'ഇഷ്ടക്കാരനെ നേതാവാക്കി പാർട്ടി പിടിക്കാൻ നീക്കം', ശശി തരൂരിനെതിരെ കോൺഗ്രസിൽ കലാപക്കൊടി
തിരുവനന്തപുരം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന അതൃപ്തികള്‍ക്കിടെ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെയും കലാപക്കൊടി. തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് മുന്നില്‍ ശശി തരൂരിന് എതിരെ മുദ്രാവാക്യങ്ങളെഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ഇഷ്ടക്കാരനെ ഡിസിസി അധ്യക്ഷനാക്കി പാര്‍ട്ടി പിടിക്കാന്‍ തരൂരിന്റെ ശ്രമം നടക്കുന്നു എന്നാണ് പോസ്റ്ററുകളിലെ ആരോപണം. നേരത്തെ കൊടിക്കുന്നില്‍ സുരേഷിന് എതിരെയും ഉമ്മന്‍ചാണ്ടിക്ക് എതിരെയും ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കുട്ടിയുടുപ്പിട്ട് ഗ്ലാമറസ്സായി എസ്തർ അനിൽ, പുതിയ ചിത്രങ്ങൾ വൈറൽ

''വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഷ്ട്രീയം അവസാനിപ്പിച്ച ജിഎസ് ബാബുവിനെ ഡിസിസി പ്രസിഡണ്ടാക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്. കോടികള്‍ തന്ന് സഹായിക്കുന്ന റിസോര്‍ട്ട് മുതലാളിയും താങ്കളും ചേര്‍ന്ന് പാര്‍ട്ടി പിടിക്കാമെന്ന വ്യാമോഹമാണോ'' എന്നാണ് ഒരു പോസ്റ്ററിലെ വാചകങ്ങള്‍. ''സഹായിയെ ഡിസിസി പ്രസിഡണ്ടാക്കി പാര്‍ട്ടി പിടിക്കാനുളള ശശി തരൂരിനെതിരെ പ്രതികരിക്കുക'' എന്നാണ് മറ്റൊരു പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

''വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങി നല്‍കി പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയ തരൂര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തോ. പ്രവര്‍ത്തകര്‍ക്ക് മാത്രമാണോ ഉത്തരവാദിത്തം'' എന്ന് ഒരു പോസ്റ്ററില്‍ എഴുതിയിരിക്കുന്നു. ''തരൂരെ, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാത്ത താങ്കളെ എംപിയാക്കി വെച്ചിരിക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത''് എന്നാണ് മറ്റൊരു പോസ്റ്ററിലെ ചോദ്യം.

''തരൂരേ താങ്കള്‍ പിസി ചാക്കോയുടെ പിന്‍ഗാമിയാണോ. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേറെ മണ്ഡലം നോക്കി വെച്ചിട്ടുണ്ടോ'' എന്ന് മറ്റൊരു പോസ്റ്ററിലെഴുതി വെച്ചിരിക്കുന്നു. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും കോട്ടയം നഗരത്തിലുമാണ് ഉമ്മന്‍ചാണ്ടിയ്ക്ക് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
നാടൻ വേണോ മോഡേൺ വേണോ, രഞ്ജിനി ഹരിദാസിന് ഏതും പെർഫെക്ട് ഓകെ, ക്യൂട്ട് ചിത്രങ്ങൾ

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തും ചൂതാട്ട കേന്ദ്രവും നടത്തുന്നവനുമോ. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ എന്ന ചോദ്യവുമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലായിരുന്നു പോസ്റ്റര്‍. കോട്ടയത്ത് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നാട്ടകം സുരേഷിനേയും യുജിന്‍ തോമസിനേയും ആണ് പ്രധാനമായും പരിഗണിക്കുന്നത്. ചാണ്ടി ഉമ്മന്റെ പേരും ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു.

കൊല്ലത്ത് ഡിസിസി അധ്യക്ഷനായി രാജേന്ദ്ര പ്രസാദിനെ നിര്‍ദേശിച്ചതിന് പിന്നാലെയാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷിന് എതിരെ പോസ്റ്റര്‍ പ്രചാരണം നടന്നത്. ഡിസിസി പ്രസിഡണ്ട് സ്ഥാനം കൊടിക്കുന്നില്‍ തീരുമാനിക്കുന്ന തരത്തില്‍ തീറെഴുതാന്‍ തറവാട് സ്വത്തല്ലെന്നും കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ച് കൊഴുത്ത പോത്തന്‍കോടുകാരന് ഡിസിസി പ്രസിഡണ്ടിനെ തീരുമാനിക്കാന്‍ എന്ത് കാര്യം എന്നുമാണ് പോസ്റ്ററുകളിലെ വാചകങ്ങള്‍.
''എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം..'' അമൃതയുടെ വാക്കുകൾ ബാലയെ ഉന്നം വെച്ചോ എന്ന് ആരാധകർ

രാജേന്ദ്ര പ്രസാദിനെ പടുകിഴവന്‍ എന്നാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല സിറ്റി മണിയന്റെ കുണ്ടന്നൂര്‍ പണി കൊല്ലത്ത് വേണ്ട എന്നുളള പരിഹാസവും പോസ്റ്ററിലുണ്ടായിരുന്നു. കൊടിക്കുന്നിലിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് കൊല്ലം കോണ്‍ഗ്രസില്‍ കലാപമുണ്ടാക്കിയിരിക്കുകയാണ്. ഡിസിസി ഓഫീസിനുളളില്‍ പോസ്റ്റര്‍ പതിപ്പിച്ചതിന് പിന്നില്‍ എ ഗ്രൂപ്പിലെ തന്നെ പ്രമുഖ നേതാവ് ആണെന്നാണ് ആരോപണം ഉയരുന്നത്. സംഭവത്തില്‍ എ ഗ്രൂപ്പിലെ സൂരജ് രവി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications