Get Updates
Get notified of breaking news, exclusive insights, and must-see stories!

മിനിമം യാത്രാ നിരക്ക് 12 രൂപയായി ഉയര്‍ത്തണം; ഇന്ന് മുതൽ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ സ്വകാര്യ ബസുടമകളുടെ പണിമുടക്ക്. ചാർജ് വർധന അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്. സ്വകാര്യ ബസുടമകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക്.

അനിശ്ചിതകാല പണിമുടക്കിൽ മുഴുവൻ ബസുടമകളും അണിനിരക്കും എന്നാണ് വിവരം. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പാക്കണം എന്ന അവിശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ക്കുന്നത്. അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്നോട്ട് ഇല്ല. മിനിമം യാത്രാനിരക്ക് 12 രൂപയായി ഉയര്‍ത്തണം. വിദ്യാര്‍ഥികളുടെ കൺസഷൻ വര്‍ധിപ്പിക്കണം എന്നീ ആവിശ്യങ്ങളാണ് ബസ് ഉടമകള്‍ വ്യക്തമാക്കുന്നത്.

bus

അതേസമയം, അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ഉടമകള്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനു നോട്ടിസ് നല്‍കിയിരുന്നു. എന്നാൽ, സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാൽ അത് നേരിടുമെന്ന് നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു. ബസ് ചാർജ് വർദ്ധനവ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും ചർച്ച ആയില്ല.

എന്നാൽ, കേരളത്തിൽ നാളെ കെ എസ് ആർ ടി സി അധിക സർവീസ് നടത്തും. സ്വകാര്യ ബസ് സമരം നേരിടുന്നതിന്റെ ഭാഗമായാണ് കെ എസ് ആർടി സി കൂടുതൽ സർവീസുകൾ നടത്തുന്നത്. കെഎസ്ആർടിസി സിഎംഡി ഇത് സംബന്ധിച്ച നിർദ്ദേശം നൽകി.

വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് ആവശ്യത്തിനനുസരിച്ച് കെ എസ് ആർ ടി സി സർവീസ് ഉണ്ടാകും. നിലവിൽ യൂണിറ്റുകളിൽ ലഭ്യമായിട്ടുള്ള എല്ലാ ബസ്സുകളും സർവീസ് നടത്തുവാനാണ് സിഎംഡി നിർദ്ദേശം നൽകിയിരിക്കുന്നത്.

യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തേണ്ടി വരും. അതിനാൽ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ അവധി നിയന്ത്രിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ബസ് സർവ്വീസിന്റെ ഷെഡ്യൂളുകൾ ക്രമീകരിക്കുവാൻ യൂണിറ്റ് അധികാരികൾക്ക് നിർദ്ദേശം നൽകി. എല്ലാ ജനറൽ വിഭാഗം ഇൻസ്പെക്ടർമാരും സര്‍പ്രൈസ് സ്‌ക്വാഡ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരും ബസ് പരിശോധന നടത്തണം.

Recommended Video

cmsvideo
    മാർച്ച്‌ 24 മുതൽ അനിശ്ചിതകാല ബസ് സമരം | Oneindia Malayalam

    എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ പൊലീസ് സഹായം തേടണമെന്ന് സിഎംഡി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യൂണിറ്റുകൾ കേന്ദ്രീകരിച്ചുള്ള സർവീസ് നടപ്പിലാക്കുന്നതിന് ഓപ്പറേഷൻ യൂണിറ്റ് അധികാരികൾക്ക് നിർദ്ദേശം നൽകി. ഇതിന് പുറമേ ദീര്‍ഘദൂര സര്‍വീസുകള്‍ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിന് മേഖലാ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+