കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതിലൊന്നും വീഴരുത്, മമ്മൂട്ടിയുടെ പേരില്‍ വന്‍ തട്ടിപ്പ്! മുന്നറിയിപ്പുമായി നിര്‍മാതാവ്

Google Oneindia Malayalam News

കൊച്ചി: നടന്‍ മമ്മൂട്ടിയുടെയും ലാല്‍ മീഡിയയുടെയും പേരില്‍ തട്ടിപ്പ് നടക്കുന്നതായി നിര്‍മ്മാതാവ് ബാദുഷയുടെ വെളിപ്പെടുത്തല്‍. ഒരു വര്‍ഷത്തോളമായി ദോഹ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഒഡീഷന്‍, വര്‍ക്ക്ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്നീ രീതിയിലുള്ള വലിയ തട്ടിപ്പുകള്‍ നടക്കുന്നു എന്നാണ് ബാദുഷ പറയുന്നത്.

എന്നാല്‍ ഇത്തരം ഒരു പ്രൊജക്റ്റും നടക്കുന്നില്ല എന്ന് ബാദുഷ വ്യക്തമാക്കി. ഇതിനെതിരെ ലാല്‍ മീഡിയ നിയമ നടപടിക്ക് ഒരുങ്ങുകയാണ് എന്ന് അറിയിച്ചിട്ടുണ്ട്. ഈ തട്ടിപ്പിന്റെ പേരില്‍ നടക്കുന്ന പണമിടപാടുകള്‍ക്ക് ലാല്‍ മീഡിയ ഉത്തരവാദികള്‍ അല്ലെന്നും ആയതിനാല്‍ തട്ടിപ്പില്‍ വീഴരുത് എന്നും ബാദുഷ പറയുന്നു.

'അവര്‍ പൊപ്പ്രൊസ് ചെയ്തത് തെറ്റല്ല അമ്മാ, ഞാന്‍ നല്ല ഒരു കുട്ടിയായതിനാല്‍ ആര്‍ക്കും ഇഷ്ടം തോന്നും'; ദില്‍ഷ'അവര്‍ പൊപ്പ്രൊസ് ചെയ്തത് തെറ്റല്ല അമ്മാ, ഞാന്‍ നല്ല ഒരു കുട്ടിയായതിനാല്‍ ആര്‍ക്കും ഇഷ്ടം തോന്നും'; ദില്‍ഷ

1

ഫേസ്ബുക്കിലൂടെയാണ് ബാദുഷ ഇക്കാര്യം അറിയിച്ചത്. കാണാതെ എന്ന പേരില്‍ ഒരു പോസ്റ്റര്‍ ക്രിയേറ്റ് ചെയ്ത് അതില്‍ മമ്മൂട്ടിയുടെ ചിത്രം വെച്ചാണ് തട്ടിപ്പ് നടത്തുന്നത്. നേരത്തെ 2017 ല്‍ കേരളത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന വ്യാജപരസ്യം നല്‍കിയായിരുന്നു ഇത്.

2

നിരവധി പേര്‍ക്കാണ് തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടിരുന്നത്. ആദ്യം പരസ്യം നല്‍കി ഓഡീഷന് വിളിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പരസ്യം കണ്ട് വിളിക്കുന്നവരോട് മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് സ്‌ക്രീന്‍ ടെസ്റ്റ് ഉണ്ടാകും എന്നായിരുന്നു പറഞ്ഞിരുന്നത്. പ്രമുഖ ഹോട്ടലിലാണ് ഓഡീഷന്‍ എന്നും 5000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് വേണം എന്നും പറയും.

3

മേക്കപ്പിനും മറ്റുമായുളള ചിലവുകള്‍ക്ക് വേണ്ടിയാണ് ഈ പണം എന്നാണ് പറയുക. ഒരു മാസത്തിനുള്ളില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നും ഇവര്‍ പറഞ്ഞ് വിശ്വസിപ്പിക്കും. ഇതില്‍ വീണ് നിരവധി പേര്‍ക്കാണ് പണം നഷ്ടമായിരുന്നത്. കുട്ടികളുടെ ഓഡീഷന്റെ വീഡിയോ പിന്നീട് വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു.

4

പക്ഷേ സിനിമയെക്കുറിച്ച് വിവരമൊന്നും ഉണ്ടാവില്ല. ഇത്തരത്തില്‍ നിരവധി കുടുംബങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി സംവിധായകന്‍ ആലപ്പി അഷ്റഫ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമാന തട്ടിപ്പാണ് ദോഹ, ഖത്തര്‍ കേന്ദ്രീകരിച്ചും നടക്കുന്നത് എന്നാണ് വിവരം.

5

അതേസമയം റോഷാക്ക്, കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട മമ്മൂട്ടി ചിത്രങ്ങള്‍. റോഷാക്കിന്റെ ഷൂട്ടിംഗ് കൊച്ചിയിലും പരിസരങ്ങളിലുമായിട്ടാണ് നടക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ് ചിത്രം എന്നാണ് സൂചന.

6

കഥയുടെ വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ജഗദീഷ്, കോട്ടയം നസീര്‍, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തിലുണ്ട്. സി ബി ഐ 5, ഭീഷ്മപര്‍വം, പുഴു എന്നിവയാണ് മമ്മൂട്ടിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമകള്‍.

7

ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ദോഹ - ഖത്തര്‍ കേന്ദ്രീകരിച്ച് കൊണ്ട് ഒരു വര്‍ഷത്തോളമായി മമ്മൂക്കയുടെയും ലാല്‍ മീഡിയ ലാല്‍,ലാല്‍ ജൂനിയര്‍, എന്നിവരുടെ പേരിലും ഒഡീഷന്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികള്‍ നടക്കുന്നതായി അറിഞ്ഞു. എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രൊജക്റ്റും നിലവില്‍ ഇല്ല.

8

ഈ തട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം ലാല്‍ മീഡിയ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും, ഇതിന്റെ പേരില്‍ നടന്ന പണമിടപാടുകളില്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നും സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. ആയതിനാല്‍ ഇത്തരത്തിലുള്ള ഒരു തട്ടിപ്പില്‍ ആരും പോയി വീഴാതിരിക്കുക.

ഹോട്ട് ലുക്കിലും കൂളാണ് റായ് ലക്ഷ്മി, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Case Registered Against Youth Congress | നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെന്ന് ആക്രോശിച്ച് പാഞ്ഞടുത്തു

English summary
Producer Badusha says that there is a scam going on in the name of Mammootty and Lal Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X