യുവസംവിധായികയെ കൊന്നുകൊലവിളിച്ച് തമിഴകം..വ്യാപക പ്രതിഷേധവും വധഭീഷണിയും

  • By: Nihara
Subscribe to Oneindia Malayalam

ചെന്നൈ : തോട്ടിപ്പണി ചെയ്യുന്ന മനുഷ്യരുടെ ജീവിതം സിനിമയാക്കിയ സംവിധായികയെ കൊന്ന് കൊലവിളിച്ച് തമിഴകം. വധഭീഷണിയെത്തുടര്‍ന്ന് യുവസംവിധായിക ഒളിവില്‍. തോട്ടിപ്പണി ചെയ്യുന്ന തമിഴ് ജനതയുടെ ദുരിത ജീവിതം പകര്‍ത്തിയ ദിവ്യാ ഭാരതിക്കെതിരെയുള്ള പ്രതിഷേധം രൂക്ഷമാവുകയാണ്.

കക്കൂസ് എന്ന ഡോക്യുമെന്ററി ഒരു ജാതിയെ അപമാനിക്കുന്നതാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. പുതിയ തമിഴകം പാര്‍ട്ടി നേതാവ് ഇതേ വിഷയം ഉന്നയിച്ച് ദിവ്യയ്‌ക്കെതിരെ മധുര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

യുവസംവിധായികയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

യുവസംവിധായികയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

തോട്ടിപ്പണി ഉപജീവന മാര്‍ഗമാക്കി കഴിഞ്ഞിരുന്നവരുടെ ജീവിതം സിനിമയാക്കിയ ദിവ്യാ ഭാരതിക്കെതിരെയുള്ള പ്രതിഷേധം രൂക്ഷമാവുകയാണ്. ഫെബ്രുവരി 17 നായിരുന്നു കക്കൂസ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.

സമുദായത്തെ അപമാനിക്കുന്നു

സമുദായത്തെ അപമാനിക്കുന്നു

പള്ളാര്‍ സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതാണ് ദിവ്യാ ഭാരതിയുടെ സിനിമയെന്നാരോപിച്ചാണ് പുതിയ തമിഴകം പാര്‍ട്ടി രംഗത്തുവന്നിട്ടുള്ളത്. ഈ സമുദായക്കാര്‍ക്ക് പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണിത്.

അറസ്റ്റ് ചെയ്തിരുന്നു

അറസ്റ്റ് ചെയ്തിരുന്നു

ഡോക്യുമെന്ററി പുറത്തിറങ്ങി ഏറെക്കഴിയും മുന്‍പ് തന്നെ ദിവ്യാ ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവമായിരുന്നില്ല അറസ്റ്റിന് പിന്നിലെ കാരണം.

പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ്

പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ്

2009 ല്‍ മധുരയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ പാമ്പു കടിയേറ്റ സഹപാഠിക്ക് ആശുപത്രിയില്‍ ശരിയായ പരിചരണം ലഭിക്കാത്തതിന്റെ പേരില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിഷേധിച്ച കേസിലായിരുന്നു ദിവ്യ ഭാരതിയെ അറസ്റ്റ് ചെയ്തത്.

വിചാരണയ്ക്ക് ഹാജരായില്ല

വിചാരണയ്ക്ക് ഹാജരായില്ല

സംഭവമായി ബന്ധപ്പെട്ട് നടത്തിയ വിചാരണയില്‍ ദിവ്യ ഹാജരായിരുന്നില്ല. രണ്ട് സിറ്റിംഗിലും ഹാജരാവാത്തതിനെ തുടര്‍ന്നാണ് പോലീസ് സംവിധായികയെ അറസ്റ്റ് ചെയ്തത്.

ജാമ്യം ലഭിച്ചു

ജാമ്യം ലഭിച്ചു

കേസില്‍ ജാമ്യത്തിലിറങ്ങിയതിനു ശേഷമാണ് തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലായി ദിവ്യാ ഭാരതിക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡോക്യുമെന്ററിക്കെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ് ജനത ഉയര്‍ത്തിയിട്ടുള്ളത്.

വധഭീഷണി മുഴക്കി

വധഭീഷണി മുഴക്കി

പോലീസ് കേസ് കൂടാതെ ഫോണിലൂടെ വധഭീഷണിയും അസഭ്യ വര്‍ഷവും കാരണം യുവസംവിധായിക ഒളിവില്‍ കഴിയുകയാണ് ഇപ്പോള്‍. തോട്ടിപ്പണിയില്‍ ഏര്‍പ്പെടുന്ന ജനവിഭാഗം തന്നെയാണ് സംവിധായികയ്‌ക്കെതിരെ വധഭീഷണി നടത്തുന്നത്.

English summary
Protest against Divya Bharathi for her documentary film named Kakkoos.
Please Wait while comments are loading...