• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം, സിപിഎം നേതൃത്വം ജനങ്ങളോട് മാപ്പ് പറയണം'; വിടി ബൽറാം

Google Oneindia Malayalam News

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാൻ ആകില്ലെന്ന ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ വിടി ബൽറാം.വലിയൊരു ജോലി തട്ടിപ്പാണ് ഇപ്പോൾ കോടതി വിധിയിലൂടെ തടഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രീയ വർഗീസിന്റെ നിയമനത്തിൽ സ്ക്രൂട്ടിനി അംഗങ്ങൾക്കും സർവ്വകലാശാല വൈസ് ചാൻസിലർ അടക്കമുള്ളവർക്കും കൂട്ടത്തരവാദിത്തം ഉണ്ടെന്നും വിടി ബൽറാം വിമർശിച്ചു. അർഹതയില്ലെന്നറിഞ്ഞിട്ടും ജോലി തട്ടിപ്പിന് മുൻകൈ എടുത്ത അധ്യാപികയെ അക്കാദമിക ധാർമ്മികതയുടെ പേരിൽ നിലവിലെ ജോലിയിൽ നിന്നുകൂടി ഒഴിവാക്കണമെന്നും വി ടി ബൽറാം പറഞ്ഞു.

വി ടി ബൽറാമിന്റെ വാക്കുകൾ -അയോഗ്യയായ അധ്യാപിക കോടതി വിധിയിലൂടെ പുറത്ത് ഇനി, സ്വന്തം ഭാര്യക്ക് വേണ്ടി നിയമവിരുദ്ധമായി ഇടപെട്ട് സർവ്വകലാശാലയെ സമ്മർദ്ദത്തിലാക്കി അധികാര ദുർവ്വിനിയോഗം നടത്തിയ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കാൻ കേരള മുഖ്യമന്ത്രി തയ്യാറാവണം
.
അർഹതയുള്ളവരെ വഞ്ചിച്ച് പാർട്ടി നോമിനിയെ തെരഞ്ഞെടുത്ത സ്ക്രൂട്ടിനി കമ്മിറ്റി അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കണം.അർഹതയില്ലെന്നറിഞ്ഞിട്ടും ജോലി തട്ടിപ്പിന് മുൻകൈ എടുത്ത അധ്യാപികയെ അക്കാദമിക ധാർമ്മികതയുടെ പേരിൽ നിലവിലെ ജോലിയിൽ നിന്നുകൂടി ഒഴിവാക്കണം. അല്ലെങ്കിൽത്തന്നെ പുറത്തു പോവാനിരിക്കുന്ന കണ്ണൂർ വി സി അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഇതോടെ രാജിവയ്ക്കണം.സി പി എം നേതൃത്വം ജനങ്ങളോട് മാപ്പ് പറയണം', വി ടി ബൽറാം പറഞ്ഞു.

പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നായിരുന്നു ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പ്രിയ വർഗീസിന്റെ അയോഗ്യതകൾ എണ്ണി പറഞ്ഞ് കൊണ്ടായിരുന്നു ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞത്. അസോ.പ്രൊഫസര്‍ നിയമനത്തിന് നിഷ്കര്‍ഷിക്കപ്പെട്ട യോഗ്യതയോടൊപ്പം അധ്യാപന പരിചയം കൂടി വേണം എന്ന് പറയുമ്പോൾ യോഗ്യത നേടിയ ശേഷമുള്ള അധ്യാപന പരിചയത്തെ ആണ് ഉദ്ദേശിക്കുന്നത്.യു ജി സി നിബന്ധനകൾ മറികടക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അക്കാദമിക് സ്കോർ കുറഞ്ഞ പ്രിയയ്ക്ക് നിയമനം നൽകിയ നടപടിയിൽ സെലക്ഷൻ കമ്മിറ്റിയേയും കോടതി രൂക്ഷമായി വിമർശിച്ചു.

അതേസമയം ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നുമായിരുന്നു വിധിയിൽ പ്രിയ വർഗീസിന്റെ പ്രതികരണം.

'അതിജീവിത തന്റെ മുഖവും പേരും എഴുതുമ്പോൾ കിട്ടുന്ന പിന്തുണ വലുത്, സാധാരണക്കാർ തിരിച്ചറിയുന്നുണ്ട്''അതിജീവിത തന്റെ മുഖവും പേരും എഴുതുമ്പോൾ കിട്ടുന്ന പിന്തുണ വലുത്, സാധാരണക്കാർ തിരിച്ചറിയുന്നുണ്ട്'

പ്രിയ വർഗീസിന് തിരിച്ചടി; അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യോഗ്യത ഇല്ലെന്ന് ഹൈക്കോടതിപ്രിയ വർഗീസിന് തിരിച്ചടി; അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യോഗ്യത ഇല്ലെന്ന് ഹൈക്കോടതി

'എന്താണ് ഷാഫി, കത്തൊക്കെ കൊടുത്തൂന്ന് കേട്ടൂ'; കത്തിൽ തിരിച്ച് 'കുത്തി' സിപിഎം'എന്താണ് ഷാഫി, കത്തൊക്കെ കൊടുത്തൂന്ന് കേട്ടൂ'; കത്തിൽ തിരിച്ച് 'കുത്തി' സിപിഎം

English summary
Priya Varghese Controversy; VT Balram Asks Kannur VC to Resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X