അവളെ കൈവിടില്ല, ദിലീപിനെയും... താരങ്ങളുടെ പ്രാര്‍ഥന, അങ്ങ് ഇസ്രായേലില്‍...

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണം ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ നടന്‍ ദിലീപ് ജയിലിലാണ്. ഇതിനിടെ ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചും ദിലീപിനെ പിന്തുണച്ചും പലരും രംഗത്തു വരികയും ചെയ്തു. ഇതോക്കെ വലിയ വാര്‍ത്തയുമായിരുന്നു.

ഇപ്പോള്‍ സിനിമാ മേഖല ഇരുവര്‍ക്കും ഒരുപോലെ പിന്തുണ നല്‍കാന്‍ തീരുമാനിച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രാര്‍ഥന

പ്രാര്‍ഥന

നടിക്കു വേണ്ടിയും ദിലീപിനു വേണ്ടിയും താരങ്ങള്‍ പ്രാര്‍ഥന നടത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. മംഗളമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിലല്ല, ഇസ്രായേലില്‍ !!

കേരളത്തിലല്ല, ഇസ്രായേലില്‍ !!

പ്രാര്‍ഥന കേരളത്തിലോ, ഇന്ത്യയിലോ അല്ല അങ്ങ് ഇസ്രായേലില്‍ ആണെന്നതാണ് കൗതുകകരം. ഇസ്രായേലിലെ ഒരു പള്ളിയിലാണ് താരങ്ങള്‍ ഇരുവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചത്.

പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്

പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്

ദിലീപിന്റെ സുഹൃത്തുകളിലൊരാളും നടനുമായ കലാഭവന്‍ ഷാജോണും നടി രചനാ നാരായണന്‍ കുട്ടിയുമാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. ദിലീപിനായും ആക്രമിക്കപ്പെട്ട നടിക്കു വേണ്ടിയും താരങ്ങള്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചു.

ഇനി ആവര്‍ത്തിക്കരുത്

ഇനി ആവര്‍ത്തിക്കരുത്

ഇരയായ നടിക്കു വേണ്ടിയും ദിലീപിനു വേണ്ടിയും തങ്ങള്‍ പ്രാര്‍ഥിച്ചതായും ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും താരങ്ങള്‍ പറഞ്ഞു.

ദിലീപിന്റെ ജാമ്യാപേക്ഷ

ദിലീപിന്റെ ജാമ്യാപേക്ഷ

ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ ദിലീപ് ജയിലിലാണ്. താരത്തിന്റെ ജയില്‍ വാസം രണ്ടു മാസം പിന്നിട്ടു കഴിഞ്ഞു. രണ്ടു തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

കാവ്യയും ഹൈക്കോടതിയില്‍

കാവ്യയും ഹൈക്കോടതിയില്‍

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ അറസ്റ്റ് ചെയ്യാന്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നാണിത്. നേരത്തേ കാവ്യ നല്‍കിയ പല മൊഴികളും കള്ളമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല തന്റെ മാഡം കാവ്യയാണെന്ന് പള്‍സര്‍ സുനി അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

നാദിര്‍ഷായുടെ വിധി തിങ്കളാഴ്ച

നാദിര്‍ഷായുടെ വിധി തിങ്കളാഴ്ച

കേസില്‍ ദിലിപിന്റെ സുഹൃത്തായ നാദിര്‍ഷാ നേരത്തേ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഈ ഹര്‍ജി കോടതി പരിഗണിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Prayers for Dileep and attacked actress in israel

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്