കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി: ഇതാണ് കളക്ടര്‍ ബ്രോയ്ക്ക് പറയാനുള്ളത്...

വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ ഉദ്ധരിച്ച് തുടക്കം

  • By Anoopa
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തിലേക്ക് രാജ്യം നീങ്ങുമ്പോള്‍ ജിഎസ്ടിയെക്കുറിച്ച് അഭിപ്രായപ്രകടനവുമായി കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് കളക്ടര്‍ ബ്രോ ജിഎസ്ടിയെക്കുറിച്ച് അഭിപ്രായം പങ്കു വെച്ചത്. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞ ഒ വാചകത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം.

'ഒരു രാജ്യം സ്വയം നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ ഐശ്വര്യത്തിലേക്ക് എത്തിച്ചേരും എന്ന് വിശ്വസിക്കുന്നത് ഒരുവന്‍ ബക്കറ്റിനുള്ളില്‍ ഇറങ്ങി നിന്ന് അതിന്റെ പിടിയില്‍ ആഞ്ഞ് ഉയരാന്‍ ശ്രമിക്കും പോലെയാണ് എന്ന് ഞാന്‍ സമര്‍ത്ഥിക്കുന്നു'- വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നു പറഞ്ഞാണ് പോസ്റ്റിന്റെ തുടക്കം. എന്നാല്‍ തന്റെ പോസ്റ്റ് ജിഎസ്ടിക്ക് എതിരാണെന്ന് ചിലര്‍ കരുതും എന്ന മുന്നറിയിപ്പും തുടര്‍ന്നുള്ള അടിക്കുറിപ്പിലുണ്ട്. ഓരോരുത്തര്‍ക്കും മറുപടി പറയാന്‍ പറ്റില്ല. അതുകൊണ്ട് ചര്‍ച്ചില്‍ ഇന്ത്യാവിരുദ്ധനാണെന്നും അദ്ദേഹത്തെ അതുകൊണ്ട് ഉദ്ധരിക്കുന്ന് രാജ്യദ്രോഹമാണെന്നും അദ്ദേഹം പറയുന്നത് എടുക്കരുതെന്നും മറ്റും വിശ്വസിക്കുന്ന മഹാന്മാരോട് ഫേസ്ബുക്കിന് പുറത്തുള്ള വായന അവശ്യം വേണം എന്ന് മാത്രം പറഞ്ഞ് കൊള്ളട്ടെ എന്നാണ് പ്രശാന്ത് നായര്‍ നല്‍കിയ വിശദീകരണം.

prasanthnai

ജൂലൈ 1 നാണ് ജിഎസ്ടി നിലവില്‍ വരിക. ജൂണ്‍ 30 ന് പാര്‍ലമെന്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോ. മന്‍മോഹന്‍ സിംഗ്, എച്ച് എസ് ദേവ ഗൗഡ എന്നിവരും സംബന്ധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പ്രഭാഷണത്തോടെയായിരിക്കും ചടങ്ങ്. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ജിഎസ്ടിയുടെ ആരംഭം കുറിക്കുന്നതിനായി ക്ഷണിച്ചിട്ടുണ്ട്.

English summary
Prasanth Nair IAS expresess his views on GST,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X