ഉത്തര്‍പ്രദേശിലെ താപവൈദ്യുത നിലയത്തില്‍ പൊട്ടിത്തെറി; 25 മരണം, നൂറോളം പേര്‍ക്ക് പരിക്ക്‌

  • Written By:
Subscribe to Oneindia Malayalam

ലഖ്നൗ: ഉത്തര്‍പ്രദേശിലെ താപവൈദ്യുത നിലയത്തില്‍ പുക കുഴല്‍ പൊട്ടിത്തെറിച്ച് 25 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
റായ്ബറേലി ഉച്ചഹാറിലെഎന്‍ടിപിസി പ്ലാന്‍റില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്.

ntpcblast

മരിച്ചവരും പരിക്കേറ്റവരും പ്ലാന്‍റിലെ ജീവനക്കാരാണ്. സംഭവസമയത്ത് ഏകദേശം 150ഓളം തൊഴിലാളികള്‍ പ്ലാന്‍റിലുണ്ടായിരുന്നു. 500 മെഗാവാട്ട് ഉത്പാദനശേഷിയുള്ളതാണ് ഉച്ചഹാറിലെ താപവൈദ്യുത നിലയം.

English summary
blast in ntpc plant at utharpradesh.
Please Wait while comments are loading...