സുനിയുമായി അടുപ്പമുണ്ടെന്ന ദിലീപിന്റെ ആരോപണം...!! ആക്രമിക്കപ്പെട്ട നടിയുടെ ശക്തമായ പ്രതികരണം..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: തനിക്കെതിരെ നടന്ന അതിക്രമം സംബന്ധിച്ച പുതിയ സാഹചര്യത്തിൽ ആദ്യമായി നടിയുടെ പ്രതികരണം. മാധ്യമങ്ങള്‍ക്കുള്ള നീണ്ട പത്രക്കുറിപ്പിലാണ് നടി ആദ്യമായി നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. കേസില്‍ പുതിയ വെളിപ്പെടുത്തലുകളും വഴിത്തരിവുകളും ഉണ്ടായ സാഹചര്യത്തിലാണ് താരം നേരിട്ട് തന്നെ വിഷയത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുന്നത്.

പണി ചോദിച്ച് വാങ്ങി ദിലീപ്..! നടിയും സുനിയും തമ്മിൽ ബന്ധമെന്നാരു പറഞ്ഞു..!! നടനെ തള്ളി ലാൽ രംഗത്ത് !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമാലോകം തന്നെ രണ്ട് ചേരിയായ തിരിഞ്ഞിരിക്കുകയാണ്. നടിക്കെതിരെ ദിലീപ് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വിവാദത്തിലാണ്. ഈ സാഹചര്യത്തിലാണ് നടിയുടെ പത്രക്കുറിപ്പെന്നത് ശ്രദ്ധേയമാണ്.

നടിയുടെ പ്രതികരണം

നടിയുടെ പ്രതികരണം

ഫെബ്രുവരിയില്‍ തനിക്കെതിരെ നടന്ന അക്രമത്തിന് ശേഷം ഇതുവരെ പ്രതികരിക്കാതിരുന്നത് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സ്‌നേഹപൂര്‍വ്വം വിലക്കിയത് കൊണ്ടാണെന്ന് നടി പത്രക്കുറിപ്പില്‍ കുറിച്ചിരിക്കുന്നു. പരസ്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ തന്നോട് സൂചിപ്പിച്ചിരുന്നു.

കേസ് ഒതുക്കിയിട്ടില്ല

കേസ് ഒതുക്കിയിട്ടില്ല

പുതിയ നിരവധി വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് താനീ പത്രക്കുറിപ്പ് പുറത്തിറക്കുന്നത്. ഇടക്കാലത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വരാതിരുന്നപ്പോള്‍ കേസ് ഒതുക്കി തീര്‍ത്തു എന്ന് പ്രചാരണം ഉണ്ടായിരുന്നത് സത്യമല്ലെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ എന്ന് നടി ചോദിക്കുന്നു.

പോലീസിൽ വിശ്വാസം

പോലീസിൽ വിശ്വാസം

കേസുമായി താന്‍ ശക്തമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും താരം പ്രഖ്യാപിക്കുന്നു.കേസന്വേഷണം ഭംഗിയായി മുന്നോട്ട് പോകുന്നുണ്ടെന്ന് വിലയിരുത്തിയ താരം തനിക്ക് പോലീസില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും വ്യക്തമാക്കുന്നു.

പുതിയ വിവരങ്ങളെക്കുറിച്ച്

പുതിയ വിവരങ്ങളെക്കുറിച്ച്

തനിക്ക് നേരം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ വിവരവും പോലീസിനോട് സത്യസന്ധമായി പങ്കുവെച്ചിട്ടുണ്ട്. പോലീസ് ആവശ്യപ്പെട്ടപ്പോഴൊക്കെ എല്ലാ തിരക്കും മാറ്റിവെച്ച് അവിടെ എത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പേരുകളെക്കുറിച്ച് താനറിയുന്നത് മാധ്യമങ്ങള്‍ വഴി ആണെന്നും നടി പറയുന്നു.

ആരുടെ പേരും പറഞ്ഞിട്ടില്ല

ആരുടെ പേരും പറഞ്ഞിട്ടില്ല

ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി താന്‍ പോലീസ് ഉദ്യോഗസ്ഥരോട് ഒന്നും പങ്കുവെച്ചിട്ടില്ല. ആരുടെ പേരും താന്‍ സാമൂഹ്യ മാധ്യമങ്ങളിലോ മറ്റു മാധ്യമങ്ങളിലോ പരാമര്‍ശിച്ചിട്ടില്ലെന്നും നടി ചൂണ്ടിക്കാട്ടുന്നു. നടിയുടെ പേര് അജു വര്‍ഗീസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പരാമര്‍ശിച്ചത് വിവാദമായിരുന്നു.

തന്റെ പക്കൽ തെളിവില്ല

തന്റെ പക്കൽ തെളിവില്ല

പുറത്ത് വന്ന പേരുകളില്‍ ചിലരാണ് ഇതിന് പുറകിലെന്ന് പറയാനുള്ള തെളിവുകള്‍ തന്റഎ കൈവശമില്ലെന്നും നടി പറയുന്നു. അവരല്ല എന്ന് പറയാനുള്ള തെളിവുകളും തനിക്കില്ല.. തുടര്‍ന്നാണ് തന്നെക്കുറിച്ചുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തെക്കുറിച്ച് നടി പ്രതികരിച്ചിരിക്കുന്നത്.

ദിലീപിന്റെ വിവാദ പരാമർശം

ദിലീപിന്റെ വിവാദ പരാമർശം

താനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നും ഒരു നടന്‍ പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് നടി പറയുന്നു. തന്നെ അത് വല്ലാതെ വിഷമിപ്പിച്ചുവെന്നും നടി വ്യക്തമാക്കി.

തനിക്കാരേയും ഭയമില്ല

തനിക്കാരേയും ഭയമില്ല

ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ തന്നെക്കുറിച്ച് പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാല്‍ അതിനും താന്‍ തയ്യാറാണെന്നും നടി പറയുന്നു. തന്റെ മനസാക്ഷി ശുദ്ധമാണ്. താന്‍ ആരെയും ഭയക്കുന്നില്ലെന്നും നടി പ്രഖ്യാപിക്കുന്നു.

ഏതന്വേഷണം വന്നാലും നേരിടും

ഏതന്വേഷണം വന്നാലും നേരിടും

ഏതന്വേഷണം വന്നാലും അതിനെ താന്‍ നേരിടുമെന്നും നടി പറയുന്നു. നടിയെ നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നടൻ സലിം കുമാർ ഫേസ്ബുക്ക് പോസ്റ്റിട്ടതും വിവാദമായിരുന്നു. തെറ്റ് ചെയ്തവര്‍ നിയമത്തിന് മുന്നില്‍ വരണമെന്ന് മറ്റാരേക്കാളുമുപരി താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും നടി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ദിലീപിനെ തള്ളി ലാൽ

ദിലീപിനെ തള്ളി ലാൽ

റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് നടിക്കെതിരെ ദിലീപ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. നടിയും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ഗോവയില്‍ വെച്ച് കണ്ടതായി ലാല്‍ പറഞ്ഞെന്നും ദിലീപ് ആരോപിച്ചു. എന്നാലിത് നിഷേധിച്ച് ലാല്‍ തന്നെ രംഗത്ത് വന്നിരുന്നു.

English summary
Press release of Actress, who got attacked in Kochi
Please Wait while comments are loading...