Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരന്റെ വരവ് വെറുതെയല്ല; ഇനി കോണ്‍ഗ്രസ് 2.0, ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങുന്നു

കണ്ണൂര്‍ : കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ അധ്യക്ഷനായി എത്തുന്നതോടെ വലിയ മാറ്റങ്ങളാണ് പ്രവര്‍ത്തകരടക്കം പ്രതീക്ഷിച്ചത്. തിരഞ്ഞെടുപ്പിന്റെ പരാജയത്തില്‍ കൂപ്പു കുത്തിയ കോണ്‍ഗ്രസിന് കെ സുധാകരനെ പോലെ ശക്തനായ ഒരു നേതാവ് വേണമെന്നായിരുന്നു അണികളില്‍ നിന്ന് ഉയര്‍ന്ന ആവശ്യം.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചായിരുന്നു നേതൃസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ വരവ് . എന്നാല്‍ ഇപ്പോഴിതാ കോണ്‍ഗ്രസിനെ സംസ്ഥാനത്തനത്ത് ഉടനീളം ശക്തിപ്പെടുത്തുന്നതിന് കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കെ സുധാകരന്‍. വിശദാംശങ്ങളിലേക്ക്. . .

1

സംസ്ഥാനത്തെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ദിവസങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചത്. പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ രൂക്ഷമായിരുന്നു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തല അടക്കമുള്ളവരും ഡിസിസി പട്ടികയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. വേണ്ടത്ര ആലോചിക്കാതെയാണ് പട്ടിക നിശ്ചയിച്ചതെന്നാണ് ഇവരുടെ വിമര്‍ശനം. എന്നാല്‍ എല്ലാ ചര്‍ച്ചകളും നടത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ വിമര്‍ശനം.

2

ഡിസിസി അധ്യക്ഷന്മാരുമായി ബന്ധപ്പെട്ട ഗ്രൂപ്പ് പോരും പൊട്ടിത്തെറികളും നടക്കതുന്നതിനിടെയാണ് കെ സുധാകരന്‍ ഇപ്പോള്‍ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍ ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത മാര്‍ട്ടിന്‍ ജോര്‍ജിന്റെ സ്ഥാനാഹോരണ ചടങ്ങിനിടെയായിരുന്നു കെ സുധാകരന്റെ പ്രഖ്യാപനം. ഇപ്പോള്‍ കോണ്‍ഗ്രസ് വളരെ ക്ഷീണിതമാണെന്നും അഴിമതിയില്‍ മുങ്ങി നിന്നിട്ടും ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് പ്രവര്‍ത്തകരുടെ മനക്കരുത്ത് ചോര്‍ത്തിയെന്ന് സുധാകരന്‍ പറഞ്ഞു.

3

തിരഞ്ഞെടുപ്പ് ഏകീകരിക്കാനുള്ള ബില്ല് ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ പാസാക്കിയിരിക്കുകയാണ്. 2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടക്കാനുള്ള സാധ്യതയുണ്ട്. രണ്ട് തിരഞ്ഞെടുപ്പിലും വിജയിക്കാനുല്‌ള സാഹചര്യം കോണ്‍ഗ്രസിനുണ്ടാക്കമെന്ന് സുധാകരന്‍ പറഞ്ഞു. നാടിനെയും നാട്ടുകാരെയും കയ്യിലെടുക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റണമെന്ന് സുധാകരന്‍ പറഞ്ഞു. പഴകിത്തുരുമ്പിച്ച രീതികള്‍ മാറ്റണമെന്നും സുദാകരന്‍ വ്യക്തമാക്കി.

പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

4

ഇപ്പോള്‍ നിങ്ങള്‍ കാണുന്ന കോണ്‍ഗ്രസ് ആയിരിക്കില്ല, ആറ് മാസം കഴിയുമ്പോള്‍ കാണുകയെന്നും സുധാകരന്‍ പറയുന്നു. ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. ഇതു കൂടാതെ വലിയ പ്രഖ്യാപനങ്ങളും സുധാകരന്‍ നടത്തിയിട്ടുണ്ട്.

5

പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിന് വേണ്ടി 2500 കേഡര്‍മാരെ നിയമിക്കും. 1500 പേരെ യൂ്ത് കോണ്‍ഗ്രസും 1000 പേരെ ഐഎന്‍ടിയുസിയും നല്‍കും. മൂന്ന് വര്‍ഷത്തേക്ക് ഇവര്‍ പാര്‍ട്ടി സമര്‍പ്പിതരായി പ്രവര്‍ത്തിക്കും. ഇവര്‍ക്ക് ആവശ്യമായ പരിശീലനവും ജീവനാംശവും നല്‍കും. ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശവും നിയന്ത്രിക്കാനും മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തും. ഇതിനായി ഒരു സംഘത്തെ തന്നെ നിയമിക്കും.

