച്ചു

കിണര്‍ വറ്റിച്ചു

നവരത്‌നങ്ങള്‍ പതിച്ച തിരുവാഭരണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് ക്ഷേത്ര കിണര്‍ വറ്റിച്ച് പരിശോധന നടത്തി. കിണറിന് അടിയിലെ ചളിയെല്ലാം നീക്കി പരിശോധിച്ചെങ്കിലും പതക്കം കണ്ടെത്താനായില്ല.

 കുളം വറ്റിയ്ക്കും

കുളം വറ്റിയ്ക്കും

അടുത്തതായി വിഗ്രഹം നീരാട്ടിന് കൊണ്ടുവരുന്ന ക്ഷേത്ര കുളം വറ്റിയ്ക്കും. ഊട്ടുപുരയ്ക്ക് സമീപമുള്ള കുളമാണ് വറ്റിയ്ക്കുക. കിണറിന് മുകളിലുള്ള ഇരുമ്പ് വല ഉണ്ട്. ഇതിന് മുകളില്‍ പതക്കം കുടുങ്ങി കിടക്കുന്നുണ്ടോ എന്നും പരിശോധിക്കും.

English summary
Portion of Thiruvabharana stolen from Ambalappuzha Sree Krishna temple.
Please Wait while comments are loading...