മുജാഹിദ് സംസ്ഥാന സമ്മേളന വേദിയില്‍ അരലക്ഷം പേരുടെ ജുമുഅ നമസ്‌കാരം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ഇന്നലെ നടന്ന ജുമഅ നമസ്‌ക്കാരത്തില്‍ പങ്കെടുത്തത് അരലക്ഷത്തോളം വിശ്വാസികള്‍. ഉച്ചക്ക് 12.30ന് പ്രധാന പന്തലില്‍ നടന്ന ജുമുഅ നമസ്‌കാരത്തിലെ ജനപങ്കാളിത്തം ഏറെ ശ്രദ്ധേയമായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവിശ്വാസികളാണ് ജുമുഅ നമസ്‌കാരത്തില്‍ പങ്കാളികളായത്.

കെ.എന്‍.എം. സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി നമസ്‌കാരത്തിന് നേതൃത്വം നല്‍കി. വിശ്വാസി സമൂഹം ഖുര്‍ആനും പ്രവാചക ചര്യയും മുറുകെപ്പിടിച്ച് ജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പരസ്പര വിദ്വേഷവും പകയും നാശത്തിന് മാത്രമേ കാരണമാകൂ. സഹിഷ്ണുതയും സമാധാനവുമാണ് മതങ്ങളുടെ കാതല്‍. പരസ്പര സ്നേഹം കാത്തുസൂക്ഷിക്കണമെന്ന ഇസ്ലാമിന്റെ സന്ദേശം പ്രയോഗവത്കരിക്കാന്‍ വിശ്വാസികളായ നമുക്ക് ബാധ്യതയുണ്ട്. ഇതരരെ ബഹുമാനിക്കാനും അവരെ സ്നേഹിക്കാനും നമുക്ക് സാധിക്കണം. ഇസ്ലാമിക ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് തന്നെ സൗഹാര്‍ദ്ദത്തോടെ കഴിയാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും അബ്ദുല്ലക്കോയ മദനി ഓര്‍മ്മിപ്പിച്ചു.

mujahid

മുജാഹിദ് സമ്മേളന നഗരയില്‍ നടന്ന അരലക്ഷംപേരുടെ ജുമുഅ നമസ്‌കാരം.

സാമുദായിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധരാകണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ നടന്ന ഖുര്‍ആന്‍ സമ്മേളനം ആഹ്വാനം ചെയ്തു. വര്‍ഗീയതയും തീവ്രവാദ നിലപാടുകളും നാടിന്റെ സമാധാനം തകര്‍ക്കും. വ്യത്യസ്ത മത വിഭാഗങ്ങളുമായി അടുത്ത് ഇടപഴകി തെറ്റുദ്ധാരണകള്‍ അകറ്റണമെന്നും ആരാധനകളും ആഘോഷങ്ങളും അപരന്റെ സ്വാസ്ഥ്യം കെടുത്തുന്ന വിപത്തിലേക്ക് വഴിമാറരുതെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

ഖുര്‍ആന്‍ സമ്മേളനം പ്രധാന പന്തലില്‍ മൗലാനാ അബ്ദുല്‍ഗനി ഹൈദരാബാദ് ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. സെക്രട്ടറി അബ്ദുറഹ്മാന്‍ മദനി പാലത്ത് അദ്ധ്യക്ഷതവഹിച്ചു. പ്രൊഫ. മായിന്‍കുട്ടി സുല്ലമി, പ്രൊഫ. എന്‍.വി. അബ്ദുറഹ്മാന്‍, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എന്‍.എ.എം. ഇസ്ഹാഖ് മൗലവി, ഉബൈദുല്ല താനാളൂര്‍, എ. കുഞ്ഞാലന്‍കുട്ടി മദനി പ്രസംഗിച്ചു.

'സഹിഷ്ണുത' വേദിയില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സംഗമം പുതുമ ഉണര്‍ത്തി. 'തണലൊരുക്കുക കരുത്തു പകരുക' എന്ന ശീര്‍ഷകത്തിലാണ് ഭിന്നശേഷിക്കാര്‍ ഒത്തുചേര്‍ന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സീതി കെ. വയലാര്‍ ഉദ്ഘാടനം ചെയ്തു. അബൂ പാറാട് അദ്ധ്യക്ഷതവഹിച്ചു. ഡോ. കെ.എം.മുസ്തഫ, ഡോ. പി. അബ്ദുസ്സലഫി, ബഷീര്‍ അഹമ്മദ്, പി.എല്‍.കെ. അബ്ദുറസാഖ്, പി. ഫജറുസ്സാദിഖ്, മുസ്തഫ മദനി പുളിക്കല്‍ പ്രസംഗിച്ചു.

ഹദീസ് സമ്മേളനം മൗലാനാ അബൂസഹ്ബാന്‍ റൂഹുല്‍ ഖുദ്സ് നദ്വി ലക്നൗ ഉദ്ഘാടനം ചെയ്തു. മുഹ്യുദ്ദീന്‍ മദനി അദ്ധ്യക്ഷതവഹിച്ചു. കെ. നാസര്‍ സുല്ലമി, പ്രൊഫ. പി. മൂസ മൗലവി, പ്രൊഫ. കെ.പി. സകരിയ്യ, ഹദ്യത്തുല്ല സലഫി പ്രസംഗിച്ചു.

നവോത്ഥാന സമ്മേളനം മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഉദ്ഘാടനം ചെയ്തു. ഡോ. ഇ.കെ. അഹ്മദ്കുട്ടി അദ്ധ്യക്ഷംവഹിച്ചു. ഡോ. എം.ജി.എസ്. നാരായണന്‍, പി. ഉബൈദുല്ല എം.എല്‍.എ, പി.ടി.എ. റഹീം എം.എല്‍.എ, കെ.എന്‍.എം സെക്രട്ടറി ഡോ. സുല്‍ഫിക്കര്‍ അലി, ഡോ. ഇ.കെ. ഫസലുറഹ്മാന്‍, പി.എം.എ. ഗഫൂര്‍, ശഫീഖ് അസ്ലം പ്രസംഗിച്ചു.

സാംസ്‌കാരിക സമ്മേളനം മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എ.എ. ബഷീര്‍ കണ്ണൂര്‍ അദ്ധ്യക്ഷതവഹിച്ചു. കെ.എം. ഷാജി എം.എല്‍.എ, ടി.വി. ഇബ്രാഹീം എം.എല്‍.എ, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, മുസ്തഫ തന്‍വീര്‍, കെ.കെ. രാമകൃഷ്ണന്‍, പി. സുരേന്ദ്രന്‍, കെ.പി. രാമനുണ്ണി, പി. ഹംസ സുല്ലമി, നാസര്‍ മുണ്ടക്കയം പ്രസംഗിച്ചു.

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ വിമര്‍ശിച്ച സമസ്തക്ക് മറുപടി നല്‍കി കെഎം ഷാജി എംഎല്‍എ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Prayer of muslims conducted in Mujahid Convention hall

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്