കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയില്‍ സ്വാശ്രയ ബില്ലിന്റെ കോപ്പികള്‍ കീറിയെറിഞ്ഞു; ശൈലജയെ വിടാതെ പ്രതിപക്ഷം, പ്രതിഷേധം ശക്തം

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. മെഡിക്കല്‍ ബില്ലിന്റെ കോപ്പി പ്രതിപക്ഷം വലിച്ച് കീറി. നിയമസഭ കവാടത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സ്ത്യാഗ്രഹം ആരംഭിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെടാണ് പ്രതിഷേധം. വിപി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, റോജി എം ജോണ്‍, എന്‍ൃ ഷംസുദ്ദീന്‍, ടിവി ഇബ്രാഹിം എന്നിവരാണ് സത്യാഗ്രഹം ഇരിക്കുന്നത്.

രാവിലെ സഭ സമ്മേളിച്ചപ്പോള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുക്കളത്തില്‍ ഇറങ്ങിയിരുന്നു. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ക്രമക്കേട് കാട്ടിയെന്നാണ് പ്രതിപത്തിന്റെ ആരോപണം. ഇതിനെതിരെ ഹൈക്കോ
ടതിയും വിമര്‍ശനം ഉന്നയിച്ചിരുന്നു. മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഇരട്ട നീതി

ഇരട്ട നീതി

ഇപി ജയരാജനും കെകെ ശൈലജയ്ക്കും വ്യത്യസ്ത നീതിയാണോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിച്ചിരുന്നു.

ബില്ല് കീറി എറിഞ്ഞു

ബില്ല് കീറി എറിഞ്ഞു

സഭയില്‍ ഇന്ന് പാസാക്കേണ്ട പ്രധാനബില്ലായ കേരളമെഡിക്കല്‍ വിദ്യാഭ്യാസ ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിയെ പ്രതിപക്ഷം അനുവദിച്ചില്ല. ബില്ലിന്റെ കോപ്പി പ്രതിപക്ഷം കീറിയെറിഞ്ഞു.

സത്യാഗ്രഹം

സത്യാഗ്രഹം

നിയമസഭാ ഹാളിനകത്ത് സഭാ കവാടത്തിലേക്ക് പ്രവേശിക്കുന്ന പടിക്കെട്ടിനകത്താണ് പ്രതിപക്ഷ എംഎല്‍എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം.

ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യം

സംസ്ഥാന ചരിത്രത്തില്‍ ഏതെങ്കിലുമൊരു മന്ത്രിക്കെതിരെ ഹൈക്കോടതിയുടെ അന്തിമ വിധി ന്യായത്തില്‍ ഇത്തരം ഗുരുതരമായ പരാമര്‍ശങ്ങള്‍ വരുന്നത് ആദ്യമായാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.

മറുപടി പറയാന്‍ തയ്യാറായില്ല

മറുപടി പറയാന്‍ തയ്യാറായില്ല

ആരോപണങ്ങള്‍ക്ക് സഭയില്‍ മറുപടി പറയാന്‍ പോലും കെകെ ശൈലജ ടീച്ചര്‍ തയ്യാറായില്ല.

മുഖ്യമന്ത്രിയെ വെട്ടിലാക്കി

മുഖ്യമന്ത്രിയെ വെട്ടിലാക്കി

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ നിയമസഭാ സമ്മേളനത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു പക്ഷത്തെയും അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുന്നതായിരുന്നു ഭരണപക്ഷത്തെ മൂന്ന് പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.

English summary
Protest against KK Shylaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X