കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോസ്റ്ററിന് കേസെങ്കിൽ ആർഎസ്എസ് മേധാവിയുടെ വിമർശനത്തിന് ജയിൽവാസം നൽകുമോ?:എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍; "മോഡിജി നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശത്തേക്ക് കടത്തരുത് " എന്നെഴുതിയ പോസ്റ്റര്‍ ഒട്ടിച്ചതിന്‍റെ പേരില്‍ യുവാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംവി ജയരാജന്‍. പോസ്റ്ററിന് കേസെങ്കിൽ ആർഎസ്എസ് മേധാവിയുടെ വിമർശനത്തിന് ജയിൽവാസം നൽകുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കോവിഡ് വ്യാപനത്തില്‍ വിമര്‍ശനവുമായി വന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എംവി ജയരാജന്‍റെ വിമര്‍ശനം. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മലപ്പുറത്ത് ഇന്ന് നേരിയ ആശ്വാസം; കൊറോണ രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍മലപ്പുറത്ത് ഇന്ന് നേരിയ ആശ്വാസം; കൊറോണ രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

"മോഡിജി നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശത്തേക്ക് കടത്തരുത് " എന്നെഴുതിയ പോസ്റ്റർ ഒട്ടിച്ചതിനാണ് ഡൽഹിയിൽ മോഡി സർക്കാരിന്റെ പോലീസ് കേസെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇങ്ങനെയെങ്കിൽ മോഡി സർക്കാരിനെ അതിശക്തമായി വിമർശിച്ച ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് ജയിൽവാസം നൽകാൻ ബിജെപി സർക്കാർ തയ്യാറാകുമോ? ഭാഗവതിന്റെ അസ്ത്രം പോലുള്ള വിമർശനം ഇപ്രകാരമായിരുന്നു, "രണ്ടാം വ്യാപന മുന്നറിയിപ്പ് ഉണ്ടായിട്ടും ജാഗ്രത കൈവിട്ടു".

mv-1

ആർഎസ്എസ് സംഘടിപ്പിക്കുന്ന പോസിറ്റീവിറ്റി അൺലിമിറ്റഡ് എന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു ആർഎസ്എസ് മേധാവി.അദ്ദേഹം തുടരുന്നു "പരസ്പരം പഴി ചാരി ആരോപണങ്ങൾ ഉന്നയിക്കാതെ രോഗാണുവിനെ കീഴ്പ്പെടുത്തുകയാണ് വേണ്ടത് ".യുപി മുഖ്യമന്ത്രി കോവിഡ് വ്യാപന വ്യാപാരിയാണെന്നും ഓക്സിജൻ ക്ഷാമം മൂലം നിരവധിപേർ മരിച്ചു വീഴുകയാണെന്നും തന്റെ ലോക്സഭാ മണ്ഡലത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു എന്ന മുഖ്യമന്ത്രിയുടെ അവകാശവാദം വാസ്തവ വിരുദ്ധമാണെന്നും മറ്റും കേന്ദ്ര തൊഴിൽമന്ത്രിയും ബിജെപി നേതാവും പരസ്യമായി പറഞ്ഞത് ഉദ്ദേശിച്ചായിരിക്കണം ഇപ്രകാരം പറഞ്ഞത്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

ഇത്തരം വിഴുപ്പലക്കൽ നിത്യേന മാധ്യമങ്ങളിലൂടെ ബിജെപി നേതാക്കന്മാർ തമ്മിൽ നടത്തുന്നത് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്.ഓക്സിജൻ- വാക്സിൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ല.രണ്ടാം തരംഗം സംബന്ധിച്ച മുന്നറിയിപ്പ് ഉണ്ടായിട്ടും ഫലപ്രദമായി യാതൊരു നടപടിയും സ്വീകരിച്ചില്ല.എന്നാൽ പ്രഗൽഭരടക്കമുള്ള മഹത് വ്യക്തികളുടെ ട്വിറ്റർ അടക്കമുള്ള നവമാധ്യമ പ്രതികരണം ട്രിപ്പിൾ ലോക്ഡൗണിലൂടെ വിലക്ക് ഏർപ്പെടുത്തി അവസാനിപ്പിക്കാനും മാധ്യമ പ്രവർത്തകരെ ജയിലിൽ അടക്കാനും വിമർശന പോസ്റ്റർ പതിച്ചാൽ കേസെടുക്കാനും യാതൊരു മടിയും മോഡി സർക്കാരിനില്ല.ജനാധിപത്യ വിരുദ്ധ നടപടികളാണ് ഇതൊക്കെ.കേന്ദ്ര സർക്കാർ നാടിന് അപമാനമാണ്.

എം വി ജയരാജൻ

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി സയനി പ്രധാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Poster controversy: CPM leader MV Jayarajan criticizes BJP and central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X