കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവിന് സാധ്യത; അവലോകന യോഗം ഇന്ന് ചേരും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്ന് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗം വൈകീട്ട് 3.30ന് ആണ് നടക്കുക. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അടക്കമുള്ള ഇളവുകള്‍ ഇന്നത്തെ യോഗത്തില്‍ പരിഗണിക്കും. സംസ്ഥാനത്ത് നിലവില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ഇല്ല, പാര്‍സല്‍ സൗകര്യം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

kerala

ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിന് മുകളിലുള്ള തദ്ദേശ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരും. മറ്റിടങ്ങളില്‍ ഹോട്ടലുകളിലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചേക്കാം. കൂടാതെ കടകളുടെ പ്രവര്‍ത്തന സമയം രാത്രി എട്ട് വരെയാക്കുന്നതും പരിഗണനയിലുണ്ട്. അതേസമയം, സംസ്ഥാനത്ത് നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലാണ്. എന്നിരുന്നാലും തീയേറ്ററുകള്‍ തുറക്കണമെന്നും ബസില്‍ യാത്ര ചെയ്യാനുമുള്ള അനുമതി നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കൂടുതൽ നേട്ടം കൊയ്യാൻ കോൺഗ്രസ്;തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് മുന്നിൽ പുതിയ ആവശ്യം..പുതിയ 9 പാനലുംകൂടുതൽ നേട്ടം കൊയ്യാൻ കോൺഗ്രസ്;തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് മുന്നിൽ പുതിയ ആവശ്യം..പുതിയ 9 പാനലും

സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് ഓഫ് ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ബിരുദ ബിരുദാന്തര ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ഉള്‍ക്കൊള്ളിച്ച് നടത്താം.ബിരുദ ക്ലാസുകള്‍ ആവശ്യമെങ്കില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെന്ന ബാച്ചായി പരിഗണിച്ച് ഒന്നിടവിട്ട ദിവസങ്ങളിലോ, സ്ഥലസൗകര്യമനുസരിച്ച് പ്രത്യേക ബാച്ചുകളായോ ക്ലാസുകള്‍ നടത്താമെന്നും ഉത്തരവില്‍ പറയുന്നു.സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

മമ്മൂട്ടിയും, ഭാസ്കരനും; തലസ്ഥാനത്തെ ഫാൻസ് അസോസിയേഷന് പിന്നിലൊരു കഥയുണ്ട്!മമ്മൂട്ടിയും, ഭാസ്കരനും; തലസ്ഥാനത്തെ ഫാൻസ് അസോസിയേഷന് പിന്നിലൊരു കഥയുണ്ട്!

ക്ലാസുകള്‍ക്ക് മൂന്നു സമയക്രമം ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. രാവിലെ 8.30 മുതല്‍ 1.30 വരെയുള്ള ഒറ്റ സെഷനാണ് അഭികാമ്യം. അല്ലെങ്കില്‍, 9 മുതല്‍ 3 വരെ, 9.30 മുതല്‍ 3.30 വരെ, 10 മുതല്‍ 4 വരെ എന്നിവയിലൊന്ന് കോളേജ് കൗണ്‍സിലുകള്‍ക്ക് സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാം. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് വരത്തക്കവിധം ഓണ്‍ലൈന്‍-ഓഫ്ലൈന്‍ ക്ളാസ്സുകള്‍ സമ്മിശ്രരീതിയിലാക്കി ടൈം ടേബിള്‍ തയ്യാറാക്കണം. മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരണം. ഇതിനു സഹായകമായ വിധത്തില്‍ ടൈം ടേബിള്‍ രൂപീകരിക്കണം.

Recommended Video

cmsvideo
Politicians secretly takes third vaccine | Oneindia Malayalam

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

എന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം സ്വീകരിച്ചിട്ടില്ല. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് വിദ്യാഭ്യാസമന്ത്രി അറിയിച്ചത്. ഇതിനിടെ പ്ലസ് വണ്‍ പരീക്ഷകള്‍ ഓഫ് ലൈനായി നടത്താന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളിയാണ് സുപ്രീം കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്. ഈ സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. തുടര്‍ന്ന് ടൈം ടേബിള്‍ പ്രസിദ്ധീകരിക്കും.

English summary
Possibility of relaxation in Kerala's Covid restrictions ; Review meeting will convene today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X