ജലസ്രോതസുകളുടെ സംരക്ഷണം പൊതുസമൂഹം ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കണം മന്ത്രി മാത്യു ടി തോമസ്

  • Posted By:
Subscribe to Oneindia Malayalam

വടകര: ജലസ്രോതസുകള്‍ മാലിന്യ മില്ലാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.മണിയൂര്‍ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയായ ജലനിധിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ശുദ്ധീകരിച്ച ജല വിതരണതിന് വാട്ടര്‍ അതോറിറ്റി മുഖേന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

ഐസിസില്‍ ചേര്‍ത്താല്‍ എത്ര കിട്ടും? ഷെഫിന്‍ ജഹാന്റെ ചോദ്യമെന്ന് അശോകന്‍... തെളിവുകള്‍ വേറേയും?

ലഭ്യമായ ജലം മലിനമാകാതെ സംരക്ഷിക്കാന്‍ പൊതുസമൂഹം ജാഗ്രത കാണിക്കണം.
ജലസ്രോതസുകളും ജലാശയങ്ങളും ശുചിയായി സൂക്ഷിക്കുന്നതിന് ബോധവല്‍കരണമാണ്ആവശ്യം.ഭൂഗര്‍ഭ ജല അളവ് വര്‍ദ്ധിപ്പിക്കാന്‍ ജലസുരക്ഷയുടെ പാഠങ്ങള്‍ നാം ഉള്‍ക്കൊള്ളണം. ജലസമൃദ്ധിയുടെ കാലം അവസാനിച്ചു. വെള്ളത്തിന്റെ വില മനസിലാക്കി ശ്രദ്ധയോടേയും സൂക്ഷ്മതയോടേയും കുടിവെള്ളം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

mathew

പാറക്കല്‍ അബ്ദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. ജലനിധി മേഖലാ ഡയറക്ടര്‍ ടി പി ഹൈദര്‍ അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജലനിധി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എ. ആര്‍ അജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ ആര്‍ ബാലറാം, എന്‍ പി അജിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനന്ദവല്ലി, സി.ബാലന്‍, ബിന്ദു കുഴിക്കണ്ടി, പഞ്ചായത്തംഗങ്ങളായ പിടികെ രമ, കെ പി കുഞ്ഞിരാമന്‍, ആര്‍. ഒ. മൊയ്തീന്‍, അഹമ്മദ് സ്വാലിഹ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബി സുരേഷ് ബാബു, പി കെ ദിവാകരന്‍, കൊളായി ചന്ദ്രന്‍, മുഹമ്മദ് അലി, പി എം ശങ്കരന്‍, സി പി ബാബു, കെ കെ ബാലന്‍,ടി.എൻ.മനോജ്, അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭ, സ്വാഗതവും കെ .കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
protection of water sources is the responsibility of the society;mathew t thomas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്