കണ്ണൂരിലെ സിപിഎമ്മുകാര്‍ നക്‌സലൈറ്റുകള്‍...!! ആഞ്ഞടിച്ച് പ്രകാശ് ജാവദേക്കര്‍..!!!

  • By: Anamika
Subscribe to Oneindia Malayalam

കണ്ണൂര്‍: കേരളത്തില്‍ ആര്‍എസ്എസ് അക്രമം വ്യാപിക്കുന്നതിനിടെ സിപിഎമ്മിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍ നക്‌സലൈറ്റുകളാണ് എന്ന് പ്രകാശ് ജാവദേക്കര്‍ കണ്ണൂരില്‍ ആരോപിച്ചു. അക്രമം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ പാര്‍ട്ടിയെ കയ്യൊഴിയുമെന്നും ജാവദേക്കര്‍ പറഞ്ഞു.

മാവോയിസ്റ്റുകളും നക്‌സലൈറ്റുകളും മുന്നോട്ട് വെയ്ക്കുന്ന രീതിയാണ് കണ്ണൂരിലെ സിപിഎം പിന്തുടരുന്ന അക്രമവും രാ്ഷ്ട്രീയവും. അതുകൊണ്ടുതന്നെ കണ്ണൂരിലെ സിപിഎമ്മുകാര്‍ നക്‌സലൈറ്റുകളാണ്. ബിജെപി അക്രമ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരല്ലെന്നും ജാവദേക്കര്‍ പറഞ്ഞു.

javadekar

സിപിഎം കൊലപ്പെടുത്തിയ ജയകൃഷ്ണന്‍ മാസ്റ്ററുടെ പേരില്‍ ബിജെപി പാനൂരില്‍ സേവാകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിലെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് ബിജെപിക്ക് നല്‍കാനുള്ള മറുപടി അതാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ആക്രമണമല്ല ബിജെപിയുടെ രാഷ്ട്രീയമെന്നും ജാവദേക്കര്‍ പറഞ്ഞു. പാനൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

English summary
BJP Minister Prakash Javadekar against CPM in Kannur
Please Wait while comments are loading...