ദിലീപിന് വേണ്ടി പറവൂരിലെ വീട്ടില്‍ നടക്കുന്നത്...! നടന്‍ പുറംലോകം കാണണമെങ്കില്‍ ദൈവം തന്നെ കനിയണം..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: എല്ലാ പ്രതീക്ഷയും നശിച്ചവനുള്ള അവസാനത്തെ അത്താണിയാണ് ദൈവം എന്നാണല്ലോ പറയാറുള്ളത്. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനക്കേസില്‍പ്പെട്ട് അഴിയെണ്ണുന്ന ദിലീപിന്റെ അവസ്ഥയും അത് തന്നെയാണ്. ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് ഉള്ളതെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. അതേസമയം ദിലീപിന്റെ കുടുംബം എന്താണ് നടന് വേണ്ടി ചെയ്യുന്നത് എന്നറിയേണ്ടേ.

ആ മൂന്ന് എംഎല്‍എമാരും നടന്‍ ലാലും മറുപടി പറയണം..!! വന്‍ സ്രാവുകള്‍ക്ക് വല മുറുകുന്നു..!

ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന്..!! ശരീരത്തില്‍ മുറിവുകള്‍...! മരിച്ചിട്ടും മോഹന്‍ലാല്‍ വന്നില്ല !!

പത്മസരോവരം പൂട്ടി

പത്മസരോവരം പൂട്ടി

ആലുവയിലെ പത്മസരോവരം എന്ന കൊട്ടാരസമാനമായ വീട്ടിലായിരുന്നു ദിലീപും മകള്‍ മീനാക്ഷിയും പുതിയ ഭാര്യ കാവ്യ മാധവനും താമസിച്ചിരുന്നത്. എന്നാല്‍ താരം അറസ്റ്റിലായതോടെ ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്.

കസ്റ്റഡി നീട്ടി

കസ്റ്റഡി നീട്ടി

ഇന്ന് ദിലീപിന്റ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കോടതി അത് നാളത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. കസ്റ്റഡി ഒരു ദിവസത്തേക്ക് നീട്ടുകയും ചെയ്തു.

തെളിവെടുപ്പ് തുടരുന്നു

തെളിവെടുപ്പ് തുടരുന്നു

ഇന്നലെയും മിനിയാന്നുമായി പോലീസ് കസ്റ്റഡിയിലുള്ള ദിലീപുമായി കൊച്ചിയിലെ വിവിധ ഇടങ്ങളും തൊടുപുഴയിലും തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിലും അടക്കം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വൈകിട്ട് പോലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തു.

വീട്ടിലും ഉറക്കമില്ല

വീട്ടിലും ഉറക്കമില്ല

അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ചോദിക്കാനുള്ളതെല്ലാം ചോദിച്ച് തീര്‍ത്തിട്ടേ ദിലീപിനെ ഉറങ്ങാന്‍ സമ്മതിച്ചുള്ളൂ. അതേസമയം ദിലീപിന്റെ വീട്ടിലും ആര്‍ക്കും ഉറക്കം ഇല്ലായിരുന്നു.

പൂജയും പ്രാർത്ഥനയും

പൂജയും പ്രാർത്ഥനയും

പരവൂരിലെ ദിലീപിന്റെ വീട്ടില്‍ കുടുംബം നടന് വേണ്ടി പ്രാര്‍ത്ഥനയും പൂജയുമൊക്കെയായി നേരം വെളുപ്പിക്കുകയായിരുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നുവേ്രത പൂജ.

മാരത്തൺ പൂജ

മാരത്തൺ പൂജ

വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച ഉച്ചവരെ നീളുന്ന വലിയ പൂജയാണ് പദ്ധതി ഇട്ടതെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ദിലീപിന് കോടതി ജാമ്യം അനുവദിച്ചിട്ടില്ല. നാളെ വൈകിട്ട് വരെ താരം കസ്റ്റഡിയിലാണ്.

ശത്രുസംഹാര പൂജ

ശത്രുസംഹാര പൂജ

കടുത്ത ദൈവവിശ്വാസിയാണ് ദിലീപ്. കേസില്‍ കുടുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍ ദിലീപും കാവ്യയും അമ്പലങ്ങള്‍ കേറിയിറങ്ങിയിരുന്നു. ശത്രുസംഹാര പൂജ അടക്കം നടത്തിയത് വാര്‍ത്തയായിരുന്നു.

English summary
Marathon prayers and poojas at Dileep's home
Please Wait while comments are loading...