അടിയന്തരമായി ലൈനുകള്‍ അനുവദിച്ചില്ലെങ്കില്‍ കേരളം ഇരുട്ടിലാവും
തിരുവനന്തപുരം: അടിയന്തരമായി പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ലൈനുകള്‍ അനുവദിച്ചില്ലെങ്കില്‍ കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക് നീങ്ങും. കെഎസ്ഇബി ആണ് ഇക്കാര്യം കേന്ദ്ര റെഗുലേറ്ററി കമ്മീഷനെ അറിയിച്ചത്. മൈസൂര്‍-അരീക്കോട് ലൈനിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ പുറത്ത് നിന്നും വൈദ്യതി എത്തിയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനം.
ഇതിന് പുറമെ കൂടംകുളം വൈദ്യുതിയ്ക്കായുള്ള തിരുനെല്‍വേലി-കൊച്ചി-മാടക്കത്തറ 400 കെവി ലൈനിന്റെ നിര്‍മ്മാണം സംബന്ധിച്ച പാക്കേജിന് രേഖയായെങ്കിലും പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ തീരുമാനം നീട്ടിക്കൊണ്ട് പോവുകയാണ്. ലൈന്‍ ലഭ്യമല്ലാത്തത് മറ്റിടങ്ങളില്‍ നിന്നും വൈദ്യുതി എത്തിയ്ക്കുന്നതിന് ഏറെ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്.

കേരളത്തിന് അര്‍ഹതപ്പെട്ട വൈദ്യുതി ലൈനുകള്‍ നിഷേധിച്ച പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ നിലപാടിനെതിരെ ജൂണിലാണ് കേരളം കേന്ദ്ര റെഗുലേറ്ററി കമ്മീഷനെ സമീപിച്ചത്. കേസ് നവംബര്‍ ഏഴിലേയ്ക്ക് മാറ്റി. പവര്‍ഗ്രിഡ് കോര്‍പ്പറേഷനെതിരെയുള്ള കേസ് വൈദ്യുതിയ്ക്കായി കേരളം നടത്തുന്ന ഏറ്റവും വലിയ നിയമ പോരാട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഏഴാം തീയതി കേസ് പരിഗണിയ്ക്കുമ്പോള്‍ കേരളത്തിന് അനുകൂലമായതും ആശ്വാസം പകരുന്നതുമായ ഘടകങ്ങള്‍ കുറവാണ്.












Click it and Unblock the Notifications