Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൃഥ്വിരാജ് നടത്തിയ പ്രസംഗത്തിൽ നന്ദകുമാറിനെ ഓർമ്മപ്പെടുത്തി,അഭിനന്ദനം'; എംഎ നിഷാദ്

കർഷകർക്ക് വേണ്ടി സംസാരിച്ച നടൻ പൃഥ്വിരാജിനെ അഭിനന്ദിച്ച് സംവിധായകൻ എംഎ നിഷാദ്. കഴിഞ്ഞ ദിവസം കളമശേരി കാർഷികോത്സവത്തിൽ വെച്ച് കൃഷിയും കർഷകരും സമൂഹത്തിന്റെ നട്ടെല്ലാണെന്നും മികച്ച കാർഷികരീതികളും കഴിവുറ്റ കർഷകരെയും വാർത്തെടുക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനാണെന്നുമായിരുന്നു പൃഥ്വിയുടെ വാക്കുകൾ. നടന്റ െനിലപാടിനെ കുറിച്ചും കർഷകരെ കുറിച്ച് ചെയ്ത പകൽ എന്ന തന്റെ ചിത്രത്തിൽ പൃഥ്വി നായകനായതിനെ കുറിച്ചുമെല്ലാം നിഷാദ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'എന്റ്റെ പുതിയ സിനിമ ''Lurk'' (പതിയിരിക്കുന്നവൻ) ലർക്കിന്ററെ പോസ്റ്റ് പ്രൊഡക്ഷന്ററെ ഭാഗമായി ഞാൻ തിരുവനന്തപുരത്താണുളളത്. അനന്തപുരി എനിക്കേറ്റവും പ്രിയപ്പെട്ട നഗരം കൂടിയാണ്. ചിത്രാഞജലിയിലെ ഡി ഐ സ്യൂട്ടിൽ നിന്നിറങ്ങി തിരിച്ച് ഹോട്ടൽ മുറിയിൽ വിശ്രമിക്കുമ്പോഴാണ് ഈ വീഡിയോ ശ്രദ്ധയിൽ പെടുന്നത്. കർഷകർക്ക് വേണ്ടി സംസാരിക്കുന്ന പൃഥ്വിരാജ് . ഒരുപാട് അഭിമാനം തോന്നി.

pr-1756

ഇനി ഒരു കഥ സൊല്ലട്ടുമാ ? വർഷം 2006. ഇതേ ചിത്രാഞ്ജലീ സ്റ്റുഡിയോയിൽ ഒരു സിനിമയുടെ ജോലികൾ പൂർത്തീകരിച്ചു. സിനിമയുടെ പേര്- ''പകൽ'' സംവിധായകൻ--എം ഏ നിഷാദ് നായകൻ - പൃഥ്വിരാജ് . ഇൻഡ്യയിൽ ആദ്യമായി കർഷക ആത്മഹത്യയെ ഇതിവൃത്തമാക്കി ഒരുക്കിയ മലയാള സിനിമ അതായിരുന്നു പകൽ. നമ്മുടെ വിശപ്പകറ്റാൻ ദിനരാത്രങ്ങൾ കഷ്ടപ്പെട്ട കർഷകരായ സഹോദരങ്ങൾ വിഷം കഴിച്ച്,ജീവിതം അവസാനിപ്പിച്ച സാഹചര്യം അന്ന് കേരളത്തിൽ ഉണ്ടായിരുന്നു. ഒരു കർഷകൻ ആത്മഹത്യ ചെയ്ത വാർത്ത തുടക്കകാലത്ത് പത്രങ്ങളുടെ ആദ്യ പേജിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു.പിന്നീട് ഓരോ ആത്മഹത്യകളും ചരമ കോളത്തിനപ്പുറം പോയില്ല. ഒടുവിൽ കർഷക ആത്മഹത്യ ഒരു സാധാരണ സംഭവമായി,വാർത്തകളിൽ നിന്നും അപ്രത്യക്ഷമായി. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സാമൂഹിക പ്രസക്തമായിരിക്കണമെന്നത് എന്റ്റെ ആഗ്രഹമായിരുന്നു. അത് കൊണ്ട് തന്നെയാണ് കർഷക ആത്മഹത്യ വിഷയമാക്കി സിനിമ ചെയ്യാൻ തീരുമാനിച്ചത്.

