ഓര്‍മയുടെ പൂമരമായി പുനത്തില്‍ ഡോക്ടറുടെ മരുന്നു കുറിപ്പ്

  • Posted By:
Subscribe to Oneindia Malayalam

വടകര:രണ്ട് പതിറ്റാണ്ട് മുമ്പ് വടകരക്കാര്‍ കുഞ്ഞിക്ക എന്ന് വിളിച്ച ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല രോഗിക്ക് കുറിച്ച് നല്‍കിയ മരുന്ന് കുറുപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നു. മൂന്ന് പതിറ്റാണ്ട് കാലം വടകരയുടെ ജനകീയ ഡോക്ടറായിരുന്നു അന്തരിച്ച കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല.

ഉത്തര്‍പ്രദേശിലെ താപവൈദ്യുത നിലയത്തില്‍ പൊട്ടിത്തെറി; ഒന്‍പത് മരണം, നൂറോളം പേര്‍ക്ക് പരിക്ക്‌

അലീഖഡിലെ എംബിബിഎസ് പഠന ശേഷം വടകരയിലായിരുന്നു സേവനം. വടകര ജനതാ ആശുപത്രി സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പുനത്തില്‍ ഏറക്കാലം എടോടി ശാന്തിനികേതന്‍ ക്ലിനിക്കില്‍ പ്രാക്ടീസ് നടത്തി.

slip

പിന്നീട് പുതിയ ബസ്്സ്റ്റാന്റിന് സമീപം അല്‍മാ ക്ലീനിക്കിലായിരുന്നു ഏറെക്കാലം. പുനത്തലിന്റെ കരസ്പര്‍ശം ഏറ്റാല്‍ മാത്രം രോഗം മാറുന്ന രോഗികളും ഏറെ ഉണ്ടായിരുന്നു ഇവിടെ. ഇത്തരത്തില്‍ ഉള്ള രോഗിക്ക് കുറിച്ച് നല്‍കിയ മരുന്ന് കുറിപ്പടയാളം ബന്ധു ഫേസ് ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്.

English summary
prescription slip of punathil kunjabdhulla becomes viral in social media after decades

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്