വീട്ടമ്മയ്‌ക്കൊപ്പം വൈദികന്റെ ഒളിച്ചോട്ടം, പിന്നെ 'മുങ്ങല്‍'... സംഭവം ഒതുക്കാന്‍ ശ്രമം? പിന്നില്‍..
തൃശൂരില്‍ ഓഗസ്റ്റിലായിരുന്നു സംഭവം നടന്നത്
തൃശൂര്‍: വൈദികനോടൊപ്പം വീട്ടമ്മ ഒളിച്ചോടിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കത്തോലിക്ക സഭയുടെ വൈദികനോടൊപ്പമായിരുന്നു വീട്ടമ്മ ഒളിച്ചോടിയത്.
എന്നാല്‍ ഈ സംഭവം ഒതുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നതായാണ് മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സഭാ നേതൃത്വം പിന്നില്‍?
വിവാദമായ സംഭവം ഒതുതീര്‍ക്കാന്‍ സഭാ നേതൃത്വം തന്നെ ശ്രമിക്കുന്നതായാണ് ആരോപണം. വൈദികനെ സംരക്ഷിക്കാനും സഭ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ടത്രേ.

രഹസ്യമാക്കി വച്ചു
ഈ സംഭവം പുറത്ത് അറിയാതിരിക്കാന്‍ തൃശൂരിലെ ഉന്നതരായ വൈദികരുടെ ഇടപെടലുണ്ടായെന്നും ദുഷ്‌പേരുണ്ടാവുമെന്നതില്‍ എല്ലാം രഹസ്യമാക്കി വയ്ക്കാന്‍ സഭാ നേതൃത്വം ശ്രമിക്കുന്നതായും ചിലര്‍ ആരോപിക്കുന്നു.

യുവതി ധനിക കുടുംബാംഗം
ചിയ്യാരം ഇടവകയിലെ ധനിക കുടുംബത്തിലെ അംഗമാണ് വൈദികനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മ. ഇവര്‍ക്കു രണ്ടു കുട്ടികളുമുണ്ട്.

നാട്ടുകാര്‍ പിടികൂടി
സണ്‍ഡേ സ്‌കൂളിലെ അധ്യാപികയായിരുന്നു വീട്ടമ്മ. അതുകൊണ്ടു തന്നെ വൈദികനും യുവതിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ആര്‍ക്കും സംശയവും തോന്നിയില്ല. പള്ളിക്കുള്ളില്‍ വച്ച് വീട്ടമ്മയോടൊപ്പം വൈദികനെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് വിഷളം കൂടുതല്‍ വഷളായത്.

ഒളിച്ചോട്ടം
വൈദികനും യുവതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഇവരുടെ ഭര്‍ത്താവ് യുവതിയെ സ്വന്തം വീട്ടില്‍ കൊണ്ടു വിട്ടു. അവിടെ വച്ചാണ് വീട്ടമ്മ വൈദികനോടൊപ്പം ഒളിച്ചോടിയത്.

സംഭവം നടന്നത് ഓഗസ്റ്റില്‍
ഓഗസ്റ്റിലാണ് വീട്ടമ്മയോടൊപ്പം വൈദികന്‍ മുംബൈയിലേക്ക് നാടുവിട്ടത്. തുടര്‍ന്നു ഭാര്യയെ കാണാനാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു വൈദികനെതിരേ കേസെടുക്കുകയും ചെയ്തു.

വൈദികന്‍ തടിതപ്പി
പോലീസ് കേസെടുത്ത ശേഷം വീട്ടമ്മ തന്റെ രണ്ടു കുട്ടികളോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ ഹാജരായിരുന്നു. കേസ് വന്നതോടെ വൈദികന്‍ യുവതിയെ ഉപേക്ഷിച്ചു മുങ്ങുകയും ചെയ്തു.

വിദേശത്തേക്ക് അയക്കാന്‍ തീരുമാനിച്ചു
സിഎംഐ സഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയുടെ ഡയറക്ടറും സെന്റ് അലോഷ്യസ് കോളേജിലെ അധ്യാപകനുമായിരുന്നു വൈദികന്‍. നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള വൈദികനെ സൗണ്ട് എഞ്ചിനിയറിങ്ങ് പഠനത്തിനായി സഭാ നേതൃത്വം വിദേശത്തേക്ക് അയക്കാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു വീട്ടമ്മയോടൊപ്പമുള്ള ഒളിച്ചോട്ടം.












Click it and Unblock the Notifications