കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുര്‍വ്വേദ രംഗത്തിന് പച്ചകൊടി, സാങ്കേതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മോദി

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: ആയുര്‍വ്വേദ രംഗത്തിന് വെളിച്ചം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോടെത്തി. ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന വിഷന്‍ കോണ്‍ക്ലേവ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ആയുര്‍വ്വേദത്തിന്റെ പ്രചാരവും ഗുണനിലവാരവും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് മോദി പറഞ്ഞു. ആയുര്‍വ്വേദ രംഗത്തെ സാങ്കേതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ ആയുര്‍വ്വേദ പരിശീലന സ്ഥാപനങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

യുവതലമുറ മരുന്നുല്‍പാദന രംഗത്തേക്കും, ഗവേഷണ രംഗത്തേക്കും കടന്നുവരണമെന്നും മോദി പറഞ്ഞു. കേരളം ആയുര്‍വ്വേദത്തിന്റെ നാടാണ്. എന്നാല്‍, അതു ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കണം. ആയുര്‍വ്വേദ ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും വന്‍ പ്രചരണമാണ് ലഭിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

narendramodikozhikode

കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്ന ദേശീയ ആയുര്‍വ്വേദ ഗവേഷണ കേന്ദ്രം ആരംഭിക്കാന്‍ കേരള സര്‍ക്കാര്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചടങ്ങില്‍ പറഞ്ഞു. എന്നാല്‍, സ്ഥാപനം കേരളത്തില്‍ അനുവദിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ആയുര്‍വ്വേദത്തിന്റെ പ്രചരണത്തിന് വേണ്ടിയാണ് ദേശീയ ആയുഷ് മിഷന്‍ എന്ന മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.

ഹോമിയോപ്പതി മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുക, മെഡിക്കല്‍ വിദ്യാഭ്യാസ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ആയുഷ് മിഷന്‍ ചെയ്തുവരുന്നത്. ആയുര്‍വ്വേദ രംഗം നേരിടുന്ന വെല്ലുവിളികള്‍ ഫലപ്രദമായി നേരിടണമെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയായതിനുശേഷമുള്ള മോദിയുടെ ആദ്യ കോഴിക്കോട് സന്ദര്‍ശനമാണിത്.

English summary
Prime Minister Narendra Modi said the government was fully committed to promotion of Ayurveda and traditional systems of medicines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X