കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിവിന്‍ ചോദിയ്ക്കുന്നു... പ്രേമത്തിന് ഇത്രയേ വിലയുള്ളോ?

Google Oneindia Malayalam News

കൊച്ചി: 'പ്രേമം' സിനിമയുടെ സെന്‍സര്‍ പതിപ്പ് ഇന്റര്‍നെറ്റിലും വാട്‌സ് ആപ്പിലും ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്. പോലീസ് നടപടിയെടുത്ത് തുടങ്ങിയിട്ടന്നും അതിന് യാതൊരു കുറവും വന്നിട്ടില്ല. സിനിമാ മേഖലയിലെ പല പ്രമുഖരും 'വ്യാജ'നെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിയ്ക്കുന്നുണ്ട്.

സിനിമയുടെ നിര്‍മാതാവ് അന്‍വര്‍ റഷീദ് ആയിരുന്നു ആദ്യം ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. സിനിമാ സംഘടനകളില്‍ നിന്ന് അന്‍വര്‍ രാജിവയ്ക്കുകയും ചെയ്തു. ഒടുവില്‍ സിനിമയിലെ നായകന്‍ നിവിന്‍ പോളിയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിയ്ക്കുന്നു.

ഇത്രയേ വിലയുള്ളോ?

ഇത്രയേ വിലയുള്ളോ?

നമ്മുടെ നാട്ടില്‍ സിനിമയ്ക്ക് ഇത്രയേ വിലയുള്ളോ എന്നാണ് നിവിന്റെ ചോദ്യം. ഇപ്പോള്‍ പ്രേമം... നാളെ? എന്ന ചോദ്യവും ചോദിയ്ക്കുന്നു.

അന്വേഷിച്ചിരുന്നെങ്കില്‍

അന്വേഷിച്ചിരുന്നെങ്കില്‍

ഇപ്പോള്‍ പറയപ്പെടുന്ന 'സെല്ലുകള്‍' സത്യസന്ധമായി അന്വേഷിച്ചിരുന്നെങ്കില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പണ്ടേ പിടിയ്ക്കാമായിരുന്നു എന്നാണ് നിവിന്റെ അഭിപ്രായം.

ഞങ്ങളെ മാത്രം ബാധിയ്ക്കുന്നതല്ല

ഞങ്ങളെ മാത്രം ബാധിയ്ക്കുന്നതല്ല

സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇറങ്ങിയ സംഭവം പ്രേമത്തേയും അതിന്റെ അണിയറക്കാരേയും മാത്രം ബാധിയ്ക്കുന്ന കാര്യമല്ലെന്നാണ് നിവിന്‍ പറയുന്നത്. നാളെ റിലീസ് ചെയ്യാനിരിയ്ക്കുന്ന എല്ലാ സിനിമകളേയും ബാധിയ്ക്കുന്ന പ്രശ്‌നമാണ്.

കണ്ടുപിടിയ്ക്കണം

സെന്‍സര്‍ കോപ്പി ലീക്ക് ചെയ്തവനെ കണ്ടുപിടിയ്ക്കണം. ഇന്ന് മൗനം പാലിച്ചാല്‍ നാളെ ഇതേ ആവശ്യം ഉന്നയിക്കുമ്പോള്‍ കൂടെ ആരും ഉണ്ടാകില്ലെന്നും നിവിന്‍ പറയുന്നു.

ജൂഡ് ആന്റണി

ജൂഡ് ആന്റണി

സിനിമ ചോര്‍ത്തിയത് വലി കൊള്ളയാണെന്നാണ് സംവിധായകനും സിനിമയിലെ നടനും ആയ ജൂഡ് ആന്റണി ജോസഫ് പ്രതികരിച്ചത്.

ചതിയെന്ന് ശബരീഷ്

ചതിയെന്ന് ശബരീഷ്

സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിച്ച ഗാനരചയിതാവ് ശബരീഷ് വര്‍മയും രൂക്ഷമായി പ്രതികരിച്ചു. സിനിമ മേഖലയോടുള്ള ചതിയാണെന്നാണ് ശബരീഷ് പ്രതികരിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി

ലിജോ ജോസ് പെല്ലിശ്ശേരി

വ്യാജസിഡി കാണുന്നതിന് മുമ്പ് സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അധ്വാനം ഒരിക്കലെങ്കിലും ഓര്‍ക്കണം എന്നാണ് ലിജോ ഫേസ്ബുക്കില്‍ കുറിച്ചിട്ടത്.

English summary
Premam piracy controversy: Nivin Pauly's reaction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X