കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേപ്പൂർ , വെള്ളയിൽഹാർബറുകൾ തിങ്കളാഴ്ച മുതൽ അടച്ചിടും

ബേപ്പൂർ , വെള്ളയിൽ ഹാർബറുകൾ തിങ്കളാഴ്ച രാവിലെ മുതൽ അടച്ചിടും

  • By Prd Kozhikode
Google Oneindia Malayalam News

ബേപ്പൂർ , വെള്ളയിൽ ഹാർബറുകൾ തിങ്കളാഴ്ച രാവിലെ മുതൽ അടച്ചിടും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങൾ ഇന്ന് (ഞായർ ) വൈകീട്ട് 4 മണിക്കുള്ളിൽ തിരിച്ചെത്തണം.

1

മെയ് 16 ന് അർദ്ധരാത്രിക്ക് ശേഷം മത്സ്യം ഇറക്കുന്നതിനുള്ള അനുവാദമുണ്ടാകും.

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. നിലവിലെ സാഹചര്യം നേരിടാനുള്ള ചികിത്സ സൗകര്യങ്ങള്‍ ദിനേന വിലയിരുത്തി മികച്ച പ്രതിരോധ പ്രവര്‍ത്തങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി 48 കോവിഡ് ആശുപത്രികളാണുള്ളത്. ആശുപത്രികളില്‍ മെഡിക്കല്‍ നോഡല്‍ ഓഫീസര്‍മാരെയും കോര്‍ഡിനേറ്റര്‍മാരെയും നിയോഗിച്ചു. രോഗ ലക്ഷണമുള്ളവരേയും ഗുരുതര രോഗമുള്ള കോവിഡ് ബാധിതരെയുമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്.

48 ആശുപത്രികളിലായി 784 കിടക്കകളാണ് ഒഴിവുള്ളത്. വെന്റിലേറ്ററോട് കൂടിയ ഐ.സി.യു 66 എണ്ണവും 15 വെന്റിലേറ്ററുമാണ് നിലവില്‍ ഒഴിവുള്ളത്. 1234 ഓക്‌സിജന്‍ വിതരണമുള്ള കിടക്കകളില്‍ 347 എണ്ണം ഒഴിവാണ്. സര്‍ക്കാര്‍ കോവിഡ് ആശുപത്രികളില്‍ 206 കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 573 കിടക്കകളും ഒഴിവുണ്ട്.

സര്‍ക്കാര്‍ മേഖലയില്‍ പത്തു ആശുപത്രികളിലാണ് കോവിഡ് ചികിത്സ സൗകര്യമൊരുക്കിയിട്ടുള്ളത്. ബീച്ച് ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി, ഐ.എം.സി.എച്ച് ഗൈനക്കോളജി( മെഡിക്കല്‍ കോളേജ്), ഐ.എം.സി.എച്ച് പീഡിയാട്രിക്‌സ് ( മെഡിക്കല്‍ കോളേജ് ), പി.എം.എസ്.എസ്.വൈ മെഡിക്കല്‍ കോളേജ്, വടകര ജില്ലാ ആശുപത്രി, താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്സ് ആശുപത്രി കൊയിലാണ്ടി, താലൂക്ക് ആശുപത്രി പേരാമ്പ്ര, താലൂക്ക് ആശുപത്രി താമരശ്ശേരി, താലൂക്ക് ആശുപത്രി കുറ്റ്യാടി എന്നിവിടങ്ങള്‍ക്ക് പുറമെ 38 സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ സൗകര്യമുണ്ട്.

അതേസമയം കാക്കൂര്‍ , കായക്കൊടി, മൂടാടി , തിക്കോടി ഗ്രാമപഞ്ചായത്തുകള്‍ ക്രിട്ടിക്കല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 30 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ് ക്രിട്ടിക്കലായി പ്രഖ്യാപിക്കുന്നത്. കട്ടിപ്പാറ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തുകളേയും കൊടുവള്ളി, പയ്യോളി മുനിസിപ്പാലിറ്റികളേയും ഹൈ ടി.പി. ആര്‍ തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. 25 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ളതിനാലാണ് ഈ വിഭാഗത്തില്‍പ്പെടുത്തിയത്.

English summary
prd kozhikode node
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X