'ഡേവിഡി'ൻ്റെ ശില്‌പം തീർത്ത് പ്രതിഷേധം; റിട്ട. സിഐയുടെ പ്രതിഷേധം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ദിനംപ്രതി വർധിക്കുമ്പോൾ വേറിട്ട പ്രതിഷേധവുമായി തിരുവനന്തപുരം ആനയറ സ്വദേശി റിട്ട. സർക്കിൾ ഇൻസ്പെക്ടർ പ്രകാശ്. വീടിന് മുന്നിൽ ഡേവിഡിൻ്റെ ശില്പം തീർത്താണ് പ്രകാശ് പ്രതിഷേധിക്കുന്നത്. അഞ്ചലിലെ ഉത്ര കൊലപാതകവും നിലമേലിലെ വിസ്മയ കേസുമൊക്കെ മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമായി മാറുമ്പോൾ വ്യത്യസ്ത പ്രതിഷേധമാണ് ഇദ്ദേഹം നടത്തുന്നത്.

300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രീസിലെ അതിക്രൂരനായ ഭരണാധികാരി ഗോലിയത്തിനെ ഡേവിഡ് എറിഞ്ഞുകൊല്ലുന്ന രംഗം ശില്‍പ്പത്തിലൂടെയാണ് പ്രകാശ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ബ്രസീലിയന്‍ വൈറ്റ് വുഡിലാണ് ശില്‍പ്പം നിർമ്മിച്ചിരിക്കുന്നത്. ശില്പത്തിൻ്റെ ഫിനിഷിംഗിനായി മാർബിൾ പെയിൻ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ആറുമാസം കൊണ്ടാണ് പ്രകാശ് ഇത് പൂർത്തീകരിച്ചത്.
ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

പ്രകാശ് പൊലീസ് സേനയിൽ നിന്ന് വിരമിക്കുന്നത് രണ്ടര വർഷം മുമ്പാണ്.സർക്കിൾ ഇൻസ്പെക്ടറായിട്ടായിരുന്നു വിരമിക്കൽ. ഇൻസ്പെക്ടർ ഓഫ് പൊലീസ് എന്നാണ് ഔദ്യോഗികമായി സിഐമാരെ വിശേഷിപ്പിക്കുന്നത്. സേനയിലെ മികച്ച ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിന് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പരിഗണിക്കാന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പരിപാടികൾ വനിതാ വകുപ്പും സംസ്ഥാന സർക്കാരും കേരളത്തിൽ കൂടുതൽ സംഘടിപ്പിക്കണമെന്നുള്ള ആശയവും മുന്നോട്ട് വയ്ക്കുന്നുണ്ട്. കൊല്ലം അഞ്ചലിലെ ഉത്രവധക്കേസും നിലമേലിലെ വിസ്മയ കേസുമൊക്കെ ഉണ്ടാകുമ്പോൾ ഏതുതരത്തിൽ പ്രതികരിക്കണമെന്നറിയാതെ അസ്വസ്ഥനാണ് ഇദ്ദേഹം. ദൈവത്തിൻ്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിൽ ഇനിയൊരു വിസ്മയയോ ഉത്രയോ ഉണ്ടാകരുതെന്നും പ്രകാശ് പറയുന്നു.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ

പൊലീസ് സേനയിൽ സബ് ഇൻസ്പെക്ടറായിരിക്കുന്ന വേളയിൽ എസ്എപി ക്യാമ്പില്‍ ഗോള്‍ഡന്‍ ഈഗിളിൻ്റെ അതി മനോഹര ശില്പവും പ്രകാശ് ഒറ്റത്തടിയില്‍ തീര്‍ത്തിട്ടുണ്ട്. ഭാര്യയും മകളുമടങ്ങുന്നതാണ് ഇദ്ദേഹത്തിൻ്റെ കുടുംബം.ശില്ല നിർമ്മാണത്തിന് കുടുംബത്തിൻ്റെ പൂർണ പിന്തുണയും ലഭിക്കുന്നുണ്ട്.അതേസമയം, വ്യത്യസ്ത പ്രതിഷേധങ്ങൾ കൊണ്ട് വ്യത്യസ്തനാകുകയാണ് സേനയിലെ മുൻ അംഗം കൂടിയായ ഈ റിട്ട. സർക്കിൾ ഇൻസ്പെക്ടർ.
Recommended Video
'കലഹിച്ച്'; നിരഞ്ജന അനൂപിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications