കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മയും വൈദികനും തമ്മില്‍ പ്രണയം... ഒളിച്ചോടി, മുംബൈയില്‍ വച്ച് അയാള്‍ 'തലയൂരി', കാരണം...

തൃശൂരിലാണ് സംഭവം നടന്നത്

  • By Sooraj
Google Oneindia Malayalam News

തൃശൂര്‍: കത്തോലിക്കാ സഭാ വൈദികനോടൊപ്പം വീട്ടമ്മ ഒളിച്ചോടി. തൃശൂരിലാണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയും സണ്‍ഡേ സ്‌കൂള്‍ അധ്യാപികയുമായ യുവതിയാണ് വൈദികനോടൊപ്പം നാട് വിട്ടത്.

സിഎംഐ സഭ തൃശൂര്‍ ചിയ്യൂര്‍ ഇടവക വികാരി സോണി ആന്റണിയാണ് വീട്ടമ്മയ്‌ക്കൊപ്പം മുംബൈയിലേക്ക് മുങ്ങിയത്.

സംഭവം നടന്നത് ഓഗസ്റ്റില്‍

സംഭവം നടന്നത് ഓഗസ്റ്റില്‍

ഭാര്യയെ കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു പോലീസ് കേസെടുക്കുകയായിരുന്നു. സംഭവം നടന്നത് ഓഗസ്റ്റ് നാലിനാണെങ്കിലും സഭ മേലധ്യക്ഷന്‍മാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരും സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞില്ല.

വൈദികന്‍ അധ്യാപകന്‍

വൈദികന്‍ അധ്യാപകന്‍

ഫാദര്‍ സോണി കോളേജ് അധ്യാപകനാണ്. ഗായകനും കലാകാരനുമായ വൈദികന്റെ താല്‍പര്യങ്ങള്‍ മാനിച്ചു സഭാ നേതൃത്വം വിദേശത്തേക്ക് ഉപരിപഠനത്തിനു വേണ്ടി അയക്കാനിരിക്കെയാണ് ഈ സംഭവമുണ്ടായത്.

ആര്‍ക്കും സംശയം തോന്നിയില്ല

ആര്‍ക്കും സംശയം തോന്നിയില്ല

വീട്ടമ്മ സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ആയിരുന്നതിനാല്‍ വൈദികനുമായുള്ള ബന്ധത്തെക്കുറിച്ച് ആരും സംശയം തോന്നിയില്ല. ഇടയ്ക്കിടെ വൈദികന്‍ യുവതിയുടെ വീട്ടില്‍ വന്നിരുന്നെങ്കിലും അതും ആരും ഗൗരവമായി എടുത്തില്ല.

നാട്ടുകാര്‍ പിടികൂടി

നാട്ടുകാര്‍ പിടികൂടി

ഒരിക്കല്‍ പള്ളിയില്‍ വച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ വൈദികനെയും യുവതിയെയും കണ്ടതിനെ തുടര്‍ന്ന് നാട്ടുക്കാര്‍ കൈയോടെ പിടികൂടിയിരുന്നു.

യുവതിയെ വീട്ടില്‍ കൊണ്ടുവിട്ടു

യുവതിയെ വീട്ടില്‍ കൊണ്ടുവിട്ടു

യുവതിയെ വൈദികനൊപ്പം കണ്ടതിനെ തുടര്‍ന്നു ചിലര്‍ ഭര്‍ത്താവിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്നു ഭാര്യയെ അവരുടെ വീട്ടില്‍ ഭര്‍ത്താവ് കൊണ്ടുവിടുകയായിരുന്നു.

മുംബൈയിലേക്ക്

മുംബൈയിലേക്ക്

വൈദികനോടൊപ്പം മുംബൈയിലേക്കാണ് വീട്ടമ്മ ഒളിച്ചോടിയത്. തുടര്‍ന്നു ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിയെ ഉപേക്ഷിച്ചു

യുവതിയെ ഉപേക്ഷിച്ചു

പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ വീട്ടമ്മയെ ഉപേക്ഷിച്ച് വൈദികന്‍ കടന്നു കളയുകയായിരുന്നു.

English summary
Priest eloped with housewife in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X