Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിന് പങ്കില്ല.. ദിലീപിനെ ചിലര്‍ കുടുക്കിയെന്ന് നിര്‍മ്മാതാവ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയ്ക്കൊപ്പമല്ല, കുറ്റാരോപിതനൊപ്പം മലയാള സിനിമ ഒന്നടങ്കം നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. കേസില്‍ കുറ്റാരോപിതനായ ദിലീപിനെ തള്ളിപറഞ്ഞവര്‍ പോലും പിന്നീട് ദിലീപിനെ പിന്തുണയ്ക്കുകയ്ക്കുകയായിരുന്നു. എഎംഎംഎയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാന്‍ തിരുമാനിച്ചതിന് പിന്നിലും താരസംഘടന നല്‍കിയ വിശദീകരണം അമ്പരപ്പിക്കുന്നതായിരുന്നു.

ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നും ദിലീപ് കുറ്റക്കാരനെന്ന് തെളിയിക്കപ്പെടും വരെ സംഘടനയില്‍ തുടരാമെന്നുമായിരുന്നു വിമര്‍ശനം. ഇപ്പോള്‍ ദിലീപിനെ ചിലര്‍ കുടുക്കുകയായിരുന്നു എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍.

കുടുക്കി

കുടുക്കി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് നിരപരാധിയാണെന്നും ദിലീപിനെ ചിലര്‍ കുടുക്കിയതാണെന്നുമാണ് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ പറഞ്ഞത്. ദിലീപിന് പങ്കില്ലെന്ന് താന്‍ നൂറ് ശതമാനവും വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കരുതുന്നില്ല

കരുതുന്നില്ല

ദിലീപിനെ കൊണ്ട് അത്തരം ഒരു കാര്യം ചെയ്യാന്‍ കഴിയുമെന്ന് താന്‍ ഒരിക്കലും കരുതുന്നില്ല. ദിലീപിനെ ആരോ എന്തോ ലക്ഷ്യം വെച്ച് കുടുക്കിയതാണ്. ഇതിന് പിന്നില്‍ ആരെങ്കിലും കാണും. പക്ഷെ അത് ഞാന്‍ പറയാന്‍ പാടില്ല.

അറിയാവുന്നവന്‍

അറിയാവുന്നവന്‍

ദിലീപിനെ തനിക്ക് തുടക്കം മുതല്‍ അറിയാം. തന്‍റെ ചിത്രത്തിലൂടെയാണ് ദിലീപ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി സിനിമയിലേക്ക് വന്നത്. അയാള്‍ ഇങ്ങനെയൊരു മോശം കാര്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ല.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

ദിലീപാണ് തെറ്റുകാരനെങ്കില്‍ പിന്നെ എങ്ങനെയാണ് അദ്ദേഹം തന്നെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുക. സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് തന്നെ അദ്ദേഹത്തിന്‍റെ നിരപരാധിത്വമാണ് സൂചിപ്പിക്കുന്നത്. അതേസമയം ഇത് തന്‍റെ അഭിപ്രായമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

നടിക്കും പിന്തുണ

നടിക്കും പിന്തുണ

അതേസമയം ആക്രമിക്കപ്പെട്ട നടിയോട് തനിക്ക് അടുത്ത ബന്ധമുണ്ട്. ആ കുട്ടിക്ക് സംഭവിച്ചതില്‍ സങ്കടവുമുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്.

കണ്ടെത്തണം

കണ്ടെത്തണം

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണോ അവരെയാണ് പോലീസ് കണ്ടെത്തേണ്ടത്. പോലീസ് അന്വേഷണം ശരിയായ വഴിക്കല്ലെന്ന് പറഞ്ഞ് താന്‍ പുതിയ വിവാദങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

നടി

നടി

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. കേസ് ഇപ്പോള്‍ വിചാരണയിലേക്ക് കടക്കാനുള്ള അന്തിമ നടപടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇരയെ കൈവിട്ട് വേട്ടക്കാരനെ സംരക്ഷിച്ച നടപടി താര സംഘടനയായ അമ്മയോയും മലയാള സിനിമയേയും അടിമുടി പിടിച്ചുകുലുക്കി.

എഎംഎംഎ

എഎംഎംഎ

കേസില്‍ കോടതിയുടെ അന്തിമ വിധി വരും മുന്‍പ് തന്നെ ഇരയെ തള്ളി വീണ്ടും കുറ്റാരോപിതനെ തിരിച്ചെടുക്കാനുള്ള നടപടി കൂടി സംഘടന സ്വീകരിച്ചതോടെ വിവാദം പുതിയ തലത്തിലേക്ക് തിരിഞ്ഞു. നടപടിയില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടികള്‍ അമ്മയില്‍ നിന്ന് രാജിവെച്ചു പുറത്തുപോകുകയും ചെയ്തു. ഇതോടെ താരസംഘടനയുടെ നിലപാടില്‍ യുവതാരങ്ങടക്കം പ്രരതിഷേധവുമായി രംഗത്ത് വന്നതോടെ നടിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് അമ്മ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+