6

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായ ശേഷം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയ കാര്യങ്ങളും അദ്ദേഹം വിശദമാക്കി. പാര്‍ട്ടിക്ക് 54 ശതമാനം ബൂത്തിന് മാത്രമാണ് മൈക്രോ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ശേഷിയുള്ളത്. ബാക്കി 46 ശതമാനത്തിനെയും ആ തലത്തിലേക്ക് മാറ്റുന്നതിനുള്ള ശ്രമം പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകും. ഇതിന് ആവശ്യമായ നടപടികള്‍ നേതൃത്വം സ്വീകരിക്കും. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവശ്യമായ രാഷ്ട്രീയ പഠനം ഏര്‍പ്പെടുത്തും.

7

കോണ്‍ഗ്രസുകാര്‍ക്ക് എന്താണ് കോണ്‍ഗ്രസ് എന്ന് പറയാനുള്ള കഴിവ് ഇല്ലാതായി. ഇത് പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. കോണ്‍ഗ്‌സുകാര്‍ക്ക് രാഷ്ട്രീയ പഠനം ഇല്ലാതെയായി. ഇതിനായി കോഴിക്കോട്ടും തിരുവനന്തപുരത്തും പഠന സ്‌കൂള്‍ ആരംഭിക്കുമെന്ന് സധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് എട്ട് , ഒമ്പത് തീയതികളില്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് വേണ്ടി ശില്‍പ്പശാല നടത്താനും തീരുമാനമായി.

8

പാര്‍ട്ടിയുടെ അച്ചടക്കം ഉറപ്പുവരുത്താന്‍ എല്ലാ ജില്ലയിലും കണ്‍ട്രോള്‍ കമ്മിഷന്‍ ആരംഭിക്കും. ആവശ്യമുള്ള സാഹചര്യങ്ങളില്‍ ഇവര്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും. സോഷ്യല്‍ മീഡിയയിലെ നേതാക്കളുടെ ഇടപെടലിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരും. സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടി നേതാക്കളെ തെറിവിളിക്കുന്ന പാര്‍ട്ടിക്ക് സമൂഹത്തിനുമുന്നില്‍ നില്‍ക്കാന്‍ കഴിയില്ല. ജനങ്ങളുടെ മുമ്പില്‍ അപഹാസ്യരാകുന്നത് നേതാക്കളല്ല, പാര്‍ട്ടിയാണ്. ഇത് ഒഴിവാക്കുന്നതിന് ശ്രമിക്കും.

9

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങലുമായി ബന്ധപ്പെട്ടും ചില തീരുമാനങ്ങള്‍ പാര്‍ട്ടി സ്വീകരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരിക്കുന്ന സഹകരണസ്ഥാപനങ്ങളെ പാര്‍ട്ടി നിയന്ത്രണത്തിലാക്കും. ഇതിന് ജില്ലാതലത്തില്‍ എക്‌സിക്യുട്ടീവ് അധികാരമുള്ള സമിതി രൂപവത്കരിക്കും. അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കും. കൂടാതെ മണ്ഡലം കമ്മിറ്റിയുമായി ചര്‍ച്ചനടത്തി പാര്‍ട്ടി സ്ഥാപനങ്ങളുടെ മേല്‍നോട്ടം ഇവര്‍ നിര്‍വഹിക്കും. ഇവിടങ്ങളിലേക്ക് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് ഈ സമിതിയായിരിക്കും. ഒഴിവുകളില്‍ നിയമനം നടത്താന്‍ ഈ സമിതി പാര്‍ട്ടിപ്രവര്‍ത്തകരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കും. അതില്‍നിന്നുമാത്രമേ നിയമനം നടത്തൂ.

10

കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കെ സുധാകരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ തുടക്കാണ് ഇപ്പോഴത്തെ കര്‍മ്മ പദ്ധതി അടക്കമുള്ള മാറ്റങ്ങള്‍. കെ സുധാകരനിലൂടെ സംസ്ഥാനത്ത് ഒരു തരംഗം സൃഷ്ടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. കെ പി സി സി അധ്യക്ഷനായി കെ സുധാകരനെ തിരഞ്ഞെടുപ്പോള്‍ മുതല്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. പാര്‍ട്ടിയെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടു പോകാനാവുമെന്നാണ് ഓരോ കോണ്‍ഗ്രസുകാരന്റെയും പ്രതീക്ഷ. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന പരിപാടിയിലാണ് സുധാകരന്‍ കര്‍മ്മ പദ്ധതികള്‍ അടക്കം പ്രഖ്യാപിച്ചത്.

അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് ഇപ്പോള്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഗ്രൂപ്പ് തര്‍ക്കവും തമ്മിലടിയും കാരണം പാര്‍ട്ടിക്ക് ജനങ്ങളിണ്ടായ മതിപ്പ് നഷ്ടപ്പെടുകയാണ്. നേതാക്കളുടെ തര്‍ക്കങ്ങളിലും പടലപ്പിണക്കവും കാരണം അണികളിലും അമര്‍ഷമുണ്ട്. ഡിസി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ തമ്മിലടികളാണ് സംസ്ഥാന നേതാക്കളില്‍ നിന്നടക്കം കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+