കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്ഷി മൃഗാദികൾക്ക് കരുതൽ; മൺപാത്രങ്ങൾ സൗജന്യമായി; നാരായണനെ തേടി പ്രധാനമന്ത്രിയുടെ പ്രശംസ

Google Oneindia Malayalam News

ഡൽഹി: പക്ഷി മൃഗാദികൾക്ക് വേനൽകാലത്ത് നൽകുന്ന കരുതലിന് എറണാകുളം സ്വദേശിയെ തേടി എത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. മന്‍ കി ബാത്തില്‍ പ്രശംസിച്ചാണ് അഭിനന്ദനം എത്തിയത്. എറണാകുളം മുപ്പത്തടം സ്വദേശി നാരായണനായിരുന്നു വിലപ്പെട്ട അംഗീകാരം ലഭിച്ചത്.

വേനൽക്കാലത്ത് പക്ഷി മൃഗാദികൾക്ക് വെള്ളം നൽകുന്നതിനായി ഇദ്ദേഹം മൺ പാത്രങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. നാരായണന്റെ ഈ സൗജന്യ വിതരണ പ്രവർത്തനത്തെ അഭിനന്ദിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം എത്തിയത്.

modi

ജീവ ജലത്തിന് ഒരു മൺപാത്രം എന്ന പദ്ധതിയിലൂടെ ആയിരുന്നു മൺപാത്രങ്ങളുടെ വിതരണം നടന്നത്. ഇതിനോടകം നാരായണൻ ഒരു ലക്ഷത്തോളം മൺപാത്രങ്ങൾ വിതരണം ചെയ്തു. ഇദ്ദേഹത്തിന്റെ ഈ പ്രവർത്തി രാജ്യത്തിന് മുതൽക്കൂട്ടും പ്രചോദനവും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. അതേസമയം, ഒമ്പത് വർഷങ്ങൾക്ക് മുൻപായിരുന്നു ജീവ ജലത്തിന് ഒരു മൺപാത്രം എന്ന പദ്ധതി നാരായണൻ തുടങ്ങിയത്.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ആവശ്യം വർദ്ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 400 ബില്യൺ ഡോളർ ചരക്ക് കയറ്റുമതി എന്ന ചരിത്രം ഇന്ത്യ കൈവരിച്ചു. മൻ കി ബാത്തിന്റെ 87 -ാം പതിപ്പിൽ ആയിരുന്നു പ്രധാന മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വലിയ നേട്ടം ഇന്ത്യയുടെ കഴിവുകളെയും സാധ്യതകളെയും സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ :-

'400 ബില്യൺ ഡോളറിന്റെ കയറ്റുമതി എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു. ഇത് ഇന്ത്യയുടെ കഴിവുകളെയും സാധ്യതകളെയും സൂചിപ്പിക്കുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആവശ്യം ലോകത്ത് വർധിക്കുന്നു എന്നാണ് ഇതിന് അർത്ഥം. ഗവൺമെന്റ് ഇ -മാർക്കറ്റ്പ്ലേസ് പോർട്ടൽ വഴി സർക്കാർ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. ഏകദേശം 1.5 ലക്ഷം ചെറുകിട സംരംഭകർ അവരുടെ ഉൽപ്പന്നങ്ങൾ സർക്കാരിന് നേരിട്ട് വിൽക്കുന്നുണ്ട്. നേരത്തെ, ഉന്നതരായ ആളുകൾക്കാണ് സർക്കാരിൽ നിന്നും ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയുന്നത്. എന്നാൽ, സർക്കാറിന്റെ ഇ മാർക്കറ്റ്പ്ലേസ് പോർട്ടലിലേക്ക് ഇത് മാറ്റിയിരുന്നു. എന്നാൽ, ചെറുകിട സംരംഭകർക്ക് ഇത് പ്രയോജനം ചെയ്തു' - അദ്ദേഹം കൂട്ടിച്ചേർത്തു.

സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കൽ: സർക്കാർ വാദങ്ങൾ പൊളിയുന്നു; ഈ വിവരങ്ങൾ ഞെട്ടിക്കുന്നത്സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കൽ: സർക്കാർ വാദങ്ങൾ പൊളിയുന്നു; ഈ വിവരങ്ങൾ ഞെട്ടിക്കുന്നത്

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചതിന് ശേഷം ഉളള ആദ്യ റേഡിയോ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, മറ്റ് ബിജെപി പ്രവർത്തകർ എന്നിവർ റേഡിയോ പരിപാടി കേൾക്കാൻ ഡൽഹിയിലെ യമുന വിഹാറിൽ എത്തിയിരുന്നു.

English summary
prime minister narendra modi praise to ernakulam native narayanan over Conservation of birds and animals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X