കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യാ മാധവനുമായി സുനിക്കുള്ള ബന്ധം രഹസ്യമല്ല.. തെളിവുണ്ട്..! എല്ലാം കോടതിയിൽ പൊളിച്ചടുക്കി!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണത്തില്‍ പല വഴിത്തിരിവുകളും ഉണ്ടായത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീ ആണെന്ന് ആദ്യം തന്നെ സുനി പറഞ്ഞിരുന്നു. ആ ദിശയില്‍ പോലീസ് നടത്തിയ അന്വേഷണങ്ങള്‍ ഫലം കണ്ടതുമില്ല. ഇപ്പോള്‍ മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തുമ്പോള്‍ ദിലീപിനൊപ്പം കാവ്യയ്ക്കും നില്‍ക്കക്കള്ളി ഇല്ലാതായിരിക്കുകയാണ്. ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കുമ്പോൾ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ കാവ്യയും സുനിയും തമ്മിലുള്ള പരിചയം വെളിപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്.

കോടികളും ഓണവും വെള്ളത്തിൽ... ദിലീപിന്റെ അടുത്ത നീക്കം... ഒരു കോടതിയും രക്ഷയ്ക്കെത്തില്ല..!കോടികളും ഓണവും വെള്ളത്തിൽ... ദിലീപിന്റെ അടുത്ത നീക്കം... ഒരു കോടതിയും രക്ഷയ്ക്കെത്തില്ല..!

സിനിമയിലെ ഗൂഢാലോചന... മഞ്ജു വാര്യരുടെ ബന്ധം.. ദിലീപിന് നുണപരിശോധന..! ആഞ്ഞടിച്ച് സിനിമയിലെ പ്രമുഖൻ!സിനിമയിലെ ഗൂഢാലോചന... മഞ്ജു വാര്യരുടെ ബന്ധം.. ദിലീപിന് നുണപരിശോധന..! ആഞ്ഞടിച്ച് സിനിമയിലെ പ്രമുഖൻ!

സുനിയെ വിശ്വസിക്കാമോ

സുനിയെ വിശ്വസിക്കാമോ

നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ നല്‍കിയ മാഡം കാവ്യാ മാധവന്‍ ആണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകള്‍ക്ക് എത്രത്തോളം വിശ്വാസ്യത ഉണ്ടെന്ന് പറയാനാവില്ല. കാരണം മാഡത്തെ കുറിച്ച് സുനി പല തവണ പലതും മാറ്റിപ്പറഞ്ഞിട്ടുള്ളതാണ്.

ഊഹാപോഹങ്ങൾ പലത്

ഊഹാപോഹങ്ങൾ പലത്

മാഡം സിനിമാ നടിയാണെന്ന് വെളിപ്പെടുത്തിയ സുനി പിന്നെ മാഡം ഇല്ലെന്നും പറഞ്ഞു. മാഡം ആരെന്നത് സംബന്ധിച്ച് പല ഊഹാപോഹങ്ങളും പരന്നു. മഞ്ജു വാര്യര്‍ ,കാവ്യയുടെ അമ്മ ശ്യാമള എന്തിന് ഗായിക റിമി ടോമിയുടെ പേര് പോലും വലിച്ചിഴയക്കപ്പെടുകയുണ്ടായി.

സുനിയെ അറിയാമെന്ന് പ്രോസിക്യൂഷൻ

സുനിയെ അറിയാമെന്ന് പ്രോസിക്യൂഷൻ

സുനിയെ അറിയില്ലെന്ന ദിലീപിന്റെ അതേ നിലപാട് തന്നെ ആയിരുന്നു കാവ്യയും സ്വീകരിച്ചത്. പക്ഷേ കേസുമായി കാവ്യാ മാധവന് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ പണം നല്‍കിയതായി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനും ഇക്കാര്യം ശരിവെയ്ക്കുന്ന വാദമാണ് ഹൈക്കോടതിയില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

കാവ്യ പണം നൽകി

കാവ്യ പണം നൽകി

ദിലീപിന്റെ നിര്‍ദേശ പ്രകാരം കാവ്യാ മാധവന്‍ പണം നല്‍കിയതായി സുനി മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കാവ്യാ മാധവനും കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും സുനി മൊഴി നല്‍കിയിട്ടുണ്ടത്രേ.

കാവ്യയുടെ ഡ്രൈവർ

കാവ്യയുടെ ഡ്രൈവർ

കാവ്യയുടെ വാഹനം സുനി ഓടിച്ചിട്ടുണ്ട്. കാവ്യയുടെ ഫോണില്‍ നിന്നും വിളിച്ച് ദിലീപിനോട് സുനി പണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സുനിയെ കണ്ടതായി കാവ്യയും പോലീസിനോട് സമ്മതിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഡ്രൈവറുടെ മൊഴി എതിര്

ഡ്രൈവറുടെ മൊഴി എതിര്

കാവ്യാ മാധവന്റെ ഡ്രൈവറുടെ മൊഴിയും ദിലീപിന് എതിരെ ആണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ കീഴടങ്ങാനെത്തുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സുനി ചെന്നിരുന്നതായും കാവ്യ വഴി ദിലീപ് 25000 രൂപ നല്‍കിയതായും പ്രോസിക്യൂഷന്‍ വാദിച്ചു.

തൃശൂർ യാത്രയിലെ ഡ്രൈവർ

തൃശൂർ യാത്രയിലെ ഡ്രൈവർ

കാവ്യാ മാധവന്റെയും കുടുംബത്തിന്റേയും തൃശൂര്‍ യാത്രയില്‍ പള്‍സര്‍ സുനി ആയിരുന്നു ഡ്രൈവറെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് കിംഗ് ലയര്‍ ആണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അഭിപ്രായപ്പെട്ടു.

സുനി വിളിക്കാൻ ശ്രമിച്ചു

സുനി വിളിക്കാൻ ശ്രമിച്ചു

അത് മാത്രമല്ല ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാനായി കൊണ്ടുവന്ന സമയത്ത് പള്‍സര്‍ സുനി ദിലീപിന് ശബ്ദ സന്ദേശം അയച്ചിരുന്നു. സഹായിച്ചത് ആകട്ടെ അന്ന് പോലീസ് ക്ലബ്ബില്‍ ഉണ്ടായിരുന്ന ഒരു പോലീസുകാരനും.ഈ പോലീസുകാരന്‍ വഴി ദിലീപിനെയും കാവ്യയേയും വിളിക്കാന്‍ സുനി ശ്രമിച്ചുവെന്ന വിവരവും പുറത്ത് വന്നിരുന്നു.

ദിലീപേട്ടാ കുടുങ്ങി

ദിലീപേട്ടാ കുടുങ്ങി

ദിലീപേട്ടാ കുടുങ്ങി എന്നായിരുന്നു സുനി ദിലീപിന് അയച്ച ആ സന്ദേശം. അതിന് ശേഷം കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലേക്ക് വിളിക്കാനും സുനി ശ്രമിച്ചിരുന്നുവത്രേ. സുനി മാത്രമല്ല പോലീസുകാരനും ഇതേ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും അറിയുന്നു

ഇനി എന്താകും

ഇനി എന്താകും

തൃശൂരുള്ള ഒരു കോയിന്‍ ബൂത്തില്‍ നിന്നാണ് പോലീസുകാരന്‍ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. ഇത് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യം തടയുന്നതിന് വേണ്ടി ഹാജരാക്കുകയുണ്ടായി. ഇനി കാവ്യയുടെ കാര്യത്തിൽ പോലീസ് എന്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.

English summary
Prosecution arguments on Kavya-suni relation in High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X