കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടപ്പാളില്‍ ഗര്‍ഭിണി മന്ത്രിവാദ ചികിത്സക്കിടെ മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

എടപ്പാള്‍(മലപ്പുറം): യുവതിയായ ഗര്‍ഭിണി മന്ത്രവാദ ചികിത്സക്കിടെ മരിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ നിന്നാണ് വാര്‍ത്ത. കരുനാഗപ്പള്ളിയില്‍ യുവതി മന്ത്രവാദ ചികിത്സക്കിടെ മരിച്ച വാര്‍ത്തയുടെ ആഘാതത്തില്‍ നിന്ന് കേരള സമൂഹം മോചിതരാകുന്നതിന് മുമ്പാണ് ഇത്തരമൊരു വാര്‍ത്ത.

എടപ്പാള്‍ കാഞ്ഞിരമുക്ക് സ്വദേശിനി ഫര്‍സാനയാണ് മരിച്ചത്. ഇവര്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Edappal Map

ഭര്‍തൃവീട്ടുകാരും ഭര്‍ത്താവും ചേര്‍ന്നാണത്രെ യുവതിയെ മന്ത്രവാദ ചികിത്സക്ക് വിധേയയാക്കിയത്. ജിന്ന് കയറിയതാണെന്ന് പറഞ്ഞായിരുന്നു ചികിത്സ. അപസ്മാരമായിരുന്നു രോഗം. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവരം അറിഞ്ഞു. തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും പെണ്‍കുട്ടി അത്യാസന്ന നിലയില്‍ ആയിരുന്നു.

എന്നാല്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നു എന്ന് പറഞ്ഞ് വീണ്ടും മന്ത്രവാദ ചികിത്സക്ക് വിധേയയാക്കിയതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

മന്ത്രിവാദ ചികിത്സ കൊണ്ടാണോ പെണ്‍കുട്ടി മരിച്ചത് എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകൂ എന്നാണ് പോലീസ് നിലപാട്‌.

English summary
Pregnant woman died of Black Magic treatment: Complaint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X