ഇനി മതിയാക്കാം, ആവശ്യത്തിന് ആസ്വദിച്ചില്ലേ; കൊവിഡ് പരോള്‍ ലഭിച്ച തടവുകാരോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് പരോള്‍ ലഭിച്ച തടവ് പുള്ളികള്‍ ഉടന്‍ ജയിലുകളിലേക്ക് മടങ്ങി പോകേണ്ടി വരുമെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. അടുത്ത വെള്ളിയാഴ്ച ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കും എന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിലെ ആര്‍ എം പി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പരോള്‍ നീട്ടി നല്‍കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ ആണ് കോടതിയുടെ പരാമര്‍ശം.
നിലവില്‍ കേരളത്തില്‍ കൊവിഡ് ഭീഷണി ഇല്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവും, ജസ്റ്റിസ് ബി ആര്‍ ഗവായിയും അടങ്ങിയ ബെഞ്ച് പറഞ്ഞു. കൊവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയവര്‍ ആവശ്യത്തിന് പുറത്ത് ഇറങ്ങി ആസ്വദിച്ചു. ഇനി ജയിലിലേക്ക് മടങ്ങി പോകാന്‍ തയ്യാറാകണം എന്നായിരുന്നു കോടതി നിര്‍ദേശിച്ചത്.

Recommended Video

ടി പി കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ കേസുകളിലെ പ്രതികള്‍ ആണ് പരോള്‍ കാലാവധി നീട്ടണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് നീട്ടി വെയ്ക്കണം എന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
മറ്റ് ചില പരോള്‍ പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ് ആണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി വി സുരേന്ദ്ര നാഥ്, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരും ഹാജരായി. കൊവിഡ് രൂക്ഷമായതോടെ ആണ് രാജ്യത്തെ തടവ് പുള്ളികള്‍ക്ക് പരോള്‍ അനുവദിച്ചത്.
ഇത് കഴിഞ്ഞ സെപ്തംബറില്‍ പരോള്‍ കാലാവധി സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. 2021 ആഗസ്റ്റ് 26-ന് ജയിലിലേക്ക് മടങ്ങണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉടത്തരവിനെതിരെ നെട്ടൂര്‍ തുറന്ന ജയിലിലെ തടവ് കാരനായ ആലപ്പുഴ സ്വദേശി ഡോള്‍ഫിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. രണ്ടാം ഘട്ട കൊവിഡ് രോഗവ്യാപന ശേഷം രണ്ട് തവണ പരോള്‍ നീട്ടിയത്. 1390 തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചത്.












Click it and Unblock the Notifications