താരരാജാക്കന്‍മാര്‍ക്ക് ആദരാഞ്ജലി..മമ്മൂട്ടിയുടെ വീടിനു മുന്നില്‍ റീത്തുമായി പ്രതിഷേധം !!

  • By: Nihara
Subscribe to Oneindia Malayalam

കൊച്ചി : യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരുന്നു. സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു കൊച്ചിയില്‍ അരങ്ങറിയത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് നടി ആക്രമണത്തിന് ഇരയായത്. സംഭവവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി അറസ്റ്റിലായതോടെയാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അന്ന് തന്നെ സിനിമാപ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട് വന്‍പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തിരുന്നു. പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയിലാണ് മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്തുമായി പ്രതിഷേധത്തിനെത്തിയത്. എട്ടോളം പേരാണ് റീത്തുമായി മമ്മൂട്ടിയുടെ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. മലയാള സിനിമയെ തകര്‍ക്കുന്ന താരരാജാക്കന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തുമായാണ് സമരക്കാര്‍ എത്തിയത്.

Mammootty

നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ദിലീപിനെ വിളിപ്പിച്ചപ്പോഴും താരസംഘടനയിലെ പ്രമുഖരടക്കം ദിലീപിനെ പിന്തുണച്ചിരുന്നു. നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ തിങ്കളാഴ്ച വൈകിട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തെ റിമാന്‍ഡില്‍ ആലുവ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനായായ അമ്മയില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

English summary
Youth congress protest against Dileep's arrest.
Please Wait while comments are loading...