ഉന്മൂലന രാഷ്ട്രീയത്തിന്റെ ക്രൂരതയാണ് കത്വ പെൺകുട്ടിയോട് എന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി

  • Posted By: sreejith kk
Subscribe to Oneindia Malayalam

കുന്നമംഗലം : ന്യൂനപക്ഷത്തിനെതിരായ ഉൻമൂലന രാഷ്ട്രീയത്തിന്റെ ക്രൂരമായ മുഖമാണ് ആസിഫ ബാനു എന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ അഭിപ്രായപ്പെട്ടു. കുന്ദമംഗലം ഏരിയാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ മാത്യകാ പരമായ ശിക്ഷ നൽകുകയും ജനകീയ പ്രതിഷേധവും ഉയരേണ്ടതുണ്ട്.

solidarity protest

ഏരിയ പ്രസിഡന്റ് എംപി ഫാസിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സിറാജുദ്ധീൻ ഇബ്നു ഹംസ,ജില്ലാ സെക്രട്ടറി സദറുദ്ധീൻ പുല്ലാളൂർ, അഫ്സൽ പുല്ലാളൂർ,അനസ് ആരാമ്പ്രം,കെ.സി.മുർഷിദ് എൻ.ദാനിഷ് എന്നിവർ സംസാരിച്ചു. ഇ.പി. ഉമർ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം സജ്‌നാസ് ഫറോക് സമാപനം നിർവഹിച്ചു. കത്വ, ഉന്നാവോ സംഭവങ്ങൾ .എസ് വൈ എസ് പ്രതിഷേധ മാർച്ച് നടത്തി കുന്ദമംഗലം.ലോക മനസാക്ഷിയെ മുറിവേൽപ്പിച്ച കത്വ, ഉന്നാവോ സംഭവങ്ങളിൽ കർശന നടപടിയാവിശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എസ് വൈ എസ് സോൺ കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിഷേധ മാർച്ച് നടത്തി.

അസർ നിസ്ക്കാരാനന്തരം ടൗൺ സുന്നി ജുമാ മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. മത രാഷ്ടീയ ജാതി വൈരത്തിന്റെ പേരിൽ ഇനി യൊരു കുഞ്ഞിനെയും കുരുതി കൊടുക്കേണ്ടി വരരുതെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. സോൺ പ്രസിഡണ്ട് സയ്യിദ് അബ്ദുല്ല കോയ സ ഖാഫി, സയ്യിദ് ഹബീബ് തങ്ങൾ സെ ക്രട്ടറി ഷംസു പെരുവയൽ, പി.കെ സ്വാലാഹുദ്ധീൻ മുസ്ലിയാർ, മൂസ സഖാഫി പെരുവയൽ, നേതൃത്വം നൽകി. ആസിഫാ ബാനുവിനെ മൃഗീയമായി കൊലപ്പെടുത്തിയ RSS നരാദമൻമാർക്കെതിരെ കാരന്തൂർ മഹല്ല് ജമാ അത്തിന്റെ താക്കീത്. മഹല്ല് പ്രസിഡണ്ട് 

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
protest against kathwa unnova molestation in kozhikode,kunnamngalam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്