കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്യാര്‍ സ്ഥിര മദ്യപന്‍... സ്വഭാവദൂഷ്യം ആരോപിച്ച് വൈദികന്‍ പുറത്താക്കി.... വൈദീകനെ കൊന്നത് ഇങ്ങനെ!!

  • By Desk
Google Oneindia Malayalam News

മലയാറ്റൂര്‍ കുരിശുപള്ളിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കപ്യാർ കുത്തികൊന്നത് വ്യക്തി വൈരാഗ്യത്തിന്‍റെ പുറത്തെന്ന് റിപ്പോര്‍ട്ട്. മൂന്ന് മാസം മുന്‍പ് സ്വഭാവ ദൂഷ്യം ആരോപിച്ച് കപ്യാര്‍ ജോണി വട്ടപ്പറമ്പിനെ വൈദീകന്‍ പള്ളിയില്‍ നിന്ന് പുറത്താക്കിയതാണ് കൊലയില്‍ കലാശിച്ചതെന്നാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് വൈദീകനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ വൈദികനെ ഉടന്‍ അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജോണി സ്ഥിര മദ്യപാനി

ജോണി സ്ഥിര മദ്യപാനി

ജോണി സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും പ്രശ്നക്കാരനാണെന്നും കണ്ടെത്തിയതോടെ ഫാദര്‍ സേവ്യര്‍ ജോണിയെ പള്ളിയില്‍ മൂന്ന് മാസം മുന്‍പ് പുറത്താക്കുകയായിരുന്നു.ഇതോടെ കപ്യാര്‍ക്ക് വൈദീകനോട് പകയായി

മടങ്ങവേ

മടങ്ങവേ

രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയുടെ റെക്ടറായി വര്‍ഷങ്ങളായി സേവനം അനുഷ്ഠിച്ച് വരികയാണ് ഫാദര്‍ സേവ്യര്‍. ഇന്ന് രാവിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് മലയിറങ്ങി വരവേയാണ് ജോണി ഫാദറിനെ തേടി എത്തിയത്.

വാക്കുതര്‍ക്കം

വാക്കുതര്‍ക്കം

തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കപ്യാര്‍ ജോണി വികാരിയെ കുത്തി.

ഇടത് തുടയിലെ മുറിവ്

ഇടത് തുടയിലെ മുറിവ്

ഇടതു തുടയിലാണ് കുത്തേറ്റത്. പ്രധാന രക്തതക്കുഴല്‍ മുറിഞ്ഞത് മൂലം അമിതമായ രക്തസ്രാവത്തിന് കാരണമായി.

അടിവാരത്ത് എത്താന്‍

അടിവാരത്ത് എത്താന്‍

തീര്‍ത്ഥാടന പാതയിലെ മധ്യഭാഗമായ ആറാം സ്ഥലത്തു വെച്ചാണ് വൈദീകന് കുത്തേറ്റത്. കുത്തേറ്റ അദ്ദേഹത്തെ അവിടെ നിന്ന് അടിവാരത്തേക്ക് എത്തിക്കാന്‍ ഏറെ സമയമെടുത്തു. വൈദീകനെ താഴെ എത്തിച്ച് അങ്കമാലി ആസ്പത്രിയില്‍ പ്രവേശിച്ചപ്പോഴേക്കും രക്തം വാര്‍ന്ന് മരിച്ചിരുന്നു.

ഓടി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെട്ടു

വൈദീകനെ ആക്രമിച്ച ശേഷം കപ്യാര്‍ ജോണി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ജോണിക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി.

English summary
priest-stabbed-death at malayattoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X