കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമം ചോര്‍ത്തിയത് അവര്‍ തന്നെയോ... അപ്പോള്‍ പിന്നെ അണിയറക്കരോ?

Google Oneindia Malayalam News

തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ത്തിയത് സെന്‍സര്‍ ബോര്‍ഡിലെ മൂന്ന് താത്കാലിക ജീവനക്കാരാണെന്നാണ് ഇപ്പോള്‍ ആന്റി പൈറസി സെല്‍ പറയുന്നത്. ആ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ആന്റി പൈറസി സെല്ലിനെ ഇക്കാര്യത്തില്‍ ജനങ്ങള്‍ എങ്ങനെ വിശ്വസിയ്ക്കും.

സിനിമ ചോര്‍ത്തിയത് അണിയറപ്രവര്‍ത്തകരില്‍ ചിലരാണെന്നായിരുന്നു അടുത്ത ദിവസം വരെ ആന്റി പൈറസി സെല്‍ പറഞ്ഞത്. ചോര്‍ത്തിയ ആളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചുവെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പറഞ്ഞു.

എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ആ മൂന്ന് പേര്‍. അപ്പോള്‍ പിന്നെ ആന്റി പൈറസി സെല്‍ ആദ്യം കണ്ടെത്തിയ പ്രതി ആരായിരുന്നു?

ആദ്യം ഉയര്‍ന്ന പേരുകള്‍

ആദ്യം ഉയര്‍ന്ന പേരുകള്‍

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നപ്പോള്‍ ആദ്യം സംശയത്തിന്റെ മുനയില്‍ നിന്നത് സെന്‍സര്‍ ബോര്‍ഡ് ജീവനക്കാര്‍ തന്നെ ആയിരുന്നു. അന്ന് ചില ജീവനക്കാരെ സസ്‌പെന്റ് ചെയ്തതായും വാര്‍ത്തകളുണ്ടായിരുന്നു.

സ്റ്റുഡിയോകള്‍

സ്റ്റുഡിയോകള്‍

ചെന്നൈയിലെ പ്രിയദര്‍ശന്റെ സ്റ്റുഡിയോവും കൊച്ചിയിലെ ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്റ്റുഡിയോവും സംശയത്തിന്റെ മുള്‍മുനയിലായി.

അണിയറ പ്രവര്‍ത്തകര്‍

അണിയറ പ്രവര്‍ത്തകര്‍

ഈ സാഹചര്യത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കുറിച്ച് അന്വേഷണം നടക്കുന്നത്. ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഹാര്‍ഡ് ഡിസ്‌കുകള്‍

ഹാര്‍ഡ് ഡിസ്‌കുകള്‍

രണ്ട് സ്റ്റുഡിയോകളിലേയും ഹാര്‍ഡ് ഡിസ്‌കുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന്റെ ഫലം വന്നാലുടന്‍ അറസ്റ്റ് ഉണ്ടാകുമെന്നായി അടുത്ത വിവരം.

നശിപ്പിയ്ക്കപ്പെട്ട ഡിവിഡി

നശിപ്പിയ്ക്കപ്പെട്ട ഡിവിഡി

സെന്‍സറിങിനായി സമര്‍പ്പിയ്ക്കപ്പെട്ട മൂന്ന് ഡിവിഡികളില്‍ ഒരെണ്ണം നശിപ്പിയ്ക്കപ്പെട്ടതായി കണ്ടെത്തി. ഇതും അണിയറക്കാര്‍ക്ക് നേര്‍ക്കുള്ള സംശയം ബലപ്പെടുത്തി.

എങ്ങനെ കണ്ടെത്തി

എങ്ങനെ കണ്ടെത്തി

ഹാര്‍ഡി ഡിസ്‌കുകളുടെ പരിശോധനാഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ സെന്‍സര്‍ ബോര്‍ഡിലെ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. എങ്ങനെയാണ് പോലീസ് ഇവരെ പ്രതികളായി കണ്ടെത്തിയത്?

സെന്‍സര്‍ ബോര്‍ഡിലെ കളികള്‍

സെന്‍സര്‍ ബോര്‍ഡിലെ കളികള്‍

സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സിനിമകള്‍ ചോരുന്നതായി ആന്റി പൈറസി സെല്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്തിയിരുന്നു.

ഉന്നതരിലേയ്ക്ക് നീളില്ലേ

ഉന്നതരിലേയ്ക്ക് നീളില്ലേ

താത്കാലിക ജീവനക്കാര്‍ മാത്രമായിരിയ്ക്കുമോ ഈ കേസിലെ പ്രതികള്‍? അല്ലെങ്കില്‍ അണിയറക്കാരില്‍ ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടാകുമോ? കാത്തിരുന്ന് കാണാം.

English summary
Premam Controversy: Who are the real culprits?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X