കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ പൊളിച്ചടുക്കി പ്രോസിക്യൂഷൻ.. ആ ഒറ്റ വാദത്തിൽ ദിലീപിനും രാമൻപിള്ളയ്ക്കും ഉത്തരംമുട്ടി!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി ദിലീപിന് പുറത്തിറങ്ങാനാകുമോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പറഞ്ഞിട്ടില്ല.

ജാമ്യത്തിനായി മൂന്നാം തവണയും വന്നതില്‍ ഹൈക്കോടതി ആദ്യം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് കോടതി ചോദിച്ച ചില ചോദ്യങ്ങള്‍ ദിലീപിന് അല്‍പം ആശ്വാസം പകരുന്നതാണ്. എന്നാല്‍ പ്രോസിക്യൂഷന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ഗുരുതര നിരീക്ഷണമാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ നടത്തിയിരിക്കുന്നത്.

വെറുതെ പന്നിക്കൂട്ടങ്ങള്‍ ചിലക്കുന്നു..! പൂണൂലിന് പൊങ്കാലയിട്ടവരെ മലർത്തിയടിച്ച് സുരേഷ് ഗോപി

ശക്തമായി എതിർത്തു

ശക്തമായി എതിർത്തു

മുന്‍പത്തെ പോലെ തന്നെ ദിലീപിന്റെ ജാമ്യനീക്കത്തെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ശക്തമായിത്തന്നെ എതിര്‍ത്തു. പോലീസ് പറയുന്ന പോലുള്ള കുറ്റങ്ങളൊന്നുമല്ല, മറിച്ച് നഗ്നദൃശ്യം പകര്‍ത്താന്‍ പറഞ്ഞുവെന്ന കുറ്റം മാത്രമാണ് ദിലീപിന് മേലുള്ളതെന്നാണ് പ്രതിഭാഗം വാദിച്ചത്.

നടി പാവയോ പ്രതിമയോ അല്ല

നടി പാവയോ പ്രതിമയോ അല്ല

ഈ വാദത്തിന് രൂക്ഷമായ മറുപടിയാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടി പാവയോ പ്രതിമയോ അല്ല. അതുകൊണ്ട് തന്നെ 376ാം വകുപ്പ് പ്രകാരം ദിലീപിനെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഗുരുതര കുറ്റങ്ങൾ

ഗുരുതര കുറ്റങ്ങൾ

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ ദിലീപിന് കൃത്യമായ പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ദിലീപിന് മേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരെയുള്ളത്.

ഒന്നരക്കോടിയുടെ ക്വട്ടേഷൻ

ഒന്നരക്കോടിയുടെ ക്വട്ടേഷൻ

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. പോലീസ് പിടികൂടുകയാണ് എങ്കില്‍ മൂന്ന് കോടി നല്‍കുമെന്നുമായിരുന്നുവത്രേ കരാര്‍.

വിപിന്‍ലാലിന്റെ മൊഴി

വിപിന്‍ലാലിന്റെ മൊഴി

നടിക്കെതിരായ ക്വട്ടേഷന്‍ വിജയിച്ചാല്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമെന്ന് സുനി സഹതടവുകാരനായ വിപിന്‍ലാലിനോട് പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വിപിന്‍ലാലിന്റെ മൊഴി പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് മുന്നില്‍ വായിച്ചു.

മൊബൈല്‍ ഫോണ്‍ എവിടെ

മൊബൈല്‍ ഫോണ്‍ എവിടെ

അതിനിടെ ദിലീപിന് അല്‍പം ആശ്വാസമേകുന്ന ചോദ്യങ്ങളും ഹൈക്കോടതി ചോദിക്കുകയുണ്ടായി. അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാകുമെന്നും നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയെന്നും ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

90 ദിവസത്തിനകം കുറ്റപത്രം

90 ദിവസത്തിനകം കുറ്റപത്രം

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും മൊബൈല്‍ ഫോണിനായി അന്വേഷണം നടക്കുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപിന് ജാമ്യം നല്‍കി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

രഹസ്യമൊഴി രേഖപ്പെടുത്തും

രഹസ്യമൊഴി രേഖപ്പെടുത്തും

അതിനിടെ കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. റിമി ടോമി അടക്കം നാല് പേരുടെ മൊഴി എടുക്കാനും അന്വേഷണ സംഘം ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപേക്ഷ അംഗീകരിച്ചു

അപേക്ഷ അംഗീകരിച്ചു

റിമി അടക്കമുള്ളവരുടെ രഹസ്യമൊഴി എടുക്കുന്നതിനായി പോലീസ് എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നാദിർഷയെ ചോദ്യം ചെയ്യണം

നാദിർഷയെ ചോദ്യം ചെയ്യണം

കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാദിര്‍ഷ നേരത്തെ ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാനിരിക്കുന്നതേ ഉള്ളൂ.

English summary
Prosecution's points against Dileep in actress abduction case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X