സിനിമാ മൂവീസിന്റ്റെ ബാനറിൽ സുഹൃത്തുക്കളായ ബിജുവും,സന്തോഷും സിനിമ നിർമ്മിക്കാൻ മുന്നോട്ട് വന്നു. എന്ററെ കഥയ്ക്ക്,തിരക്കഥയും സംഭാഷണവും ഒരുക്കിയത് സുസ്മേഷ് ചന്ദ്രോത്തായിരുന്നു. പകലിലെ പ്രധാന കഥാപാത്രമായ മാധ്യമ പ്രവർത്തകൻ നന്ദകുമാറിന് എന്ററെ മനസ്സിൽ പൃഥ്വിരാജിന്റ്റെ രൂപമായിരുന്നു. പൃഥ്വിരാജിനെ എനിക്ക് പരിചയപ്പെടുത്തി തന്നത് സുഹൃത്തും,തിരക്കഥാകൃത്തും, സംവിധായകനുമായ ബാബു ജനാർദ്ദനനായിരുന്നു. എനിക്കേറ്റവും പ്രിയപ്പെട്ട എം ജി രാധാകൃഷ്ണൻ ചേട്ടനോട് എന്റ്റെ ആഗ്രഹം പറയുകയും,അദ്ദേഹം എല്ലാ പിന്തുണയും നൽകി. അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങൾ ഞാൻ ജീവിതത്തിൽ മറക്കില്ല.ഞാൻ സംവിധായകനായതിൽ എനിക്കേറ്റവും കടപ്പാടുളളതും അദ്ദേഹത്തിനോടാണ്.

പൃഥ്വിരാജിനോട് കഥ പറയാൻ അദ്ദേഹം അവസരമൊരുക്കി തന്നു. അന്ന് പൃഥ്വിരാജിനും,തിലകൻ ചേട്ടനും അപ്രഖ്യാപിത വിലക്കുണ്ടായിരുന്ന കാലം. ഞാൻ പക്ഷെ ഇവരെ വെച്ച് തന്നെ പടം ചെയ്യുമെന്ന എന്റ്റെ നിലപാടിൽ ഉറച്ച് നിന്നു.പല തരം സമ്മർദ്ദങ്ങളും എനിക്കുമേലുണ്ടായി. അതിനൊന്നും പുല്ലുവില ഞാൻ നൽകിയില്ല. ഞാനെന്ററെ ശെരികളിലൂടെ തന്നെ നീങ്ങി. എന്റ്റെ നിർമ്മാതാക്കൾ എനിക്ക് പിന്തുണ നൽകി. തിലകൻ ചേട്ടനും,പൃഥ്വിരാജും,എന്റ്റെ പകലിലെ നിറ സാന്നിധ്യമായി. പലരും മുറുമുറക്കാൻ തുടങ്ങി. പല കോണുകളിൽ നിന്നും വിളികൾ വന്നു. പടം വിതരണത്തിനും എടുക്കില്ലെന്ന ഭീഷണി വേറെ.ഇതിലും വലിയ പെരുന്നാൾ വന്നിട്ടും ബാവ പളളീയിൽ പോയിട്ടില്ലാ എന്ന് ഞാനും.

