സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ ഇനി നടക്കില്ല!! ഡിജിറ്റലാക്കുന്നു, എല്ലാം അവരറിയും!!

  • Written By:
Subscribe to Oneindia Malayalam

കണ്ണൂര്‍: സംസ്ഥാനത്തു സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണ്‍ വീഴുന്നു. കേരളത്തിലെ 16,000 സ്വകാര്യ ബസുകള്‍ ഡിജിറ്റല്‍ വലയിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതു നിലവില്‍ വരുന്നതോടെ ബസ് പുറപ്പെടുന്ന സ്ഥലം, വഴി, എത്തുന്ന സ്ഥലം എന്നിവ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. സിഡാക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സോഫ്റ്റ് വെയറും ഇതിനായി നിര്‍മിച്ചിട്ടുണ്ട്.

ബിജെപി കേരളം കീഴടക്കും!!അവര്‍ക്ക് ഉറപ്പ്...മുഖ്യമന്ത്രിക്കായി ഓഫീസ് ഒരുങ്ങുന്നു!!

സൗദിയെ പിന്തുണച്ച ട്രംപിന് പണി കിട്ടി; ഖത്തറിലെ അംബാസഡര്‍ നിലപാട് വ്യക്തമാക്കി, ഇനിയില്ല!!

1

സ്വകാര്യ ബസുകള്‍ സമയക്രമത്തിന്റെ കാര്യത്തില്‍ കൃത്രിമം കാണിക്കുന്നുവെന്ന് നേരത്തേ തന്നെ പരാതികള്‍ ഉള്ളതാണ്. സംസ്ഥാനത്ത് കണ്ണൂരും കാസര്‍കോഡുമുള്ള ബസുകള്‍ക്കെതിരേയാണ് കൂടുതല്‍ പരാതികളുള്ളത്. പല ബസ്സുകളും ഒന്നിലധികം ടൈം ഫയല്‍ വയ്ക്കുന്നുണ്ട്. ബസ്സുകളുടെ മല്‍സരയോട്ടം മൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നതും അപകടങ്ങള്‍ കൂടുന്നതുമാണ് അധികൃതരെ പുതിയ നീക്കത്തിനു പ്രേരിപ്പിച്ചത്.

2

തെറ്റായ ടൈമിങ് സ്വീകരിക്കുന്നതിനാല്‍ പല ബസ്സുകളും അമിത വേഗത്തിലാണ് പോവുന്നത്. കണ്ണൂരില്‍ അതിവേഗത്തിന് 156 ബസ്സുകളാണ് പിടിക്കപ്പെട്ടത്. അക്കാര്യത്തില്‍ കണ്ണൂര്‍ തന്നെയാണ് സംസ്ഥാനത്തു മുന്നില്‍. സമയക്രമം ഡിജിറ്റലാക്കിയാല്‍ സ്വകാര്യ ബസുകളുടെ ഈ അമിതവേഗം നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ തീവണ്ടികളില്‍ ഈ സംവിധാനമുണ്ട്. 

English summary
Private buses to be digital soon
Please Wait while comments are loading...