കോഴിക്കോട് ഗർഭിണിയെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് പിടിയിൽ! ചവിട്ടേറ്റ് ഗർഭസ്ഥശിശു മരിച്ചു...

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: കോടഞ്ചേരിയിൽ ഗർഭിണിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം പ്രതികളെ അറസ്റ്റ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പി, പ്രജീഷ്, സരസമ്മ ജോയി, സെയ്തലവി, ബിനോയ്, രഞ്ജിത് എന്നിവരെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...

താമരശേരി തേനംകുഴി സ്വദേശി സിബി ചാക്കോ, ഭാര്യ ജ്യോത്സന, ഇവരുടെ രണ്ട് മക്കൾ എന്നിവരെയാണ് അയൽവാസികളായ ഏഴ് പേർ ചേർന്ന് മർദ്ദിച്ചത്. ജനുവരി 28 ഞായറാഴ്ചയായിരുന്നു സംഭവം. നാലു മാസം ഗർഭിണിയായിരുന്ന ജ്യോത്സനയുടെ വയറ്റിൽ ചവിട്ടേറ്റതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരണപ്പെടുകയും ചെയ്തു. സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം വ്യാപകമായതോടെയാണ് കോടഞ്ചേരി പോലീസ് ഏഴ് പേരെയും വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

മർദ്ദനം...

മർദ്ദനം...

താമരശേരി തേനംകുഴി സിബി ചാക്കോ, ഭാര്യ ജ്യോത്സന ഇവരുടെ രണ്ട് മക്കൾ എന്നിവരെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചത്. ജനുവരി 28 ഞായറാഴ്ചയായിരുന്നു സംഭവം. നാലു മാസം ഗർഭിണിയായിരുന്ന ജോത്സനയെ അയൽവാസികളായ പ്രതികൾ അതിക്രൂരമായാണ് മർദ്ദിച്ചത്.

രക്തസ്രാവം...

രക്തസ്രാവം...

അയൽവാസികളുടെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജ്യോത്സനയെയും സിബി ചാക്കോയെയും രണ്ട് മക്കളെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാലു മാസം ഗർഭിണിയായിരുന്ന ജ്യോത്സനയ്ക്ക് വയറിൽ ചവിട്ടേറ്റതിനാൽ രക്തസ്രാവമുണ്ടാകുകയും ചെയ്തു.

കോഴിക്കോട് മെഡിക്കൽ കോളേജ്...

കോഴിക്കോട് മെഡിക്കൽ കോളേജ്...

ജ്യോത്സനയുടെ പരിക്ക് ഗുരുതരമായതിനാൽ ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ വയറിൽ ചവിട്ടേറ്റതിനെ തുടർന്ന് ജ്യോത്സനയുടെ ഗർഭസ്ഥ ശിശു മരണപ്പെട്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.

 പോലീസ് അലംഭാവം..

പോലീസ് അലംഭാവം..

എന്നാൽ ഗർഭിണി അടക്കമുള്ളവരെ മർദ്ദിക്കുകയും ഗർഭസ്ഥശിശു മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങളായിരുന്നു പോലീസിനെ അറസ്റ്റിൽ നിന്നും പിന്തിരിപ്പിച്ചത്.

പ്രതിഷേധം...

പ്രതിഷേധം...

ഗർഭിണിയടക്കമുള്ളവരെ മർദ്ദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ കോടഞ്ചേരി പോലീസിനെതിരെ പിന്നീട് പ്രതിഷേധം ശക്തമായി. പോലീസ് അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തുകയും ചെയ്തു.

അറസ്റ്റ്...

അറസ്റ്റ്...

സംഭവം മാധ്യമങ്ങളിൽ വാർത്തയാകുകയും, പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് കോടഞ്ചേരി പോലീസ് കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ തയ്യാറായത്. തുടർന്ന് പരാതിയിൽ പറയുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടയുള്ള ഏഴ് പ്രതികളെയും പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

തമ്പി...

തമ്പി...

സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പി, പ്രജീഷ്, സരസമ്മ ജോയി, സെയ്തലവി, ബിനോയ്, രഞ്ജിത് എന്നിവരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഇവരെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രണയം തുറന്നുപറഞ്ഞ കാമുകനെ വളഞ്ഞിട്ട് മർദ്ദിച്ചു! ഇനിയൊരിക്കലും പ്രേമിക്കില്ല... സംഭവം തൃശൂരിൽ..

കൈയിൽ കിട്ടിയിരുന്നെങ്കിൽ അവരെയും തീർത്തേനെ... മൂന്നുപേരെ വെട്ടിക്കൊന്നിട്ടും ബാബുവിന് കുലുക്കമില്ല

English summary
pregnant woman attacked by cpim leader in kozhikode;culprits arrested.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്