ഞാൻ തന്നെ ചിത്രം വിതരണം ചെയ്തു ''പകൽ'' അന്തസ്സായി നടന്നു.പൃഥ്വിരാജ് നായകനുമായി. തിലകൻ ചേട്ടൻ വളരെ പ്രാധാന്യമുളള കുഞ്ഞച്ചൻ ചേട്ടനെന്ന കഥാപാത്രമായി മാറി. ടി ജി രവി ചേട്ടൻ ജോസഫ് എന്ന കർഷകന്റ്റെ
കഥാപാത്രം അവിസ്മരണീയമാക്കി. ജഗദീഷ് ആദ്യമായി വില്ലൻ കഥാപാത്രം ചെയ്യുന്നത് പകലിലാണ്. മാലാ പാർവ്വതി ആദ്യമായി ഡബ്ബിംഗ് ചെയ്യുന്നതും പകലിലാണ്. ശ്വേതാ മേനോന് വേണ്ടിയാണ് മാലാ പാർവ്വതി ശഭ്ദം നൽകിയത്. അവരെ പഠിപ്പിച്ചത് ഭാഗ്യലക്ഷ്മിയും. ജ്യോതിർമയി നായികയായ ചിത്രത്തിൽ
സുധീഷ്,ജഗതി ശ്രീകുമാർ, ശ്രീജാചന്ദ്രൻ,സീമാ ജി നായർ,സീനത്ത് തുടങ്ങി നാടക രംഗത്തു നിന്നും ഒരുപിടി കലാകാരന്മാർ അണി നിരന്ന പകൽ എന്ന എന്റ്റെ ആദ്യ ചിത്രം എനിക്കേറെ പ്രിയപ്പെട്ട സിനിമയാണ്.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജി രാധാകൃഷ്ണൻ ഈണം നൽകി ജീ വേണുഗോപാൽ പാടിയ ''എന്തിത്ര വൈകി നീ സന്ധ്യേ''.എന്ന ഗാനം ഏറെ നാൾ എന്‌റെ മോബൈൽ റിംഗ് ടേൊണായിരുന്നു. ''പകൽ''ഒരുപാട് ചർച്ച ചെയ്യപ്പെട്ട
സിനിമയായിരുന്നു.അന്നത്തെ,മുഖ്യമന്ത്രി സ: വി എസ് മുഖ്യമന്ത്രിയായ ശേഷം,ആദ്യമായി കണ്ട സിനിമ എന്ന പ്രത്യേകതയും പകലിന്
സ്വന്തം. ഷോ കണ്ടിറങ്ങിയ വി എസ്,എന്റ്റെ കൈ പിടിച്ച്,അഭിനന്ദിച്ചത് ഇന്നും എനിക്ക് നിറമാർന്ന ഓർമ്മയും അനർഘ നിമിഷങ്ങളുമാണ്. നവാഗത,സംവിധായകനുളള ക്രിട്ടിക്സ് അവാർഡുൾപ്പടെ ഇരുപതോളം അന്താരാഷ്ട്രാ ചലച്ചിത്രമേളകളിലും പകലിന് അംഗീകാരം
ലഭിച്ചു.

പൃഥ്വിരാജ് അഭിനയിച്ച ചിത്രങ്ങളിൽ ,എന്ത് കൊണ്ടും വ്യത്യസ്ത പുലർത്തിയിരുന്നു
പകലിലെ നന്ദകുമാർ. വാസ്തവം,പകൽ ഈ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു പൃഥ്വിരാജ് മികച്ച നടനുളള സംസ്ഥാന അവാർഡിന് പരിഗണിഖ്കപ്പെട്ടതും,
വാസ്തവത്തിലെ പ്രകടനത്തിന് അവാർഡ് ലഭിച്ചതും. പൃഥ്വിരാജ് ഇന്ന് നടത്തിയ പ്രസംഗത്തിൽ എവിടെയോ പകലിലെ നന്ദകുമാറിനെ ഓർമ്മപ്പെടുത്തി.
മറവിയുടെ ചാരം വന്ന് മൂടിയാലും. ചില ഓർമ്മകൾ മറക്കാനുളളതല്ലല്ലോ. ടി വി ചന്ദ്രൻ സംവിധാനം ചെയ്ത ഒരു മമ്മൂട്ടി സിനിമയുടെ ടൈറ്റിൽ ഇങ്ങനെയാണ്..
''ഓർമ്മകൾ ഉണ്ടായിരിക്കണം''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+