Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് നഗരത്തിന് പോലീസ് കാവല്‍; പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കോഴിക്കോടെത്തും...

കോഴിക്കോട്: ഇനി മൂന്ന് ദിവസം കോഴിക്കോട് നഗരത്തിന് കനത്ത പോലീസ് കാവലാണ്. ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത് മുന്‍നിര്‍ത്തി കരിപ്പൂര്‍ വിമാനത്താവളവും പരിസരവും ഇനി കനത്ത സുരക്ഷയിലായിരിക്കും.

Read Also: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പ്രതി സ്വന്തം അച്ഛന്‍

പ്രധാനമന്ത്രിയെക്കൂടാതെ കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളെല്ലാം കോഴിക്കോടെത്തുന്നുണ്ട്. സെപ്തംബര്‍ 24ന് വൈകിട്ടാണ് മോദി കരിപ്പൂരിലെത്തുന്നത്. വിമാനത്താവളം മുതല്‍ കോഴിക്കോട് നഗരപരിസരവും പോലീസിന്റെയും സ്‌പെഷ്യല്‍ പ്രൊട്ടകഷന്‍ ഫോഴ്‌സിന്റെയും കര്‍ശന നിരീക്ഷണത്തിലായിരിക്കും.

പോലീസ് സേന

പോലീസ് സേന

മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് അഞ്ഞൂറോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

പ്രത്യേക സേന

പ്രത്യേക സേന

പോലീസിനെ കൂടാതെ സിഐഎസ്എഫ്, പ്രത്യേക സുരക്ഷാ സേനയെയും കോഴിക്കോട് നഗരത്തില്‍ വിന്യസിക്കും

പ്രത്യേക വിമാനം

പ്രത്യേക വിമാനം

ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി കരിപ്പൂരിലെത്തുന്നത്. 24ന് വൈകിട്ട് നാലരയോടെ മോദി വിമാനമിറങ്ങും.

ഹെലിക്കോപ്റ്റര്‍

ഹെലിക്കോപ്റ്റര്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട് സമ്മേളനം നടക്കുന്നിടത്തേക്ക് ഹെലിക്കോപ്റ്ററിലാണ് മോദിയെത്തുക.ബിജെപി ദേശീയ അധ്യക്ഷന്‍ അമതിഷായും കോഴിക്കോടെത്തുന്നുണ്ട്.

വിമാനത്താവളത്തിലെ സുരക്ഷ

വിമാനത്താവളത്തിലെ സുരക്ഷ

വിമാനത്താവളത്തിലെയും നഗരത്തിലെയും സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച് എഡിജിപി സുധേഷ്‌കുമാറിന്‍രെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു.

ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

25ന് രാത്രി ഒമ്പത് മണിക്ക് പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങും. കോഴിക്കോട് നിന്ന് എയര്‍പ്പോര്‍ട്ടിലേക്കുള്ള യാത്ര റോഡ് മാര്‍ഗമാണെങ്കില്‍ അതിനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചുകഴിഞ്ഞു

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+