കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊള്ളലേറ്റ ശരീരവുമായി അഞ്ച് മണിക്കൂറോളം ചികിത്സ കിട്ടാതെ ഗര്‍ഭിണി!ആശുപത്രിക്കാര്‍ പറയുന്നത് ???

രണ്ട് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അഞ്ച് മണിക്കൂറോളം ഗര്‍ഭിണിക്ക് വേദന സഹിച്ച് കഴിയേണ്ടി വന്നു

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: ഗുരുതരമായി പൊള്ളലേറ്റ യുവതിയോട് കണ്ണില്ലാത്ത ക്രൂരത. രണ്ട് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അഞ്ച് മണിക്കൂറോളം യുവതിക്ക് വേദന സഹിച്ച് കഴിയേണ്ടി വന്നു. ഒടുവില്‍ എറണാകുളം ജില്ലാ കലക്ടര്‍ ഇടപെട്ടാണ് യുവതിക്ക് ചികിത്സ ലഭ്യമാക്കിയത്.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഒഡിഷ സ്വദേശിയായ അങ്കിത നായിക്കിന്റെ ഭാര്യ 20കാരിയായ തിലോത്തമയ്ക്കാണ് ചികിത്സ നിഷേധിച്ചത്. 60 ശതമാനം പൊള്ളലേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഐസൊലേഷന്‍ മുറി ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഇവരെ ഇഎസ്‌ഐ ആശപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

പാതാളത്തെ ഇഎസ്‌ഐ ആശുപത്രി അധികൃതരാണ് യുവതിക്ക് ആദ്യം ചികിത്സ നിഷേധിച്ചത്. ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഇവര്‍ ചികിത്സ നിഷേധിച്ചത്. മൂന്നു മണിക്കൂറോളമാണ് ഇവിടെ യുവതിക്ക് ആംബുലന്‍സില്‍ തന്നെ കിടക്കേണ്ടി വന്നത്.

pregnant

തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇവരെ എറണാകുളം ലോര്‍ഡ്‌സ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ യുവതിയുടെ നില ഗുരുതരമായിരുന്നതിനാല്‍ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഇവിടെയും രണ്ട് മണിക്കൂറിലധികം യുവതിക്ക് ആംബുലന്‍സില്‍ കഴിയേണ്ടി വന്നു.

തുടര്‍ന്ന് ഏലൂര്‍ സ്വദേശിയായ അഭിഭാഷകനായ വിപിന്‍ വര്‍ഗീസാണ് ഇവരുടെ സഹായത്തിന് എത്തിയത്. സംഭവം ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫറുളളയുടെ ശ്രദ്ധയില്‍പ്പെടുത്തി.കലക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം യുവതിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് ലോര്‍ഡ്‌സ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഐസൊലേഷന്‍ റൂം ഫെസിലിറ്റി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് പ്രവേശിപ്പിക്കാതിരുന്നതെന്നാണ് അധികൃതരുടെ വാദം.

English summary
pregnant burns victim denied treatment in two hospitals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X