Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ സന്ദർശിച്ച് പിആർ ശ്രീജേഷ്; കൂടുതൽ ഉയരങ്ങളിലെത്തട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം; ഒളിമ്പിക്സ് മെഡൽ ജേതാവ് പി ആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു സന്ദര്‍ശനം.ഒളിമ്പിക്സിൽ മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഹോക്കി ടീമിൻ്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തിൻ്റേതായുണ്ട്. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു..

വിദ്യാഭ്യാസ വകുപ്പിലെ സ്പോർട്സ് വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ശ്രീജേഷിന് ഒളിമ്പിക്സ് മെഡൽ നേട്ടത്തിനു ശേഷം ജോയിന്റ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകിയിരുന്നു.കൂടാതെ ശ്രീജേഷിന് രണ്ട് കോടി പാരിതോഷികം നൽകാൻ സർക്കാർ തിരുമാനിച്ചിട്ടുണ്ട്.

 hh-163284040

കായിക പ്രതിഭകളായ വ്യക്തികളുടെ ജീവചരിത്രം കുട്ടികള്‍ക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു . 2021 ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പത്മശ്രീ പി. ആര്‍. ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ആദരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി.

ശ്രീജേഷ് കേരളത്തിന്‍റേയും ഇന്ത്യയുടേയും അഭിമാനമാണ്. ശ്രീജേഷിന്‍റെ ജീവിതം കേരളത്തിലെ കുട്ടികള്‍ക്ക് മാതൃകയാവേണ്ടതാണ് . പി.ആര്‍.ശ്രീജേഷിനെ സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജോയിന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയ ഉത്തരവ് ശ്രീജേഷിന് നല്‍കിയതായും മന്ത്രി അരിയിച്ചു.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു ഐ.എ.എസ്, അധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ്, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം.എ.ലാല്‍, എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ബി അബുരാജ്, അഡീഷണല്‍ ഡി.പി.ഐ എം.കെ. ഷൈന്‍മോന്‍, ഹയര്‍സെക്കന്‍ററി ജോയിന്‍റ് ഡയറക്ടര്‍ അക്കാദമിക് ആര്‍. സുരേഷ്കുമാര്‍, വോക്കേഷണല്‍ ഹയര്‍സെക്കന്‍ററി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. അനില്‍ കുമാര്‍, പരീക്ഷാഭവന്‍ ജോയിന്‍റ് കമ്മീഷണര്‍ ഡോ. ഗിരീഷ് ചോലയില്‍, ടെക്സ്റ്റ് ബുക്ക് ആഫീസര്‍ ടോണി ജോണ്‍സണ്‍, വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വീസ് സംഘടനകളും ശ്രീജേഷിന് ഉപഹാരങ്ങള്‍ നല്‍കി.

Recommended Video

cmsvideo
    ശ്രീജേഷിനോട് ലാലേട്ടന്‍ പറഞ്ഞത് കേള്‍ക്കാം | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+